പ്ലാസ്റ്റിക് നിരോധനം; നാലുമാസത്തിനിടെ പതിനാറുലക്ഷം പിഴയീടാക്കി ഫരീദാബാദ് മുനിസിപ്പാലിറ്റി




നിയമം കർശനമാക്കിയാൽ പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം കീറാമുട്ടിയൊന്നുമല്ലെന്ന് തെളിയിക്കുകയാണ് ഫരീദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ. കഴിഞ്ഞ നാലുമാസം കൊണ്ട് നിയമം  കർശനമാക്കി പിഴയൊടുക്കാൻ തുടങ്ങിയതോടെ  കാര്യമായ മാറ്റമാണ് കണ്ടു തുടങ്ങിയിരിക്കുന്നത് . പച്ചക്കറിയും പഴങ്ങളുമൊക്കെ വിൽക്കുന്നവർ തുണികൊണ്ടുള്ള ക്യാരി ബാഗിലേക്കുമാറുകയും . വാങ്ങാനെത്തുന്നവരോട് സ്വന്തം സഞ്ചികൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു തുടങ്ങി .

 

2013 ലാണ്  നിയമം കൊണ്ടുവന്നതെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കാൻ തുടങ്ങിയത്കഴിഞ്ഞ മാർച്ച് മുതലായിരുന്നു . നിയമം കൊണ്ടുവന്ന് 5 വർഷത്തിനുള്ളിൽ വെറും 600 പേർക്കെതിരായി മാത്രമേ നടപടിയെടുക്കാൻ സാധിച്ചിരുന്നുള്ളൂ ,എന്നാൽ നിയമം കർശനമാക്കി നാലുമാസത്തിനുള്ളിൽ 627പേർക്ക് മൊത്തം 16 .5 ലക്ഷം രൂപ പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകി. അതിനു മുൻപായി സന്നദ്ധ പ്രവർത്തകർ അവബോധ പരിപാടികൾ നടപ്പിലാക്കിയിരുന്നു .

 

"പോളിത്തീൻ ബാഗുകൾക്ക് എതിരായ നടപടി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മാർച്ച് മുതൽ ആഗസ്റ്റ് 3 വരെ 627 പേർക്കാണ് ഞങ്ങൾ പിഴ ചുമത്തിയത്" ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് സാനിറ്ററി ഇൻസ്‌പെക്ടർ സി.ഡി ശർമ്മ പറയുന്നു.  ഈ നടപടികളുടെ ഭാഗമായി മൂന്ന് ഫാക്ടറികളും ആറു ഗോഡൗണുകളും സീൽ ചെയ്തു. ഇപ്പോൾ വളരെ കുറച്ച് കച്ചവടക്കാർ മാത്രമാണ് പോളിത്തീൻ ബാഗുകൾ നൽകുന്നതെന്നും ശർമ്മ പറയുന്നു.  "ഭൂരിഭാഗം പച്ചക്കറി, പഴം വ്യാപാരികളും ഇപ്പോൾ തുണിസഞ്ചികളിലേക്ക് മാറുകയോ, ഉപഭോക്താക്കളോട് അവരവരുടെ സഞ്ചികൾ കൊണ്ട് വരാൻ ആവശ്യപ്പെടുകയോ ചെയ്തു തുടങ്ങിയിട്ടുണ്ട് " സന്നദ്ധ സംഘടനാ പ്രവർത്തകനായ എ.കെ ഗൗർ പറയുന്നു. 

 

 2013 ൽ നിയമം വന്നിരുന്നെങ്കിലും 2014 ലും 2015 ലും ഒരു രൂപ പോലും പിഴ ഈടാക്കിയിരുന്നില്ല. ഫരീദാബാദ്  നഗരത്തിൽ കുമിഞ്ഞുകൂടുന്ന മാലിന്യത്തിൽ 80 ശതമാനത്തോളവും പ്ലാസ്റ്റിക് കാരി ബാഗുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ്. നിയമം ലംഘിക്കുന്നവർക്ക് 5000 രൂപ മുതൽ 25000 രൂപ വരെയാണ് പിഴ.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment