ഞങ്ങൾ വികസനവിരുദ്ധരല്ല ; മന്ത്രി കെ.ടി ജലീലിന് പെരിങ്ങമലക്കാരന്റെ മറുപടി




പെരിങ്ങമലയിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർ വികസന വിരുദ്ധരും ദുഷ്ടലാക്കുള്ളവരുമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മന്ത്രിക്ക് മറുപടി പറഞ്ഞുള്ള പെരിങ്ങമല സ്വദേശി ഹിദായത്ത് ജാഫറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പതിനായിരക്കണക്കിന് പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. പെരിങ്ങമലയിലെ ജനങ്ങൾ വികസന വിരുദ്ധരല്ലെന്നും എന്നാൽ അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ ജനങ്ങൾക്ക് ധാരാളം ആശങ്കകൾ ഉണ്ടെന്നും ഹിദായത്ത് ജാഫർ പറയുന്നു. 

 

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ കോർ പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ജനങ്ങളിൽ പലതരത്തിലുള്ള സംശയങ്ങൾ ഉയർത്തുമ്പോൾ അതൊക്കെ അഭിമുഖീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും പെരിങ്ങമലയിലെ നാട്ടുകാർക്കും ആദിവാസി ജനതയ്ക്കും നേരെ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും ഹിദായത്ത് ജാഫർ ആവശ്യപ്പെടുന്നു. മാലിന്യം സംസ്കരിക്കരുതെന്ന് തങ്ങൾ പറയുന്നില്ലെന്നും എന്നാൽ ഒരാളുടെ വീട്ടിലെ മാലിന്യം മറ്റൊരു വീട്ടിൽ കൊണ്ട് ഇടുമ്പോൾ അവരതിനെ എതിർത്താലുടൻ അതെങ്ങനെ ദുഷ്ടലാക്കും വികസനവിരുദ്ധതയുമാകുമെന്നും ഇവർ ചോദിക്കുന്നു. 

 

ഹിദായത്ത് ജാഫർ സംസാരിക്കുന്ന വീഡിയോ കാണാം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment