ഡൽഹിയിലെ വായുമലിനീകരണം; അഞ്ചു വർഷത്തിനിടെമരിച്ചത് 981 പേരുടെ മരണത്തിടയാക്കിയതായി പേരെന്ന് പാർലമെന്ററി കമ്മിറ്റി





ഡൽഹിയിലെ വായുമലിനീകരണം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 981 പേരുടെ മരണത്തിടയാക്കിയതായിറിപ്പോർട്ട് .ശ്വാസകോശരോഗങ്ങളാണ് മരണകാരണമായിട്ടുള്ളത് .17 ലക്ഷത്തിലധികം പേർക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങൾ പിടിപെട്ടതായും പാർലമെന്റിനു മുൻപാകെ വച്ച   മുൻപാകെ വച്ച റിപ്പോർട്ടിൽ പറയുന്നു

 

.അതീവഗുരുതരാവസ്ഥയിലെത്തിയിരിക്കുന്ന  വായുമലിനീകരണമുണ്ടാക്കുന്ന ശാസകോശ രോഗങ്ങളുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പ്രതിരോധം തീർക്കണമെന്നും പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

 

കഴിഞ്ഞ ഒൻപത് മാസത്തിനിടെ ബന്ധപ്പെട്ട അധികൃതരുമായി മൂന്ന് കൂടിക്കാഴ്ചകൾ നടത്തിയ സമിതി, വായുമലിനീകരണ നിയന്ത്രണത്തിനുള്ള ഉന്നതാധികാര സമിതി നിർദേശങ്ങളെ ആരോഗ്യവകുപ്പ് കണക്കിലെടുക്കാതിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. വായുമലിനീകരണം സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത്, വനം പരിസ്ഥിതി മന്ത്രാലയം, ആരോഗ്യവകുപ്പുമായി ചേർന്ന് അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. വായുമലിനീകരണത്തിന്റെ ദോഷവശങ്ങളെ സംബന്ധിച്ച് അടിയന്തിരമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും,വായുമലിനീകരണം കുറച്ച് കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പിനോടും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. 

 

''ഗ്രാമീണമേഖലയെ അപേക്ഷിച്ച് വളരെക്കൂടുതലാണ് ഡൽഹിയിലെ വായുമലിനീകരണം 
നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വായുമലിനീകരണം. ഗവണ്മെന്റ് ഏജൻസികൾ മാത്രമല്ല, പൊതുജനങ്ങളും ഈ വിപത്ത് അടിയന്തിരമായി തിരിച്ചറിയുകയും ഇടപെടുകയും വേണം''. ഡൽഹി ശ്രീ ഗംഗാറാം ഹോസ്പിറ്റലിലെ സെന്റർ ഫോർ ചെസ്ററ് സർജറിയിൽ  ഡോക്ടറായ അരവിന്ദ് കുമാർ പറയുന്നു.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പഠനമനുസരിച്ച്  ശ്വാസസകോശ അർബുദം ബാധിച്ച് കിടപ്പിലായ പകുതിപ്പേരും പുക വലിക്കാത്തവരാണ് എന്ന് കണ്ടെത്തി. സാധാരണ ഗതിയിൽ പുകവലിക്കുന്നവരിലാണ് ഇത് കണ്ടുവരാറുള്ളത് .ഇവിടെ പക്ഷെ പകുതിയിലധികം പേരും പുകവലിക്കാരല്ല .വായുമലിനീകരണമാണ് ഇതിന്റെ കാരണമെന്നുള്ളതിനെ ശക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം പറയുന്നു. 

 

ഡൽഹിയിലെ വായു മലിനീകരണം പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുകയാണ് 
വായുമലിനീകരണം കുട്ടികളിൽ  തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് UNICEF കണ്ടെത്തിയിരുന്നു .കുട്ടികൾ ജീവിക്കുന്ന പ്രദേശങ്ങളിലെ വായുമലിനീകരണത്തോത്  അന്തർദേശീയ നിലവാരം അനുശാസിക്കുന്നതിനേക്കാൾ 6 മടങ്ങ് കൂടുതൽ ആണെന്ന് യൂണിസെഫ് പറയുന്നു .

 

ലോകത്തിലെ  വായുമലിനീകരണം ഏറ്റവും കൂടുതലുള്ള 20 വൻ നഗരങ്ങളിലെ പത്തെണ്ണവും ഇന്ത്യയിലാണ്. 2016 ൽ ലോകാരോഗ്യ സംഘടന തയ്യാറാക്കിയ വായുമലിനീകരണം ഏറ്റവും കൂടിയ 20 നഗരങ്ങളുടെ പട്ടികയിലും ഡൽഹി ഇടംപിടിച്ചിരുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment