ജില്ലാ ജിയോളജിസ്റ്റിന് സസ്‌പെൻഷൻ




കണക്കിൽ പെടാത്ത പണവുമായി വിജിലൻസ് പിടിയിലായ പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. രണ്ടു ദിവസം മുൻപാണ് രണ്ടു ലക്ഷത്തോളം രൂപയുമായി പത്തനംതിട്ടയിലെ ആഡംബര ഹോട്ടലിൽ നിന്ന് ഇയാൾ വിജിലൻസ് പിടിയിലായത്. 


മുൻ ജിയോളജിസ്റ്റുകളായ കൃഷ്ണേന്ദുവും ശ്രീകലയും അനുമതി നൽകാതെ മാറ്റിവച്ചിരുന്ന ഒരു ഡസനിലേറെ ക്വാറികൾക്കാണ് വഹാബ് നിയമങ്ങൾ കാറ്റിൽപറത്തി അനുമതി നൽകിയത്.ചുങ്കപ്പാറ അമിറ്റി റോക്സ്, കോന്നി ഗാലക്സി, ഏനാദിമംഗലത്ത് കൂട്ടപ്പാറ, മരിതിമൂട് സെന്റ് ജൂഡ് ദേവാലയത്തിന് സമീപം, സ്കിന്നർപുരം കിൻഫ്രാ വ്യവസായപാർക്കിലും നിരപ്പൻപാറയിലും ഏറത്ത് പഞ്ചായത്തിൽ പുലി മലയിലും പള്ളിക്കൽ കൈയെപ്പ്ത്തടത്തിലും അടക്കം നിരവധി സ്ഥലങ്ങളിൽ ഇയാൾ ക്രഷർ യൂണിറ്റുകൾക്ക് അനുമതി നൽകിയിരുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വിജിലൻസ് പിടിയിലായില്ലായിരുന്നെങ്കിൽ 30-ാംതീയതി നടക്കാനിരുന്ന പരിസ്ഥിതി കമ്മറ്റിയിൽ ഈ ക്വാറികൾക്കെല്ലാം അനുമതി നേടുമായിരുന്നു എന്നും പരിസ്ഥിതിപ്രവർത്തകർ പറയുന്നു

 

അനധികൃതമായി ലൈസൻസ് സമ്പാദിക്കാൻ മുടക്കിയ ലക്ഷങ്ങളും അനധികൃത ഖനനത്തിലൂടെക്കിട്ടുന്ന ലാഭവും കൈവിട്ടുപോയത് ക്വാറി  ക്രഷർ ലോബികൾക്കു 
തിരിച്ചടിയാണ്. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment