110 ഏക്കറിലെ അനധികൃത മരം വെട്ട് തടയണം




പത്തനംതിട്ട ജില്ലയിലെ അനധികൃത മരം വെട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരായ സി ആർ നീലകണ്ഠൻ, ബിജു മോടിയിൽ എന്നിവർ രംഗത്ത്. റാന്നി താലൂക്കിൽപ്പെട്ട പെരുനാട് വില്ലേജിലെ സർവേ നമ്പർ 804/64-804/65 /804/66 നമ്പറിൽപ്പെട്ട 110 ഏക്കർ ഭൂമിയിൽ നിന്നുമാണ് അനധികൃതമായി മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം നടക്കുന്നത്.


കോടി കണക്കിന് രൂപയുടെ മരങ്ങളാണ് 110 ഏക്കർ വരുന്ന ഈ ഭൂമിയിൽ നിന്നും മുറിച്ച് കടത്താൻ ശ്രമം നടക്കുന്നത്. ഗോവയിലെ ഒരു എംഎൽഎ യുടെ കൈവശമുള്ള 80 ഏക്കറിലും പത്തനംതിട്ട അമ്പാൻ കമ്പനിയുടെ 30 ഏക്കർ ഭൂമിയിലെ മരങ്ങളുമാണ് മുറിച്ച് മാറ്റുന്നത്. എന്നാൽ ഇതുസംബന്ധിച്ച വിവരാവകാശ രേഖകളിൽ അനുമതി ഇല്ലാതെയാണ് മരം മുറിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.


ഇത് തടയാൻ വേണ്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഗോദവർമാൻ തിരുമൽപ്പാട് കേസിലെ വിധികൾ അനുസരിച്ച് ഈ മരം വെട്ട് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, ഈ മരം മുറിക്കെതിരെ ജില്ലാ അധികൃതർ ആവശ്യമായ നടപടികൾ എടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment