ശക്തമായ ഇടിമിന്നൽ; ബംഗാളിൽ 23 മരണം




കൊൽക്കത്ത: ദക്ഷിണ ബംഗാളിലെ മൂന്ന്​ ജില്ലകളിലായി 23 പേർക്ക്​ മിന്നലിൽ ജീവൻ നഷ്​ടപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക്​ ശേഷം കൊൽക്കത്തയിലടക്കം ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്​തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. 


മുർഷിദാബാദിൽ നിന്ന്​ ഒമ്പത്​, ഹൂഗ്ലിയിൽ നിന്ന്​ 10, ഹൗറയിൽ നിന്ന്​ രണ്ട്​, വെസ്റ്റ്​ മിഡ്​നാപൂരിൽ നിന്ന്​ രണ്ട്​ എന്നിങ്ങനെയാണ്​ മരണ സംഖ്യ. ബംഗാളിൽ ഇടിമിന്നലിൽ കൂട്ട മരണം ഇത് ആദ്യ സംഭവമല്ല. ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ സംസ്​ഥാനത്ത്​ ഇടിമിന്നലേറ്റ്​ അഞ്ച്​ പേർ മരിച്ചിരുന്നു.


സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജിയും രംഗത്ത് വന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment