ആണവ ദുരന്തങ്ങളുടെ നേർക്കാഴ്ച ;യുറേനിയം ഫിലിം ഫെസ്റ്റിവൽ




ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്ന യുറേനിയം ഫിലിം ഫെസ്റ്റിവലിന്റെ ലക്‌ഷ്യം  ആണവ നിലയങ്ങളും ,യുറേനിയം ഖനനവും ,റേഡിയോ ആക്റ്റീവ് വികിരണങ്ങളുമെല്ലാം കൊണ്ട്   മനുഷ്യരാശി നേരിടുന്ന പ്രശനങ്ങളുടെ നേർക്കാഴ്ച്ചകളും ദൃശ്യാവിഷ്ക്കാരങ്ങളും  അവതരിപ്പിക്കലാണ് . 2010 ൽ റിയോ ഡി ജനീറോയിലാണ് ഇതിനു തുടക്കം കുറിച്ചത് . 2013 ഫെബ്രുവരിയിൽ മുംബൈയിലും യുറേനിയം ഫിലിം ഫെസ്റ്റിവൽ  നടന്നിരുന്നു .

 

ഈ വർഷം ഒക്ടോബർ 9 മുതൽ 16 വരെ ബർലിനിൽ നടക്കുന്ന ഫെസ്റ്റിവലിൽ റേഡിയോ ആക്റ്റീവ് ഇരകളായ ജനതയെ അവതരിപ്പിക്കുന്ന ഒട്ടേറെ ഡോക്യുമെന്ററികളുണ്ട് . ആയിരക്കണക്കിന് വർഷങ്ങൾ റേഡിയോ ആക്റ്റീവ് വികിരണങ്ങൾ പ്രസരിപ്പിച്ചുകൊണ്ട് മനുഷ്യരെ ജനിതകവൈകല്യങ്ങളിലേക്ക് തള്ളിവിടുന്ന ആണവ മാലിന്യങ്ങൾ തലമുറകളോളം നീണ്ടുനിൽക്കുന്ന ജനിതക വൈകല്യങ്ങലാണ് അവശേഷിപ്പിക്കുന്നത് .അതി സങ്കീർണമായ ആണവ സാങ്കേതിക വിദ്യയെ മെരുക്കിയെടുത്തു എന്ന ദുരഭിമാനത്തിനപ്പുറം മനുഷ്യരാശിക്ക് നേരെ കൊഞ്ഞനം കാട്ടുന്ന ഈ സാങ്കേതിക വിദ്യയുടെ അധോതലം വെളിവാക്കുന്ന ധാരാളം ആവിഷ്കാരങ്ങൾ ഓരോ വർഷവും പുറത്ത് വരുന്നുണ്ട് .രണ്ടു വർഷം മുൻപ് കിം കി ഡുക്ക് 'സ്റ്റോപ്പ് 'എന്ന പേരിൽ ഒരു  ലോങ്ങ്  ഡോക്യൂമെന്ററി നിർമിച്ചിരുന്നു .

 

ഇന്ത്യക്കാരനായ ശ്രീപ്രകാശ് സംവിധാനം ചെയ്ത NABIKEI ഉൾപ്പടെ ന്യൂക്ലിയർ മലിനീകരണം വിഷയമാകുന്ന വിവിധരാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ബർലിനിൽ പ്രദർശിപ്പിക്കുന്നണ്ട് .അറ്റോമിക് ഹോം ഫ്രന്റ്   (US ) ബേബി ബ്രൗൺ ഹോംലാൻഡ്‌സ് ആസ്‌ട്രേലിയ (australia ) ഫെഡി ആൻഡ് ഫിക്സ് (US )ഹാഫ് ലൈഫ് (US ).

 

സൗത്ത് ആസ്ട്രേലിയയിലെ എമു ഫീൽഡിൽ നടന്ന ന്യൂക്ലിയർ പരീക്ഷണം വാസയോഗ്യമല്ലാതാക്കിയ എമുവിൽ തിരിച്ചെത്തുന്ന ബോബി ബ്രൗണിലൂടെ അവതരിപ്പിക്കുകയാണ് ബോബി ബ്രൗൺ ഹോംലാൻഡ് .

 

മൻഹാട്ടൻ പ്രൊജക്ടിൽ നിന്ന് ഗവണ്മെന്റും കോർപറേറ്റ് ഏജൻസികളും അശ്രദ്ധയോടെ സെന്റ് ലൂയിസിൽ കൊണ്ടുത്തള്ളിയ യുറേനിയം, തോറിയം, റേഡിയംവെസ്റ്റുകളും 1973 ൽ ലാറ്റി അവന്യുവിൽ നിക്ഷേപിച്ച ഏകദേശം 47,000 ടൺവരുന്ന ആണവ മാലിന്യങ്ങളും രണ്ട് ജനസമൂഹങ്ങളിലുണ്ടാക്കിയ ആഘാതങ്ങൾ   ആണ് അമേരിക്കയിൽ നിന്നുള്ള അറ്റോമിക് ഹോംഫ്രോണ്ട് പറയുന്നത് .ഫെഡറൽ ഏജൻസികളെ നേരിടുകയും കുടുംബങ്ങളെ ന്യൂക്ലിയർ ഭൂതത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു അവർക്ക് .ഉപരിതലത്തിൽനി ആണവ മാലിന്യം നിക്ഷേപിക്കപ്പെട്ട മേഖലയിലേക്ക് കടന്നുവരുന്ന സബ്സർഫസ്ഫയർ  മറ്റൊരു ഭീഷണിയായി നിലനിൽക്കുന്നു ഇതാണ് റോബേക്ക കംമിസ്സയുടെ 'അറ്റോമിക് ഹോംഫ്രണ്ട്' 

 

ബർലിനുശേഷം നവംബറിൽ അമേരിക്കയിലും യുറേനിയം ഫിലിം ഫെസ്റ്റിവൽ നടക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment