A Journey to the fumigated Towns ; കാർഷിക ദുരന്തത്തിന്റെ അർജന്റീനിയൻ പാഠങ്ങൾ




അര്‍ജന്‍റീനയിലെ സോയാബീന്‍ കൃഷിയിലൂടെ സംഭവിച്ച   ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങളെ ലോകത്തിനു മുന്നില്‍ എത്തിക്കുന്നതായിരുന്നു Fernando Solanos ന്‍റെ A Journey to the fumigated Towns എന്ന ഡോക്യുമെന്‍റെറി.

 

അര്‍ജന്‍റീനയിലെ കാര്‍ഷിക പ്രതിസന്ധികളുമായി ബന്ധപെട്ട 8 ഡോക്യുമെന്‍റെറികള്‍ നിര്‍മ്മിച്ച Fernado, ഫീച്ചര്‍ സിനിമാപ്രവര്‍ത്തകനും ബ്യുണസ് അയേഴ്‌സ് നഗരത്തില്‍ നിന്നുള്ള ദേശിയ സെനറ്ററുമാണ്. ഇന്ത്യയെ പോലെ കാര്‍ഷിക പ്രധാനമായ അർജന്റീനയിലെ കർഷകർ ഭക്ഷ്യ വിളയില്‍ നിന്നും സോയാബീന്‍ കൃഷിയിലേക്ക്  എത്തി ചേര്‍ന്നത്‌ വലിയ ലാഭം പ്രതീക്ഷിച്ചായിരുന്നു. മൊൺസാന്റോ എന്ന കാര്‍ഷിക വിത്ത്-രാസവള കുത്തക അതിനുള്ള രാഷ്ട്രീയ ആന്തരീക്ഷം അര്‍ജന്‍റെനയില്‍ ഉണ്ടാക്കി എടുത്തു.

 

രാജ്യത്തെ മറ്റു കാര്‍ഷിക വിളകളിലും കാലി വളര്‍ത്തലിലും കുറവുണ്ടാക്കികൊണ്ട് സോയാബീന്‍ കൃഷി വ്യാപിച്ചു . ഗോതമ്പ്  ഉൽപ്പാദനം  5 ലക്ഷം ടൺ  കുറഞ്ഞു. സൂര്യ കാന്തി ഉത്‌പാദനം  20 ലക്ഷം ടൺ കണ്ട് ഇല്ലാതെയായി. സോയാ ഉത്പാദനം 2 കോടി ടൺ വര്‍ദ്ധിച്ചു.(97-2005)  ജനിത വിത്തുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള സോയാ കൃഷിയിടങ്ങളില്‍ 50% വും 3% മാത്രമുള്ള വന്‍കിടക്കാര്‍ നിയന്ത്രിക്കുന്നു. ഡയറി ഫാമുകളും മറ്റു കൃഷി സ്ഥലങ്ങളും ഇല്ലാതായപ്പോള്‍ 2 ലക്ഷം കര്‍ഷകര്‍ രാജ്യം വിട്ടു. 1971 ല്‍‍ രാജ്യത്തെ പട്ടിണിക്കാര്‍ 5% ആയിരുന്നത് 1998 ല്‍ 30%വും 2002 ല്‍ അത് 51%ത്തില്‍ എത്തി. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 17% ആയി.  സോയാ കൃഷിക്കായി വെട്ടി വെളിപ്പിച്ച വന വിസ്തൃതി 12 ലക്ഷം ഹെക്റ്റര്‍ വരും. 

 

'ജനിതക സോയാബീന്‍ കൃഷിയില്‍ കളനാശിനിയായി glyphosate(Round Up)നൊപ്പം mix of 2,4.D (Agent Orange) , . Metsulfuron methyl,  Imazetapir and atrazine  എന്നിവ ഉപയോഗിച്ചു. Endosulphan, Pyrithrineനും വ്യാപകമാണ്.

 

നമ്മുടെ നാട്ടിലും മൊൺസാന്റോ  കമ്പനിതന്നെ Round up കള നാശിനി കച്ചവടം നടത്തുന്നു. അതിലും അപകടകരമായ Agent orangeഉം (വിയറ്റ്നാം യുദ്ധത്തില്‍ ഉപയോഗിച്ചത്). Atrazineഉം അര്‍ബുദങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കും. അര്‍ജന്‍റീനയിലെ ഗ്രാമങ്ങള്‍  ഗൌരവതരമായ അസുഖങ്ങളുടെ കേന്ദ്രങ്ങളായി. ഓട്ടിസം, അല്‍ഷിമേഴ്സ്, വൃക്ക സംബന്ധിയായി അസുഖങ്ങള്‍, അർബുദം മുതലായവ  അധികം കണ്ടുവരുന്നു. ചിത്ര ശലഭങ്ങള്‍, പക്ഷികള്‍ ഒക്കെ ഗ്രാമങ്ങള്‍ വിട്ടു പോയിട്ടുണ്ട്. 

 

(Round up എന്ന Glyphosate ന്റെ ഉപയോഗം അനിയന്ത്രിതമായി വളരുകയാണ്. 1976 ൽ ഉപയോഗിച്ചു തുടങ്ങിയ organo Phosphorus വിഭാഗത്തിൽ പെട്ട കളനാശിനിയുടെ ഇപ്പോഴത്തെ ഉപയോഗം 160 കോടി Kgവരും.  ഇന്ത്യ വ്യാപകമായി പയറു വർഗ്ഗങ്ങൾ ഇറക്കു മതി ചെയ്യുന്ന   ക്യാനഡയിലും ആസ്ട്രേലിയയിലും Round up ഉപയോഗം ഏറെ കൂടുതലാണ്. ശ്രീലങ്കയിലും അർജന്റീനയിലും Round up നിരോധിച്ചു എങ്കിലും പ്ലാന്റേഷൻ മുതലാളിമാരുടെ സ്വാധീനത്താൽ നിരോധനം നീക്കുകയും വീണ്ടും വ്യാപകമായി Round up മടങ്ങി എത്തുകയും ചെയ്തു.. മാസങ്ങൾക്കു  മുമ്പ് വടക്കേ  ഇന്ത്യയിൽ  23 കർഷകർ  കീടനാശിനി പ്രയോഗത്തിലൂടെ ഒന്നിച്ച് മരിച്ച സംഭവം കീടനാശിനി വിഷയത്തിൽ സർക്കാരിനെ പുനർ ചിന്തനത്തിന് ഒട്ടും തന്നെ  സഹായിച്ചിട്ടില്ല.)

 


സോയാബീന്‍ കൃഷി അര്‍ജന്‍റീനയെ തകര്‍ത്തു വന്നപ്പോള്‍ ബഹുരാഷ്ട്ര കുത്തകയായ Dupont യും Monsanto യും പള്ളികമ്മിറ്റികളെ കൂട്ടു പിടിച്ചുകൊണ്ട് Protien for Life എന്ന പദ്ധതി നടപ്പില്‍ കൊണ്ടുവന്നു. UN പിന്തുണച്ചു.  ഒപ്പം Kraft, Nestle, procter and Gamble മുതലായ ലോകോത്തര ഭക്ഷ്യ,രാസവള കുത്തകകള്‍ സോയാബീന്‍ കൃഷിയെ പിടിച്ചു നിര്‍ത്തുവാന്‍ പ്രചരണങ്ങള്‍ നടത്തി.


 

അര്‍ജന്‍റീനയിലെ സോയാബീന്‍ കൃഷി ഉണ്ടാക്കിയ ദുരന്തങ്ങള്‍, അതിന്‍റെ ഭാഗമായി രോഗം ബാധിച്ച ഗ്രാമങ്ങള്‍, അതിലെ മനുഷ്യര്‍, അവര്‍ തൊഴില്‍ രഹിതരായും കടക്കാരായും  നാട് വിടേണ്ടി വന്ന സംഭവങ്ങള്‍  വിവിരിച്ച  Fernando Solanos ന്‍റെ A Journey to the fumigated Towns എന്ന non ficition ഡോക്യുമെന്‍റെറി  പതിനൊന്നാമത്  Kerala International Dcoumentary and Short film Festival ല്‍ ശ്രദ്ധേയമായിരുന്നു. Documentary എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരന്തങ്ങളെ ഓർമ്മിപ്പിക്കുന്നു.
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment