അർബുദ ചികിത്സയും മുള്ളാത്തയും




അർബുദം എന്ന രോഗത്തിന് ഈജിപ്റ്റിലെ മമ്മികളോളം പഴക്കമുണ്ട്. അർബുദം കോശങ്ങളുടെ തലത്തിൽ ഉണ്ടായി (അനിയന്ത്രിത കോശവിഭജനം) മറ്റു കോശങ്ങളിലേക്ക് വ്യാപിച്ച് മരണത്തിലേക്കു നയിക്കാം. രോഗം തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സയിലൂടെ 90% രോഗികളെയും രക്ഷിക്കുവാൻ കഴിയും. 


അർബുദ രോഗികളുടെ എണ്ണം കൂടി വരുന്നു എന്ന യാഥാർത്ഥ്യം പേടിപ്പിക്കുന്നത് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിലാണ്. വികസിത രാജ്യങ്ങളിൽ അർബുദ രോഗികളുടെ എണ്ണം കുറയുകയും  പിന്നോക്ക രാജ്യങ്ങളിൽ മരണം കൂടുതലായി തീരുകയും ചെയ്യുന്നു . 2020 ഓടെ നമ്മുടെ രാജ്യത്ത് രോഗത്തിൽ 25% വർദ്ധനവ് ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. 

 

25% അർബുദ രോഗങ്ങളുടെയും  കൃത്യമായി രോഗകാരണങ്ങൾ തീരുമാനിക്കുവാൻ  കഴിഞ്ഞിട്ടില്ല.
വൈറസ്സുകൾ 10% അർബുദങ്ങൾ പരത്തുന്നു. Hepatatis C and B മുതലായ വൈറൽ ബാധ കരൾ അർബുദത്തിനു കാരണമാകുന്നു.  40% അർബുദങ്ങൾക്കും പുകയില വില്ലനായിട്ടുണ്ട്. മദ്യപാനം, അധികമായ റെഡ് മീറ്റ് ഉപഭോഗം എന്നിവ മറ്റു കാരണങ്ങളാണ്. കീടനാശിനി, രാസവളം, ഓസോൺ ചോർച്ചകൾ  ഒക്കെ പല തരം അർബുദത്തിന് ഇടനൽകുന്നു. 

 

നിലവിലുള്ള പ്രധാന ചികിത്സകൾ അലോപ്പതിയിലാണ് ലഭ്യമായിട്ടുള്ളത് . Radiation, Surgeory ,Chemo therapy മരുന്നു കഴിക്കൽ മുതലായ മാർഗ്ഗങ്ങളാണ് ലോകമാകെ അംഗീകരിച്ച രീതി. മറ്റേതു ചികിത്സയേക്കാളും   കൂടുതൽ  പാർശ്വഫലങ്ങൾ നിലവിലെ ചികിത്സയിൽ ഉണ്ട്. പരിമിതികൾക്കിടയിലും മരണ തോത്  പഴയതിലും കുറച്ചു കൊണ്ടുവരുവാൻ ശാസ്ത്രലോകം പടിപടിയായി വിജയിക്കുന്നു. വരുന്ന 5 വർഷത്തിനിടയിൽ Targeted therapy,  Stem therapy പോലെയുള്ള രംഗങ്ങളിൽ ഉണ്ടാകുന്ന മുന്നേറ്റത്തിലൂടെ ഗുണപരമായ  വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

 

അർബുദ ചികിത്സയുടെ പേരിൽ സ്വകാര്യ അലോപ്പതി ആശുപത്രികൾ വൻ കൊള്ളകൾ നടത്തിവരികയാണ്. സ്വകാര്യ ആശുപത്രി പ്രതിനിധിയും അർബുദ ചികിത്സയുടെ അപ്പോസ്തലനായി മാധ്യമങ്ങളിൽ വന്നു പോകുന്ന മലയാളി ഭിഷഗ്വരൻ കൊള്ളക്കാരായ സ്വകാര്യ സ്ഥാപനത്തിന്റെ വക്താവു കൂടിയാണ് എന്നു മറക്കരുത്.

 

ചികിത്സാരംഗത്തെ സ്വകാര്യ കുത്തകകളുടെ ചൂഷണം നിയന്ത്രണമില്ലാതെ തുടരുമ്പോൾ അതിനെ നിയന്ത്രിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകാത്ത അവസ്ഥ കേരളത്തിലും പ്രകടമാണ്. അതിന്റെ പേരിൽ ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്നത് യുക്തിരഹിതമാണ്.

 


അർബുദ രോഗത്തിന്നായി ഒര മരുന്നും ഒറ്റമൂലിയും കെട്ടുകഥകളും ഒപ്പം മുള്ളാത്തയും ലക്ഷ്മി തരുവും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്.ശാസ്ത്രവുമായി പുലബന്ധമില്ലാത്ത വാർത്തകൾ ശാസ്ത്രഞ്ജന്മാരായ ചിലരുടെ പേരിൽ ഇറക്കുക.അതിന്റെ പേരിൽ രോഗികളെ തെറ്റായ തീരുമാനങ്ങളിൽ എത്തിക്കുക, 
അതിന് രവിശങ്കറിനെ പോലെയുള്ള സന്യാസി തട്ടിപ്പു സംഘങ്ങൾ സ്പോൺസർമാരാകുക  ഈ രീതി കേരളത്തിൽ വ്യാപകമാണ്.

 

ലക്ഷ്മി തരു (Paradise Tree) (Simarouba glauca)

ഫ്ളോറിഡയിൽ കണ്ടുവരുന്ന Paradise Tree ക്ക് ക്വാൻസർ ചികിത്സയിൽ എന്തെങ്കിലും പങ്കുള്ളതായി അമേരിക്കയിൽ (Florida) നിന്നും വാർത്തകൾ വന്നിട്ടില്ല .Uty of florida അതിന്റെ ഉപയോഗത്തെ പറ്റി ഇങ്ങനെ പറയുന്നു.      

" Uses: tree lawn 4-6 feet wide; tree lawn > 6 ft wide; shade; specimen; street without sidewalk; highway median; attracts butterflies, free of serious pests  & diseases. Simarouba glauca is a species of flowering tree that is native to Florida, South America, and the Lesser Antilles. Common names include paradise-tree, dysentery-bark, and bitterwood. Its seeds produce an edible oil,  industrial and bio-fuel .The tree is also a medical boon for it relieves pain, fever, dysentery, stops bleeding, fights malaria, improves haemoglobin and checks blood sugar "

എന്നാൽ ഇന്ത്യയിൽ എത്തിയപ്പോൾ അർബുദ വിരുദ്ധം.


മുള്ളാത്ത (Graviola)

The long, prickly fruit comes from the graviola tree, an evergreen native to Mexico, the Caribbean, and Central and South America. It's also known as custard apple, guanabana and Brazilian paw paw. Practitioners of herbal medicine use soursop fruit and graviola tree leaves to treat stomach ailments, fever, parasitic infections, hypertension and rheumatism. It's used as a sedative, as well.

മുള്ളാത്തയെ പറ്റിയും കൂടുതലായി പറയേണ്ടതില്ലല്ലൊ.

 

അർബുദ രോഗി chemotherapy യോ മറ്റോ എടുക്കുന്ന സമയത്ത് പച്ച മരുന്നുകൾ കഴിച്ചാൽ Herbal VS Medicine  in compalability സാധ്യതയുണ്ട്.ആധുനിക ചികിത്സാരംഗത്തിന്  ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത രോഗികൾ ചിലരെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ട്. അവരുടെ ചികിത്സ ഇത്തരം ആളുകൾ ഏറ്റെടുത്ത് രോഗവിമുക്തി നൽകട്ടെ. അങ്ങനെ ലോക ചികിത്സാരംഗത്ത് വലിയ കണ്ടെത്തലായി ഈ ശ്രമം മാറിയാൽ RCC യും മറ്റു ചിലവേറിയ ചികിത്സകളും ഒഴിവാക്കി ആത്ത തോട്ടവും Paradise തോട്ടവും വെച്ചുപിടിപ്പിച്ച് അർബുദത്തെ തുരത്താമല്ലൊ. 

 

ശാസ്ത്ര ബോധത്തിലൂടെ മുന്നേറുന്ന ലോകത്ത് ശാസ്ത്രത്തോട് പുലബന്ധമില്ലാത്ത ന്യായങ്ങൾ നിരത്തി , ഊഹാപോഹങ്ങൾ പറഞ്ഞ് നടക്കുന്ന  പലരും ഈ അവസരങ്ങളെ മറ്റൊരു കച്ചവടമാക്കി മാറ്റുവാൻ മടിക്കുന്നില്ല എന്നതാണ് ദുഃഖസത്യം. 
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment