ഇന്ത്യയുടെ റൂഫ് ടോപ് സൗരോർജ പദ്ധതി വമ്പൻ പരാജയമാകുന്നു




ഇന്ത്യയുടെ റൂഫ് ടോപ് സൗരോർജ പദ്ധതി വമ്പൻ പരാജയമാകുന്നു 
.2012 ആകുമ്പോഴേക്കും 40000 മെഗാവാട്ട് ലക്ഷ്യമിട്ട് ആരംഭിച്ച് പദ്ധതി 4 വർഷം പിന്നിടുമ്പോൾ നടത്തിയ ഉത്പാദനം വെറും 2538 മെഗാവാട്ട് മാത്രം .ഉദ്ദേശ്യ ലക്ഷത്തിന്റെ 94 ശതമാനത്തോളം ഇനിയും  പ്രവർത്തികമാവാനുണ്ട് .നടപ്പിലാക്കിയത് വെറും ആറു ശതമാനം മാത്രം .


വീടുകളുടെ  മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയും മിച്ചം വരുന്ന  വൈദ്യുതി ഗ്രിഡുകളിലെത്തിക്കുകയും അതുവഴി ഗാർഹിക ഉപഭോക്താവിന് വരുമാനം ലഭ്യമാക്കുകയുമാണ്  പദ്ധതിയുടെ ഉദ്ദേശ്യം  .സബ്‌സിഡി കഴിഞ്ഞാലും വലിയ തുക സോളാർ പാനലിന് വേണ്ടിവരുന്നതിനാൽ സംരംഭകരെ ആകർഷിക്കാൻ സാധിക്കുന്നില്ല .എന്നാൽ ഈ തുക താങ്ങാൻ കഴിയുന്ന വ്യാപാരികൾക്കും വ്യവസായ സംരംഭങ്ങൾക്കും ഗവൺമെൻറ് സബ്‌സിഡികൾ നൽകുന്നതുമില്ല 

 

2022 ഓടുകൂടി 100 ജിഗാവാട്ട് വൈദ്യുതിയാണ് സൗരോർജം വഴി ഉൽപ്പാദിപ്പിക്കാനിരിക്കുന്നത് 

 

ലോകത്തകമാനം  പുനരുൽപ്പാദനം സാധ്യമാകുന്ന എല്ലാ സ്ത്രോതസ്സുകളും പ്രയോജനപ്പെടുത്തുമ്പോൾ ആണവലോബികളുടെയും ഡാം നിർമാണ ലോബികളുടെയും താൽപ്പര്യത്തിന് വഴങ്ങി പരമ്പരാഗത മാർഗങ്ങളിൽത്തന്നെ കടിച്ചു തൂങ്ങുന്നതിന്റെ  ഫലമാണ് ഇത്തരം പദ്ധതികളോടുള്ള അവഗണയിൽ കാണേണ്ടത് 

 

ജർമയിലും അമേരിക്കയിലും മൊക്കെ ഗാർഹിക- വ്യാവസായിക മേഖലകൾവ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വൈദുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമ്പോഴും ഇവിടെ ഇരുട്ട് തന്നെയാണ് സുഖപ്രദം .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment