ആണവ ഭീതി ഒഴിയാതെ ഇരുപത്തൊന്നാം നൂറ്റാണ്ട് .
ഉക്രെൻ അധിനിവേശം തുടങ്ങിയ റഷ്യ മറ്റ് രാജ്യങ്ങൾ ഇടപെടുന്നത് തടയാൻ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി ഉയർത്തിയത് ഭീതി ജനക മാണ്.ആണവായുധം പ്രയോഗിക്കുന്ന അവസ്ഥയുണ്ടായാൽ,ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള റഷ്യ വലിയ നശീകരണ ത്തിനാകും അവസരമൊരുക്കുക.നിലവിൽ ഒമ്പത് രാജ്യങ്ങളുടെ പക്കലാണ് ആണവായുധങ്ങളുള്ളത്.ഈ രാജ്യങ്ങളിലായി ഏകദേശം 12,700 ആണവ ആയുധങ്ങൾ ഉണ്ട്.അണവായുധങ്ങളുടെ 90% റഷ്യയുടെയും യുഎസിന്റെയും കൈവശമാണ്.ആയുധങ്ങൾ19000 ഉണ്ടെന്നും പറയപ്പെ ടുന്നു.

ആണവ രാഷ്ട്രങ്ങളുടെ ആയുധ ശേഖരം ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ദി ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്(എഫ്എഎസ്) കണക്കുകൾ പ്രകാരം5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്.ഇതിൽ 1,500 എണ്ണം കാലാവധി കഴിഞ്ഞതോ,നശിപ്പിക്കാൻ കാത്തിരിക്കുന്നതോ ആണ്.ശേഷിക്കുന്ന 4,477-ൽ 1,588 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ (812 എണ്ണം ബാലിസ്റ്റിക് മിസൈലുകളിൽ, 576 അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിൽ, 200 എണ്ണം ബോംബർ ബേസുകളിൽ) വിന്യസിച്ചിട്ടുണ്ടെന്ന് എഫ്എഎസ് വിശ്വസിക്കുന്നു.977 തന്ത്രപ്രധാന ആയുധങ്ങളും മറ്റൊരു 1,912 ആയുധങ്ങളും കരുതൽ ശേഖരത്തിലാണ്.

5428 ആണവായുധങ്ങൾ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ് എഫ് എ എസ് വിലയിരുത്തുന്നത്.ആകെയുള്ള 5428 ആണവ പോർ മുന കളിൽ 1800 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ വിന്യസിച്ചിട്ടുണ്ടാകുമെന്ന് എഫ്എഎസ് കണക്കു കൂട്ടുന്നു.1,400 എണ്ണം ബാലിസ്റ്റിക് മിസൈ ലുകളിലും 300 എണ്ണം ബോംബർ ബേസുകളിലും100 എണ്ണം യൂറോപ്പിലെ വ്യോമ താവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്.2,000 എണ്ണം സംഭരണത്തിലു ണ്ടെന്ന് വിശ്വസിക്ക പ്പെടുന്നു.കാലാവധി കഴിഞ്ഞ ഏകദേശം 1,720 എണ്ണം ഊർജ്ജ വകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും അവ നശിപ്പിക്കാൻ കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

റഷ്യയ്ക്കും യുഎസിനും ശേഷം ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്.ഏകദേശം 350 ആണവ പോർമുനകളാണ് ചൈനക്കു ള്ളത്.ഇവയുടെ ഉപയോഗത്തിനായി കരയിൽ നിന്ന് തൊടുക്കാവുന്ന 280 ബാലിസ്റ്റിക് മിസൈലുകളും കടലിൽ നിന്ന് തൊടുക്കാവുന്ന 72 ബാലിസ്റ്റിക് മിസൈലുകളും 20 ന്യൂക്ലിയർ ഗ്രാവിറ്റി ബോംബുകളും ചൈനക്കുണ്ട്.ചൈന അതിവേഗം ആണവായുധ ശേഖരം വർധിപ്പിക്കുക യാണെന്നും റിപ്പോർട്ടുകളുണ്ട്. 2027-ഓടെ ചൈന ആണവായുധങ്ങളുടെ എണ്ണം 700 ആയും 2030-ഓടെ 1,000 ആയും വർധിപ്പിക്കുമെന്ന്  പറയുന്നു.

ഏകദേശം 300 ആണവായുധങ്ങളുള്ള ഫ്രാൻസിന്റെ ശേഖരം കഴിഞ്ഞ ദശകത്തിൽ നിശ്ചലമായിരുന്നു.അന്തർവാഹിനികളിൽ നിന്ന് വിക്ഷേപി ക്കുന്ന ബാലിസ്റ്റിക് മിസൈലുകളിലും എഎസ്എംപിഎ ഡെലിവറി സിസ്റ്റങ്ങളിലുമാണ് ഫ്രാൻസ് ആണവായുധങ്ങൾ വിന്യസിച്ചിരിക്കിന്നതെന്നാണ് മുൻ പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ 2015-ൽ പറഞ്ഞത്.1991-1992 കാലഘട്ടത്തിൽ ഏകദേശം 540 ആണവായുധങ്ങൾ ഫ്രാൻസിനുണ്ടായി രുന്നു.നിലവിലെ 300 ആണവായുധങ്ങൾ എന്നത് ശീതയുദ്ധകാലത്തെ ഞങ്ങളുടെ പരമാവധി ആയുധങ്ങളുടെ പകുതിയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി 2008-ൽ പറഞ്ഞിരുന്നു.

ഏകദേശം 225 ആണവായുധങ്ങളാണ് ബ്രിട്ടനുള്ളത്.ഇതിൽ 120 ഓളം എണ്ണം അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈ ലുകളിൽ വിന്യസിക്കുന്നതിന് സജ്ജമാണ്. പൊതുവായി ലഭ്യമായ വിവരങ്ങൾ, യുകെ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് എഫ്എഎസ് ഈ എണ്ണം കണക്കാക്കിയിരിക്കുന്നത്.യുകെയുടെ ആണവ ശേഖരത്തിന്റെ വലിപ്പം സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിരുന്നില്ലെങ്കിലും മൊത്തം ശേഖരം 225-ൽ കവിയരുതെന്ന് 2010ൽ വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.

ഇസ്രായേലിന്റെ ആണവ ശേഖരത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും 75 മുതൽ 400 വരെ ആണവായുധങ്ങൾ അവരുടെ കൈവ ശമുണ്ടെന്നാണ് കരുതുന്നു.ഏറ്റവും വിശ്വസനീയമായ കണക്ക് നൂറിൽ താഴെ എന്നതാണ്.90 ആണവായുധങ്ങളുണ്ടെന്നാണ് എഫ്എഎസ് അഭിപ്രാ യപ്പെടുന്നത്.പക്ഷേ, ഇസ്രായേൽ ഒരിക്കലും ആണവശേഷി പരീക്ഷിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ യഥാർത്ഥത്തിൽ ഉപയോഗിക്കു കയോ ചെയ്തിട്ടില്ല.

ആണവായുധ ശേഖരം വികസിപ്പിക്കുന്നതിൽ പുരോഗതി ഉത്തര കൊറിയ കൈവരിച്ചിട്ടുണ്ട്.എന്നാൽ ദീർഘദൂര ബാലിസ്റ്റിക് മിസൈലിൽ വിന്യസി ക്കാവുന്ന പൂർണ്ണ പ്രവർത്തന സജ്ജമായ ആണവായുധം വികസിപ്പിക്കാൻ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എഫ്എഎസ് സംശയം പ്രകടിപ്പിക്കുന്നു.ഉത്തരകൊറിയ ഇതുവരെ ആറ് ആണവപരീക്ഷണങ്ങൾ നടത്തുകയും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.40 മുതൽ 50 വരെ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ ഉത്തരകൊറിയ ഉൽപ്പാദിപ്പിച്ചിരിക്കാമെന്നും ഇതു വഴി 10 മുതൽ 20 വരെ ആയുധ ങ്ങൾ നിർമിച്ചേക്കാമെന്നുമാണ് അവർ കണക്കാക്കുന്നത്.

ഭൂമിയെ എത്രയൊ തവണ നശിപ്പിക്കുവാനുള്ള ആണവ ആയുധങ്ങൾ ഇന്ത്യയും വടക്കൻ കൊറിയ മുതൽ റഷ്യയും അമേരിക്കയും സ്വന്തമാക്കി യിട്ടുണ്ട്.ഒരു മെഗാ ടൺ ആണവ ബോംബിന് 207.2 ച.കി.മീറ്റർ ഭൂമിയെ വെണ്ണീറാക്കുവാൻ കഴിയും.ഹിരോഷിമയിൽ പൊട്ടിച്ച ലിറ്റിൽ ബോയി എന്ന ആണവ ബോംബിന്റെ ശക്തി 15 കിലോ ടൺ ആയിരുന്നു.നാഗസാക്കിയിൽ അമേരിക്ക വർഷിച്ച ഫാറ്റ്മാന്റെ ശക്തി 21കി.ടൺ.രണ്ടും കൂടി O.O36 മെഗാ ടണ്ണെ വരികയുള്ളു.സോവിയറ്റ് യൂണിയൻ 1960 ൽ നിർമ്മിച്ച സാർ ബോംബ് (Tsar Bomba)ന്റെ ശക്തി 57 മെഗാ ടണ്ണാണ്.ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിച്ചതിന്റെ1500 മടങ്ങ് കരുത്തുള്ളത്.അതിനെ 100 മെഗാ ടണ്ണാക്കി മാറ്റാൻ പദ്ധതിയുണ്ടായിരുന്നു.ഭൂമിയെ പൂർണ്ണ മായും അന്തകാരത്തിലാക്കുവാൻ ആവശ്യമുള്ളതിലും എത്രയൊ അധികം ശക്തിയുള്ള ആണവ ആയുധങ്ങൾ അമേരിക്ക + റഷ്യയുടെ കൈവശം മാത്രമുണ്ട്.

ഇന്ത്യക്കും പാകിസ്ഥാനും കൂടി 1.2 കോടി ആളുകളെയും അവിടുത്തെ സസ്യ ജന്തു ജാലങ്ങളെയും ഇല്ലാതാക്കുവാൻ ശേഷിയുള്ള ആണവ ആയുധ ങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.1996 വരെയുളള 50 വർഷത്തിനിയിൽ അമേരിക്ക 5.5 ലക്ഷം കോടി ഡോളറാണ് ആണവ ആയുധ നിർമ്മാണത്തിന് മാറ്റി വെച്ചത്.അതിനൊപ്പം ആണവ മാലിന്യത്തിനും ബോംബ് സൂക്ഷിക്കുവാനും കൂടി മറ്റൊരു 30000 കോടി ഡോളർ ചെലവാക്കി.അമേരിക്കയുടെ യുദ്ധ ബജറ്റിന്റെ 30% വരുമായിരുന്നു ഈ തുക.ഓരോ അമേരിക്കക്കാരനും വേണ്ടി 21000 ഡോളർ മാറ്റി വെച്ചു എന്നർത്ഥം.സോവിയറ്റ് യൂണിയൻ മറുവശത്തു നടത്തിയ മത്സരം അവരുടെ നടുവൊടിച്ചു അങ്ങനെ ചിഹ്നഭിന്നമായ രാജ്യത്തിന്റെ ഒരു മുറിയായ റഷ്യ ഇന്നും യുദ്ധത്തോടു കാണിക്കുന്ന ഫ്രമം ലോകത്തിനു തന്നെ വിനാശകരമാണ്.

കോവിഡിന്റെ പിടിയിലമർന്ന ലോകത്ത് സാമ്പത്തിക വളർച്ച കുറഞ്ഞിട്ടും പ്രതിരോധ ചെലവിൽ 2.5 % വർധന ലോക രാജ്യങ്ങൾ നടപ്പിലാക്കി.150 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വർഷത്തിൽ അതിനായി മാറ്റി വെച്ചത്.ജർമ്മനി വലിയ തുക ചെലവാക്കാൻ മടിച്ചില്ല.ഇന്ത്യയും പാകിസ്ഥാനും എല്ലാവർഷവും വൻ കോടികളാണ് ചെലവാക്കുന്നത്.യുദ്ധത്തെ വ്യവസായിമായി കാണുന്ന രാജ്യങ്ങളിലെ മുമ്പനായ അമേരിക്കക്കയിലെ യുദ്ധ കമ്പനികൾ റഷ്യ നടത്തുന്ന ആക്രമണത്തെ ആയുധം വിൽക്കാനുള്ള അവസരമായി കാണുവാൻ നേരത്തെ മുതൽ പദ്ധതി ഇട്ടിരുന്നു.ഉക്രെയിന് പലകുറി ആയുധങ്ങൾ നൽകിയ അമേരിക്കൻ കമ്പനികൾക്ക് വിഭവങ്ങൾ വിറ്റഴിക്കുവാൻ പുതിയ അവസരം കൂടി ഉണ്ടാക്കുകയാണ്.റഷ്യയും ഫ്രാൻസും ഇറ്റലിയും ഇംഗ്ലണ്ടും ആയുധ കച്ചവടത്തെ ലക്ഷ്യം വെക്കുന്നതിൽ പിന്നിലല്ല.മറു വശത്ത് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ ആയുധ ങ്ങൾ വാങ്ങുന്നതിൽ മത്സരിക്കുകയാണ്. 

ആണവ ആയുധ ഭീഷണയും യുദ്ധവും മനുഷ്യർക്കും ജീവിവർഗ്ഗങ്ങൾക്കും മണ്ണിനും വെള്ളത്തിനും വിണ്ണിനും ഉണ്ടാക്കുന്ന ദുരന്തങ്ങൾ അതി ദാരുണമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment