കാ​ല​വ​ർ​ഷം പ​കു​തി പി​ന്നിട്ടു; 28 ശതമാനം മഴ കുറവ്




ജൂൺ മാസം ആരംഭിച്ച സം​സ്ഥാ​ന​ത്തെ കാ​ല​വ​ർ​ഷം പ​കു​തി പി​ന്നിട്ടു. കൃത്യമായി മഴ ലഭിച്ചിരുന്ന കേരളത്തിൽ ഇത്തവണ 28 ശ​ത​മാ​നം മ​ഴ​ക്കു​റ​വ് രേഖപ്പെടുത്തി. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കേ​ണ്ട​ത്​ 1363 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. എ​ന്നാ​ൽ 985.9 മി​ല്ലി​മീ​റ്റ​ർ മഴ മാ​ത്ര​മാ​ണ് ഇക്കാലത്ത്​ പെ​യ്ത​ത്. 


ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ്​ കാ​ല​വ​ർ​ഷ​ത്തിന്റെ ദൈ​ർ​ഘ്യം. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ ക​ണ​ക്ക​നു​സ​രി​ച്ച്​ ജൂ​ണി​ലും ജൂ​ലൈ​യി​ലും ശ​രാ​ശ​രി​യേ​ക്കാ​ൾ മ​ഴ​ക്കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജൂ​ണി​ൽ 36 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ജൂ​ണി​ൽ ല​ഭി​ക്കേ​ണ്ട 643 മി​ല്ലി​മീ​റ്റ​ർ സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത് 408.4 മി​ല്ലി​മീ​റ്റ​ർ. ജൂ​ലൈ​യി​ൽ സാ​ധാ​ര​ണ​യാ​യി 726.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ക്കേ​ണ്ട​തെ​ന്നി​രി​ക്കെ ഇ​തു​വ​രെ പെ​യ്ത​ത് 575.5 മി​ല്ലി​മീ​റ്റ​ർ -20 ശ​ത​മാ​ന​ത്തി​െൻറ കു​റ​വ്.


എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി​യേ​ക്കാ​ൾ കു​റ​വ് മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ കു​റ​വ്​ മ​ഴ ല​ഭി​ച്ച​ത്​ പാ​ല​ക്കാ​ടാ​ണ്. ശ​രാ​ശ​രി 1022.7 മി​ല്ലി​മീ​റ്റ​ർ മ​ഴ ലഭിക്കേണ്ട ജി​ല്ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത്​ 633.5 മി​ല്ലി​മീ​റ്റ​ർ ആ​ണ്, ​-38 ശ​ത​മാ​ന​ത്തിന്റെ കു​റ​വ്. കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ (1415.1 മി​ല്ലി​മീ​റ്റ​ർ) സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട (2040.6 മി​ല്ലി​മീ​റ്റ​ർ) മ​ഴ​യേ​ക്കാ​ൾ 31 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 


കാ​ല​വ​ർ​ഷം തു​ട​ങ്ങി ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും തു​ട​ർ​ച്ച​യാ​യി മ​ൺ​സൂ​ൺ കാ​റ്റ് ശ​ക്തി പ്രാ​പി​ക്കാ​ത്ത​താ​ണ് മ​ഴ കു​റ​യാ​നു​ള്ള പ്ര​ധാ​ന കാരണം. എന്നാൽ, പ്രളയം ഉണ്ടായ 2018, 2019 വർഷങ്ങളിലും ക​ഴി​ഞ്ഞ വർഷവും ആദ്യ പകുതിയിൽ കുറഞ്ഞ മഴ രണ്ടാമത്തെ പകുതിയിൽ കണക്കുകൾ തെറ്റിച്ച് പെയ്യുകയായിരുന്നു. ഈ സമയത്ത് പെയ്യേണ്ട മഴയെക്കാൾ കൂടുതലായിരുന്നു അന്ന് പെയ്തത്. സമാന സാഹചര്യം ഇക്കുറിയും ഉണ്ടാകുമോ എന്ന ആശങ്കയും നിലനിക്കുന്നുണ്ട്. എന്നാൽ ഇത്തരം സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment