ഇതാണ് ഗാഡ്ഗിൽ പറഞ്ഞ പരിസ്ഥിതി ലോലം ; സഭയെ ട്രോളി സോഷ്യൽ മീഡിയ
ഉരുൾ പൊട്ടലിൽ തകർന്ന വണ്ടിപ്പെരിയാർ കീരിക്കര സെന്റ് ആന്റണീസ് പള്ളിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനെതിരെ തെരുവിലിറങ്ങിയ സഭയുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്ക് എതിരായ ഓർമ്മപ്പെടുത്തലായാണ് സമൂഹ മാധ്യമങ്ങളിൽ പലരും ഈ ചിത്രം പങ്കു വെക്കുന്നത്. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾക്ക് എതിരെ വിശ്വാസികളെ അണി നിരത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും മലയോര മേഖലയിലെ കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന സഭയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത്.
നിരവധി ട്രോളുകളും ഈ വിഷയത്തെ കുറിച്ച് പ്രചരിക്കുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശത്ത് അനധികൃത നിർമ്മാണങ്ങൾ നടത്തുകയും കോൺക്രീറ്റ് സൗധങ്ങൾ കെട്ടിപ്പൊക്കുകയും ചെയ്യുന്നവർക്ക് ഗാഡ്‌ഗിൽ പറഞ്ഞ പരിസ്ഥിതി ലോല പ്രദേശം എന്തെന്ന് ഇപ്പോൾ മനസിലായിട്ടുണ്ടാവും എന്നാണ് ഒരു ട്രോൾ പറയുന്നത്. ഐ.സി.യു എന്ന ട്രോൾ ഗ്രൂപ്പിൽ വന്ന ട്രോൾ പോസ്റ്റ് നൂറുകണക്കിന് പേരാണ് ഷെയർ ചെയ്തിട്ടുള്ളത്. ട്രോൾ കൂടാതെ ഈ ചിത്രത്തോടൊപ്പം സഭയുടെ പരിസ്ഥിതി വിരുദ്ധ നിലപാട് എണ്ണിപ്പറഞ്ഞു കൊണ്ടുള്ള നിരവധി പോസ്റ്റുകളും ഫെയ്‌സ്ബുക്കിൽ വ്യാപകമാവുന്നുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment