പശ്ചിമഘട്ട സംരക്ഷണസമിതി മുഖ്യമന്ത്രിക്ക് പരാതി നൽകി




കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായ പത്തനം തിട്ട ജില്ലാ ജിയോളജിസ്റ്റിനെതിരെ ശക്തമായ ആരോപണവുമായി പരിസ്ഥിതിപ്രവർത്തകർ .ഈ ഉദ്യോഗസ്ഥനെതിരെ നടപടകൾ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട്  പശ്ചിമഘട്ടസംരക്ഷണസമിതി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകി 
 മണ്ണ് ക്വാറി, ക്രഷർ മാഫിയയ്ക്ക് വഴങ്ങാത്ത  മുൻ ജിയോളജിസ്റ്റ് കൃഷ്ണേന്ദുവിനെ മാറ്റി, പകരം കോട്ടയം ജിയോളജിസ്റ്റായിരുന്ന ഇദ്ദേഹത്തിനെ അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ജില്ലയിലെ ഒരു ക്വാറി മുതലാളിയ്ക്കുവേണ്ടി വ്യവസായ വകുപ്പിനെ  സ്വാധീനിച്ച്ഭരണകക്ഷിയിൽപ്പെട്ട ജില്ലയിലെ ഒരു എം.എൽ.എ ഇദ്ദേഹത്തെ പത്തനംതിട്ടയിൽ നിയമിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകൻ കോട്ടാങ്ങൽ വി.എം ഗോപിനാഥൻ നായർ പറഞ്ഞു.


 ഇദ്ദേഹത്തിന് പത്തനംതിട്ടയിൽ ബിനാമി പേരുകളിൽ ക്വാറികൾ ഉണ്ടെന്ന് ആരോപണം ഉയർന്നു വന്നിരുന്നു. 300 Mക്യൂബിന് മുകളിൽ മണ്ണെടുക്കണമെങ്കിൽ കളക്ടറുടെ ഉത്തരവ് ആവശ്യമാണ് എന്നാൽ മണ്ണ് മാഫിയയെ സംരക്ഷിക്കാനായി മുന്നൂറിന് മുകളിലുള്ളതിന് പല തവണകളായി വഹാബ് അനുമതി നൽകിയിട്ടുണ്ട് രേഖകൾ പരിശോധിച്ചാൽ  മനസിലാക്കാൻ കഴിയും. കേരളാഹൈകോടതിയെ തെറ്റിധരിപ്പിച്ച് അമിറ്റി റോക്സിനും ഡിവിഷൻ ബഞ്ച് ഉത്തരവ് മറികടന്ന് കോന്നി ഗാലക്സിയ്ക്കും പെർമിറ്റ് നൽകുകയും സ്ഥല പരിശോധന നടത്താതെ ക്രഷർ, ക്വാറി മാഫിയ സംഘങ്ങൾ തയ്യാറാക്കി നൽകുന്ന വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ 5 ൽ പരം മൈനിംഗ് പ്ലാനുകൾ ക്വാറി പ്രവർത്തനത്തിനായി അംഗീകരിച്ചു നൽകിയതായി പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആരോപിച്ചു. 

 

നൂറ്റാണ്ടുകളായി നിത്യപൂജയും ആരാധനയും നടത്തിവരുന്ന ഏറത്തു പഞ്ചായത്തിൽ പുലിമലയിൽ കാവിനകത്ത് ക്വാറി നടത്തുവാൻ മൈനിംഗ് പ്ലാൻ അംഗീകരിച്ചു നൽകി. ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മരുതുംമൂട് സെന്റ് ജൂഡ് ദേവാലയത്തിനും ചർച്ച് ഓഫ് ഗോഡിനും സമീപത്ത് ജനവാസ മേഘലയിലും കൂടാതെ പള്ളിക്കൽ പഞ്ചായത്തിൽ കൈയ്പ്പേത്തടത്തിൽ കനാലിനും, സെമിത്തേരിയ്ക്കും സമീപത്തായും, സ്കിന്നർപുരം കിൻഫ്രാ വ്യവസായ പാർക്കിനോട് ചേർന്ന് റോഡ് വക്കിലും കൂട്ടംപാറയിലും നിരപ്പൻപാറയിലും നിയമങ്ങൾ കാറ്റിൽ പറത്തി മൈനിംഗ് പ്ലാൻ അംഗീകരിച്ചു നൽകിയതിലൂടെയും ജില്ലാ പരിസ്ഥിതി കമ്മറ്റിയിൽ കളക്ടറേയും മറ്റ് അംഗങ്ങളേയും തെറ്റിധരിപ്പിച്ചും സ്വാധീനിച്ചും ലക്ഷങ്ങളുടെ ഇടപാടുകളാണ്  ചുരുങ്ങിയ കാലംകണ്ട് ഇദ്ദേഹം നടത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകരും റവന്യുവിലെ ചില ഉദ്യോഗസ്ഥരും ആരോപിക്കുന്നു. ഇദ്ദേഹം നൽകിയ മുഴുവൻ പെർമിറ്റുകളെ കുറിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നും ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളേകുറിച്ചും സ്വത്ത് വിവരത്തെ കുറിച്ച് സാമ്പത്തിക കുറ്റാന്വോഷണ വിഭാഗത്തെ കൊണ്ട് സമഗ്രമായ അന്വഷണം ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകർ മുഖ്യമന്ത്രിയടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകി.


കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെയാണ്  പത്തനംതിട്ട ജില്ലാ ജിയോളിസ്റ്റ് തിരുവനന്തപുരം പേട്ട നികുഞ്ജം ഹെറിറ്റേജിൽ ഫ്ലാറ്റ് A3 യിൽ എം.എം വഹാബ്  പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ആഢംബര ഹോട്ടലിൽ നിന്നും കണക്കിൽ പെടാത്ത 2.14 ലക്ഷം രൂപയുമായാണ് വിജിലൻസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന്ജില്ലയിലെ ഒരു ക്വാറി മുതലാളിയുടെ വാഹനത്തിൽ ഹോട്ടലിൽ വന്നിറങ്ങിയ ജിയോളജിസ്റ്റിനെ വിജിലൻസ് ഡി.വൈ.എസ്.പി. പി.ടി.ശശിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ദിനംപ്രതി 2200 രൂപയും ടാക്സും നൽകി താമസിച്ചു വരുന്ന ലക്ഷ്വറി സ്യൂട്ടിൽ സൂക്ഷിച്ചിരുന്ന തുകയാണ് പിടിച്ചെടുത്തത്. തുകയുടെ ഉറവിടത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ജിയോളജിസ്റ്റിന് കഴിഞ്ഞിട്ടില്ലന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

 

പശ്ചിമഘട്ട സംരക്ഷണസമിതി നൽകിയ പരാതിയുടെ പൂർണരൂപം 

സർ,
കണക്കിൽ പെടാത്ത രൂപകൈവശം വച്ചതിന് പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് വിജിലൻസ്പടിയിലായിരിക്കുകയാണ് ജില്ലാ ജിയോളജിസ്റ്റ് എം.എം വഹാബ് താമസിക്കുന്ന പത്തനംതിട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് സമീപമുള്ള ആഢംബര ഹോട്ടലിൽ നിന്നും വിജിലൻസ് ഡി.വൈ.എസ്.പി   പി.ഡി ശശിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം 2 ലക്ഷത്തി 14 ആയിരം രൂപയുമായി വൈകിട്ട് 6 മണിക്ക് പിടിയിലായി. CCTVനിരീക്ഷണത്തിലുള്ള ദിവസം 2200 രൂപ വാടകയുള്ള അത്യാധുനിക സൗകര്യമുള്ള ഹോട്ടലിലാണ് ജിയോളജിസ്റ്റ് താമസിച്ചിരുന്നത്. ജില്ലയിലെ ഖനന മാഫിയയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്ന ഉദ്യോഗസ്ഥനാണ് പിടിയിലായിരിക്കുന്നത് 
.സ്ഥലപരിശോധന നടത്താതെ ക്വാറി മാഫിയ നൽകുന്ന വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ മൈനിംഗ് പ്ലാൻ അപ്രൂവൽ ചെയ്തു കൊടുത്തിരുന്നതായി രേഖകൾ പറയുന്നു. ഇദ്ദേഹത്തിന് ബിനാമി ക്വാറികൾ പത്തനംതിട്ടയിൽ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. ജില്ലാ പരിസ്ഥിതി ആഘാത പഠനനിർണ്ണയ അതോറിറ്റിയിൽ ക്വാറി മാഫിയയ്ക്കു വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കാൻ സഹായിക്കുന്നതും ശക്തമായി വാദിക്കുന്നതും ഇദ്ദേഹമായിരുന്നു. ഖനന മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങാത്ത സത്യസന്തനായ മുൻ ജിയോളജിസ്റ്റ് കൃഷ്ണേന്ദുവിനെ മറ്റിയ ശേഷമാണ് കോട്ടയം ജിയോളജിസ്റ്റ് ആയിരുന്ന ഇദ്ദേഹത്തെ പത്തനംതിട്ടയിൽ പ്രതിഷ്ഠിച്ചത്. ഇദ്ദേഹം കൊടുത്ത പെർമിറ്റുകളെ കുറിച്ച് സമഗ്ര അന്വഷണം നടത്തണമെന്നും തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഹോട്ടലിലെ CCTV യുടെ ഹാർഡ് ഡിസ്ക്ക് പിടിച്ചെടുക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment