UNCCD യുടെ അധ്യക്ഷ സ്ഥാനത്തിരുന്ന് ഇന്ത്യ അടുത്ത രണ്ട് വർഷങ്ങളിൽ പ്രകൃതിയെ തിരിച്ചു പിടിക്കുമോ ?




പാരീസ് പരിസ്ഥിതി സമ്മേളന തീരുമാന പ്രകാരം നടക്കുന്ന പതിനാലാമത് UN Conference on Combat Desertification  സെപ്റ്റംബര്‍ 2 മുതല്‍ ന്യൂഡല്‍ഹിയില്‍ നടന്നു വരുന്നു. UNCCD സമ്മേളനത്തില്‍ 200 രാജ്യങ്ങള്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കുകയാണ്. സമ്മേളനം മണ്ണിന്‍റെ തകര്‍ച്ച (വിശേഷിച്ച് കൃഷി ഭൂമിയുടെ) പ്രത്യേകം പരിഗണിക്കുന്നു. ലോകത്തെ 70% ഭൂമിയും മനുഷ്യരുടെ ഇടപെടലുകള്‍ക്ക് വിധേയമായിക്കഴിഞ്ഞു. അതുവഴി 10 ലക്ഷം ജീവി വര്‍ഗ്ഗങ്ങള്‍ നാമാവിശേഷ മായിട്ടുണ്ട്. 25% പ്രദേശവും ഘടനാ മാറ്റങ്ങള്‍ക്ക് വിധേയമായി. 40000 ലക്ഷം ഹെക്റ്റര്‍ ഭൂമി നശിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അത് 960 ലക്ഷം ഹെക്റ്റര്‍ വരും. രണ്ടു വര്‍ഷത്തിലൊരിക്കൽ കൂടുന്ന സമ്മേളനത്തില്‍ ലക്ഷ്യം വെക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്ന് 10 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ഹെക്റ്റര്‍ നശിച്ച ഭൂമിയെ തിരിച്ചു കൊണ്ടുവരികയാണ്. 


പാരീസ് സമ്മേളനത്തിന്‍റെ ദീര്‍ഘകാല പരിപാടിയില്‍ 8000 km നീളത്തില്‍ ആഫ്രിക്കയിലെ 20 രാജ്യങ്ങളിലൂടെ കടന്നു പോകുന്ന green wall പദ്ധതി 10 കോടി ഹെക്റ്റര്‍ നശിച്ച വനങ്ങളെ പുനസ്ഥാപിക്കുവാൻ സഹായിക്കും. അവിടെ ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. നശിച്ച ഭൂമിയെ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് Land Degradation neutrality. ഇതിനായി വിവിധ രാജ്യങ്ങളും European space agency, UNന്‍റെ വിവിധ ഗ്രൂപ്പുകള്‍ സഹകരിക്കുന്നു.


ഇന്ത്യയില്‍ വന ശോഷണവും നിര്‍മ്മാണ രംഗത്ത്‌ നിന്നും ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ ഗമനവും ഹരിത വാതക തോത് വര്‍ദ്ധിപ്പിച്ചു ഇന്ത്യന്‍ ഭൂപ്രദേശത്തിന്‍റെ വ്യാപ്തി 2.5% മാത്രവും അതിലെ ജീവി വര്‍ഗ്ഗങ്ങളുടെ സാനിധ്യം 8% ആണെന്ന് പറയുമ്പോള്‍ ഇന്ത്യ ബ്രസീലിനെ പോലെയും ഇന്തോനേഷ്യ, ഗാബന്‍ മുതലായ നാടിനെ പോലെയും ഭൂമിയുടെ നിലനില്‍പ്പിനായി വലിയ പങ്കുവഹിക്കുന്നു എന്ന് ബോധ്യപ്പെടും. 


രാജ്യത്തെ ഏറ്റവും പ്രധാന രണ്ടു മല നിരകള്‍ (ഹിമാലയവും പശ്ചിമഘട്ടവും) ജൈവ വിവിധ്യം കൊണ്ട് പ്രസിദ്ധമാണ്. എന്നാല്‍ അവ Biological ഹോട് spot ല്‍ പെടുന്നു. പ്രകൃതി വിഭവങ്ങള്‍ ഏറെ അധികമുള്ള ഇടത്ത് 70% ശോഷണം സംഭവിക്കുമ്പോള്‍ ആ പ്രദേശത്തെ Hot spot പട്ടികയില്‍ പെടുത്തി സംരക്ഷിക്കുവാന്‍ ലോകം ശ്രദ്ധിക്കുന്നുണ്ട്. പശ്ചിമഘട്ടവും ഹിമാലയവും ഈ പട്ടികയില്‍ ഉൾ ചേര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യയില്‍ കാടുകളുടെ വിസ്തൃതി 22% ആയി കുറഞ്ഞു. അതില്‍ തന്നെ 70%ത്തിലധികം തണല്‍(കാനോപ്പി)യുള്ള കാടുകള്‍ (Very Dense Forest) 2.99% മാത്രം. Moderate Dense Forest (40% മുതല്‍ 70%) 9.38%വും Open ഫോറെസ്റ് (10% to 40%) 9.18%വുമാണ്. മൊത്തം കാടിന്റെ വിസ്തൃതി 21.54% ത്തിലെത്തി. അവയുടെ വിസ്താരം 33% ലേക്ക് വര്‍ദ്ധിപ്പിക്കുവാന്‍ പാരിസ് സമ്മേളനം ഇന്ത്യയെ നിര്‍ബന്ധിക്കുന്നു. വാഹനങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കല്‍, ആധുനിക നിര്‍മ്മാണ സാമഗ്രഹികള്‍ ഉപയോഗിക്കല്‍, പ്രകൃതി സംരക്ഷണത്തെ മുന്നില്‍ നിര്‍ത്തിയുള്ള പദ്ധതികളും മറ്റും ആവിഷ്കരിക്കല്‍ എന്നിവക്ക് 2030 കൊണ്ട് രാജ്യം മാറ്റി വെക്കേണ്ട തുക 2.5 ലക്ഷം കോടി ഡോളര്‍ വരും. (175 ലക്ഷം കോടി രൂപ) എന്നാല്‍ അത്തരം തീരുമാനങ്ങള്‍ നടപ്പില്‍ കൊണ്ടുവരുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു തുടങ്ങിയിട്ടില്ല. ലോകത്തെ വിവിധ രാജ്യങ്ങള്‍ ഭേദപെട്ട പരിസ്ഥിതി സെസ്സ് ഏര്‍പ്പെടുത്തുമ്പോൾ ഇന്ത്യ ആരംഗത്തും ഏറെ പിന്നിലാണ്. 


ഡെന്മാര്‍ക്കിൽ 4%വരെ സെസ്സ് ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ അത് ഒരുശതമാനം പോലും ഇല്ല. പാരിസില്‍ നടന്ന സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ ഇന്ത്യയും സമയബന്ധിത പരിപാടുകളുമായി മുന്നോട്ടു പോകുവാന്‍ നിര്‍ബന്ധിതമാണ്. അടുത്ത രണ്ടു വര്‍ഷം UNCCD യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ വഹിക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിൽ  മാതൃകാപരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നാട്ടുകാർ ഒരുമിക്കുകയാണ് വേണ്ടത് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment