രാജ്യത്ത് പ്രതിദിനം ഉൽപാദിപ്പിക്കുന്നത് 25000 ടണ്ണിലധികം പ്ലാസ്റ്റിക്
രാജ്യത്ത് പ്രതിദിനം 25000 ടണ്ണിലധികം പ്ലാസ്റ്റിക്ക് ഉല്പാദിപ്പിക്കുന്നുണ്ട്  എന്ന് പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവേദ്കർ പാർലമെന്റിനെ അറിയിച്ചു. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒന്നാമത്തെ  രാജ്യമായി ഇന്ത്യ തുടരുന്നു. രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 60% മാത്രമേ സംസ്കരിക്കുന്നുള്ളു. ബാക്കി 10556 ടൺ പ്ലാസ്റ്റിക്കുകൾ മണ്ണിലും വെള്ളത്തിലും അലക്ഷ്യമായി എത്തിച്ചേരുകയാണ്.


അത് മണ്ണിന്റെ ഘടനയെയും പുഴകളുടെ ഒഴുക്കിനെയും കടലിന്റെ അടിത്തട്ടിനെയും മലീമസമാക്കി കൊണ്ടിരിക്കുന്നു. കടൽ പുറ്റുകൾ മുതൽ മത്സ്യങ്ങളുടെ അതി ജീവനത്തെയും  സൂക്ഷ്മ പ്രാസ്റ്റിക്കുകളുടെ സാന്നിധ്യം  പ്രതികൂലമായി ബാധിക്കുന്നുണ്ട്. 


രാജ്യത്തെ 60 നഗരങ്ങളിൽ 4059 ടൺ പ്ലാസ്റ്റിക്ക്  മാലിന്യങ്ങളും ദിവസവും ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ 4773 കമ്പനികളാണ് പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്നത്. Fast moving Consumer Goods വിഭാഗത്തിൽ ഉണ്ടാകുന്ന വളർച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വർദ്ധിക്കുവാൻ പ്രധാനകാരണമാണ്. ഒറ്റത്തവണ പ്ലാസ്റ്റിക്കുകൾ (0ne time used Plastic) 2022 കൊണ്ട് ഒഴിവാക്കുമെന്ന് ആവർത്തിക്കുന്ന Clean India (സ്വഛ ഭാരത്) ലക്ഷ്യത്തിലെത്തുന്ന ഒരു സൂചനയും നിലവിൽ കാട്ടുന്നില്ല എന്നത് രാ ]ജ്യത്തെ ഉൽക്കണ്ഠപ്പെടുത്തേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment