2020 ലെ ആദ്യ ചുഴലിക്കാറ്റ് - ഉംപുന്‍ - ചുഴലിക്കാറ്റുകളെ കുറിച്ച് അറിയാം




2020 ല്‍ ഇന്ത്യയില്‍ ആദ്യമായി വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റ് എന്നൊരു പ്രത്യേകത പുതിയ കൊടും കാറ്റ് ഉംപുന്‍ ചുഴലിക്കാറ്റിന് ഉണ്ട്. മുൻ ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റുകൾ എന്നിവക്ക് ഫാനി, തിത്‌ലി, ലൈല, ഹെലന്‍ എന്നീ പേരുകളിൽ അറിയിപ്പെട്ടിരുന്നു. പുതിയ കാറ്റിൻ്റെ പേര് തായ്‌ലാന്‍ഡ് ആണ് നൽകിയത്. അതിനാല്‍, അവര്‍ ഉച്ചരിക്കുന്ന ഭാഷയിലാണ് ചുഴലിക്കാറ്റിന് ഈ പേര് വന്നതും. ഇംഗ്ലീഷില്‍ 'AMPHAN' എന്ന് വായിക്കുന്ന വാക്ക് ഉച്ചരിക്കുന്നത് UM-PUN എന്നാണ്. അംഫാന്‍, എംഫാന്‍ എന്നിങ്ങനെ വിവിധ പേരുകള്‍ ഈ ചുഴലിക്കാറ്റിന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഉംപുന്‍ എന്നാണ് ശരിയായി ഉച്ചരിക്കേണ്ടത് എന്ന് ഔദ്യോഗിക വക്താക്കൾ.


ഒഡീഷയിലെ പാരാദ്വീപില്‍ നിന്ന് 980 കിലോമീറ്റര്‍ അകലെയാണ് ഞായറാഴ്‍ച്ച വൈകീട്ട് ഉംപുനിന്‍റെ സ്ഥാനം.ഉംപുന്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ വടക്ക് ദിശയിലാണ് സഞ്ചരിക്കുന്നു.അതി തീവ്ര ചുഴലിക്കാറ്റ് (160 km/hr ലധികം വേഗം)ഉംപുന്‍ വടക്ക് കിഴക്ക് ദിശിയിലേക്ക് നീങ്ങും.ചുഴലിക്കാറ്റ് ദിശ മാറുന്നതോടെ കേരളത്തിലും മഴ ശക്തമാകാനിടയുണ്ട്.ബുധനാഴ്‍ച വൈകീട്ടോടെ പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിലും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ കര തൊടും.കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 180 Km ആകാം.


ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അപകട സാധ്യത കണക്കി ലെടുത്ത് പശ്‍ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുക യാണ്. തീര പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുകയാണ്.ദുരന്ത നിവാരണ സേനയുടെ 20 സംഘങ്ങളെയാണ് ഒഡീഷയില്‍ വിന്യസിച്ചത്.ബംഗാളില്‍ 685 അംഗ സേനയെ വിന്യസിച്ചത്.രണ്ട് സംസ്ഥാനങ്ങളിലും പ്രത്യേക ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി.


ചുഴലികള്‍ക്ക് അവയെ തിരിച്ചറിയാനും കരുതല്‍ നടപടികള്‍ കൈ കൊള്ളാൻ വേണ്ടിയാണ് മുന്‍കൂട്ടി പേരുകള്‍ ഇടുന്നത്.ഇന്ത്യന്‍ മഹാസമുദ്രം,അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മേഖലയില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റിന് മുന്‍ കൂട്ടി പേരുകള്‍ ഇട്ടിട്ടുണ്ട്.13രാജ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര പരിധിയില്‍ വരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി, യുഎഇ, യമന്‍, ശ്രീലങ്ക, തായ്‌ലാന്റ് തുടങ്ങിയവയാണ് 13  രാജ്യങ്ങള്‍. അന്താരാഷ്ട്ര കാലാവസ്ഥ കേന്ദ്രം അംഗീകരിച്ച169 പേരുകളാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പുറത്തുവിടുന്നത്


നോര്‍ത്ത് അറ്റ്‌ലാന്റിക്,  ഈസ്‌റ്റേണ്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, വെസ്റ്റേണ്‍ നോര്‍ത്ത് പസഫിക്,നോര്‍ത്ത് ഇന്ത്യന്‍ സമുദ്രം, സൗത്ത് വെസ്റ്റ് ഇന്ത്യന്‍ സമുദ്രം, ഓസ്‌ട്രേലിയന്‍, സതേണ്‍ പസഫിക്, സൗത്ത് അറ്റ്‌ലാന്റിക് എന്നിവയുമായി ചേർന്നു കിടക്കുന്ന 9 പ്രദേശങ്ങള്‍ സാർവ്വദേശീയമായി പേരിടലിൽ പങ്കാളിയാണ്.


Troposphere ലെ (6 മുതല്‍ 20 km)ആന്തരീക്ഷ ഊഷ്മാവ് cyclone കള്‍ ഉണ്ടാകുവാന്‍ അനുകൂലമാണ്. (26 ഡിഗ്രി മുതല്‍ ആണെങ്കിൽ) ബംഗാള്‍ ഉള്‍ക്കടലിന്‍റെ അന്തരീക്ഷ ഊഷ്മാവ് (28 ഡിഗ്രി) cycloneകള്‍ക്ക് ഉതകുന്ന ചൂടാണ്. അറബി കടലിന്‍റെ ഊഷ്മാവ് സാധാരണമായി 27 ഡിഗ്രിയിലും താഴെ നില്‍ക്കുന്നതിനാൽ ചുഴലിക്കാറ്റിന്റെ രൂപീകരണം താരതമ്യേന കുറവായിരിക്കും. ( കുറവായിരുന്നു.)


ബംഗാള്‍ ഉള്‍ക്കടലില്‍ അറബിക്കടലിനേക്കാള്‍ കൂടുതല്‍ ചുഴലികാറ്റ് ഉണ്ടാകുന്നു. കൂടുതല്‍ ശക്തിയുള്ള കാറ്റുകള്‍ ഉണ്ടാകുന്നത് അറ്റ്‌ലാന്‍ഡിക്ക്,പസഫിക്ക് സമുദ്രങ്ങളിലാണ്.അവിടുത്തെ ശക്തികൂടിയ കാറ്റുകളെ ഹുറികെയിനുകള്‍ എന്നോ ടൈഫൂണ്‍ എന്നും വിളിക്കും. ഇവ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന cyclone കളേക്കാള്‍ ഏറെ അധികം ഊര്‍ജ്ജത്തെ വഹിക്കുന്നു. അറ്റ്‌ലാന്‍ഡിക്ക്/പസഫിക്ക് സമുദ്രത്തിലെ കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ cycloneകള്‍ ഉണ്ടാക്കുവാന്‍ സഹായകരമാണ്.


Hurricane കളും typhoon കളും ഒരേ സ്വഭാവങ്ങള്‍ കാണിക്കുന്ന കാറ്റുകളാണ്. Atlantic Ocean and northeastern Pacific Ocean പ്രദേശത്ത് ഉണ്ടാകുന്ന കാറ്റുകളെ Hurricane എന്നും north western Pacific Ocean, South Pacific or Indian Ocean പ്രദേശത്ത് ഉണ്ടാകുന്നവയെ typhoon എന്നും വിളിക്കും.


വിവിധ തരം cyclone കള്‍


Tropical Depression : കാറ്റിന്‍റെ വേഗത 61 km കുറവാണെങ്കില്‍
Tropical Storm : കാറ്റിന്‍റെ വേഗത 63 മുതല്‍ 117 km
Hurricane(Typhoon) : കാറ്റിന്‍റെ വേഗം 120 km മുകളില്‍
Major Hurricane(Typhoon) : കാറ്റിന്‍റെ വേഗം 170 km

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment