ഇട്ടിവയിലെ ജനങ്ങൾ ജല സമരത്തിലാണ്




കൊല്ലം ജില്ലയിലെ രൂക്ഷമായ  കുടിവെള്ളക്ഷാമം നിലനിൽക്കുന്ന ഇട്ടിവ പഞ്ചായത്തിൽ കുപ്പിവെള്ള ഫാക്ടറി തുടങ്ങാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി നാട്ടുകാർ .പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം ലഭിച്ച പോലീസ് സംരക്ഷണത്തെത്തുടർന്നാണ് വീട്ടമ്മമാരുൾപ്പടെ നാട്ടുകാർ ശക്തമായ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത് 

 


ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പോലീസുമായെത്തി കുപ്പിവെള്ള ഫാക്ടറിയുടെ നിർമാണ പ്രവർത്തനം നടത്തനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശത്ത് 'നോവാ 'കുപ്പിവെള്ള ഫാക്ടറി തുടങ്ങാനുള്ള ശ്രമത്തിനെതിരെ രണ്ടുവർഷമായി നാട്ടുകാർ സമരത്തിലാണ് പ്രതിദിനം 25000 ലിറ്റര്‍ ഭൂഗര്‍ഭ ജലംഊറ്റിയെടുക്കാനുള്ള സാഹചര്യത്തിലാണ്  കമ്പനിക്കെതിരെ ജനങ്ങള്‍ 'ഉറവ ജലസംരക്ഷണ സമിതി' എന്ന പേരില്‍ സമരസമിതി രൂപീകരിച്ച് സമരം ആരംഭിക്കുകയും അതിനെ തുടര്‍ന്ന് പഞ്ചായത്ത്  നിർമാണപ്രവർത്തനങ്ങൾക്കുള്ള ആവശ്യം നിഷേധിക്കുകയും ചെയ്തു .

 

 

ജനങ്ങൾ ഒന്നടങ്കം കൂടി സ്‌പെഷ്യൽ ഗ്രാമസഭകൂടി കുപ്പിവെള്ള ഫാക്ടറിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തുവെങ്കിലും വ്യവസായ വകുപ്പിന്റെ പുതിയ ഓർഡിനനസ് പ്രകാരം കുപ്പിവെള്ള ഫാക്ടറിക്കുള്ള അനുവാദം നേടിയെടുക്കുകയായിരുന്നു .ഈ ഓർഡിനാന്സ് പ്രകാരം സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു വേണ്ടിയാണു ഉടമ കോടതിയെ സമീപിച്ചത് 

 

 

തുടർന്ന് പ്ലാന്റ് നിർമാണത്തിന് കോടതി ഉത്തരവിടുകയും .ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് സംരക്ഷണയിൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു ശ്രമിക്കവേ നാട്ടുകാർ തടയുകയായിരുന്നു .ഇത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്കുകാരണമായി .ഏത് സമയവും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നിക്കെ പ്രദേവാസികൾ സമരപ്പന്തലിൽ ജാഗരൂഗരായി നിലയുറപ്പിച്ചിരിക്കുമാകയാണ് .കുടിവെള്ളക്ഷാമം നിലനിൽക്കുന്ന ഇവിടെ കുപ്പിവെള്ള ഫാക്ടറി തുടങ്ങാനുള്ള ശ്രമം എന്ത് വിലകൊടുത്തും നേരിടും എന്ന് നാട്ടുകാർ പറയുന്നു .

 

 

നാട്ടുകാരും പഞ്ചായത്തും ഒന്നടങ്കം എതിർത്തിട്ടും പഞ്ചായത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന 
ഏകജാലകനിയമം ഇവിടെ വില്ലനാവുകയാണ് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment