ലോങ്ങ് മാർച്ചിന്റെ ആരവമൊഴിയും മുൻപ് സമരപ്പന്തലിന് തീയിട്ട് സിപിഎം




കണ്ണൂർ : അന്താരാഷ്ട്ര ശ്രദ്ധ നേടിയ കിസാൻ ലോങ്ങ് മാർച്ചിന്റെ ആരവങ്ങളൊഴിയും മുൻപാണ് കീഴാറ്റൂരിൽ ജനകീയ സമരത്തിന്റെ പന്തലിന് തീ കൊളുത്തപ്പെടുന്നത്. കയ്യിൽ ഡീസലും തീക്കൊള്ളിയുമായി ആത്മഹത്യാ സമരത്തിൽ പ്രവർത്തകർ നിൽക്കുന്ന സമയത്താണ് വയൽക്കിളികളുടെ സമരപ്പന്തലിന് സിപിഐഎം പ്രവർത്തകർ തന്നെ തീ കൊളുത്തിയത്. നൂറുകണക്കിന് പോലീസുകാർ നോക്കി നിൽക്കെയാണ് ഭരണത്തിന്റെ തണലിൽ നിയമം കൈയിലെടുത്തത്. 


Read Also : വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചു ; സമരക്കാരെ അറസ്റ്റ് ചെയ്തു


മഹാരാഷ്ട്രയിലെ കർഷകരെ സമരസജ്ജരാക്കി മഹത്തായ കിസാൻ ലോങ്ങ് മാർച്ച് നടത്തിയ സിപിഐഎം ആ സമരത്തിന് മൂന്നാം ദിവസം വയൽ സംരക്ഷിക്കാൻ നടക്കുന്ന സമരത്തെ ഈ രീതിയിൽ നേരിട്ടത് വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്. ദേശീയപാത ബൈപ്പാസിന് വേണ്ടി കീഴാറ്റൂർ വയൽ ഏറ്റെടുക്കുന്നതിനെതിരെയാണ് സമരം നടക്കുന്നത്. എഴുപത് വയസ്സുള്ള സമര നായിക നമ്പ്രാടത്ത് ജാനകിയമ്മ, കീഴാറ്റൂർ സന്തോഷ് എന്നിവർക്കെതിരെ വധഭീഷണിയും നിലനിൽക്കുന്നുണ്ട്. കർഷകസമരങ്ങളിലൂടെ വളർന്നുവന്ന ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു സമരപ്പന്തലിന് പാർട്ടി പ്രവർത്തകർ തന്നെ തീ കൊടുത്ത ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment