നിരോധിച്ച 45 വെളിച്ചെണ്ണ ബ്രാൻഡുകൾ ഇവയാണ്




കേരളത്തിൽ വിൽപ്പന നടത്തി വന്ന 45 ബ്രാൻഡ് വെളിച്ചെണ്ണകൾ ഫുഡ് സേഫ്റ്റി കമ്മീഷണർ നിരോധിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ മായം ചേർത്തതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നിരോധനം. കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർമാർ ഇറക്കിയ നിരോധന ഉത്തരവുകൾ കമ്മീഷണർ ശരിവെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ച ശേഷം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ബ്രാൻഡുകളുടെ ഉദ്പാദനവും വിതരണവും നിരോധിച്ച് ഉത്തരവിറക്കിയത്. 

നിരോധിച്ച ബ്രാൻഡുകളുടെ പേരുവിവരങ്ങളും ഉത്തരവും ഇവിടെ വായിക്കാം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment