കീഴാറ്റൂർ വയൽ അളന്ന് തിരിക്കാൻ സർക്കാർ ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വയൽക്കിളികളുടെ പ്രതിരോധം




കണ്ണൂർ : വയൽ അളന്ന് സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ പ്രതിരോധിക്കാൻ ആത്മഹത്യാസമരമാർഗ്ഗവുമായി കീഴാറ്റൂർ  വയൽക്കിളികൾ. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ തയ്യാറായി നിലയുറപ്പിച്ചിരിക്കുകയാണ് വയൽക്കിളി പ്രവർത്തകർ. ബൈപ്പാസിന് വേണ്ടി കീഴാറ്റൂർ വയൽ അളക്കാൻ വേണ്ടിയാണ് ഇന്ന് ഉദ്യോഗസ്ഥ സംഘം എത്തുന്നത്. വയൽ നികത്തി റോഡ് പണിയാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമര പ്രവർത്തകർ. ആത്മഹത്യാഭീഷണിയുമായി വയൽക്കിളികൾ പ്രതിരോധം തീർത്തതോടെ സമരം നിർണ്ണായക ഘട്ടത്തിലാണ്. 


Read Also : നിവൃത്തികെട്ട് ആത്മഹത്യാ സമരം ; ക്വാറിക്കെതിരെ സമരം ചെയ്ത ദളിത് യുവാവ് ജയിലിൽ


സന്തോഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകിയമ്മ, മനോഹരൻ തുടങ്ങിയ സമരപ്രവർത്തകരാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് നിലയുറപ്പിച്ചിരിക്കുന്നത്. സമരത്തിന് നേതൃത്വം കൊടുക്കുന്ന എഴുപത് വയസ്സുള്ള നമ്പ്രാടത്ത് ജാനകിയമ്മക്ക് നേരെ വധഭീഷണി ഉയർന്നത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. സിപിഐഎം പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോൾ, പ്രാദേശിക സിപിഐഎം പ്രവർത്തകർ സമരത്തിനൊപ്പമാണ്. ഇക്കാരണം കൊണ്ട് തന്നെ സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന സമരമായി കീഴാറ്റൂർ സമരം ഇതിനകം മാറിയിട്ടുണ്ട്. 

 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment