കേരളം കീഴാറ്റൂരിലേക്ക് ; വയൽക്കിളികൾക്ക് ഐക്യദാർഢ്യവുമായി കേരളം




കണ്ണൂർ : കീഴാറ്റൂർ വയൽക്കിളികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരളം കീഴാറ്റൂരിലേക്ക്. മാർച്ച് 25 ന് കണ്ണൂർ തളിപ്പറമ്പിലാണ് വയൽക്കിളികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തകർ ഒത്തുകൂടുന്നത്. കണ്ണൂർ ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരാണ് പരിപാടിക്ക് മുൻകൈയെടുക്കുന്നത്.  കീഴാറ്റൂരിൽ നിലം നികത്തി ബൈപ്പാസ് സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത വയൽക്കിളികളുടെ സമരപ്പന്തൽ കഴിഞ്ഞ ദിവസം തീ വെക്കുകയും സമരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വയൽ അളന്നു തിരിക്കുന്നതിനെതിരെ മണ്ണെണ്ണ കുപ്പികളുമായി സമരക്കാർ ആത്മഹത്യാഭീഷണി മുഴക്കി നിലയുറപ്പിച്ചതിനിടെയാണ് സമരപ്പന്തലിന് സിപിഐഎം പ്രവർത്തകർ കത്തിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു. 


"കീഴാറ്റൂര്‍ സമരത്തോട് ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരും മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തളിപ്പറമ്പ് ടൗണില്‍ എത്തിച്ചേരുക. നമുക്കൊന്നിച്ച് കീഴാറ്റൂരിലേക്ക് നടന്നുനീങ്ങാം "


ജനകീയ സമരത്തെ അക്രമത്തിലൂടെ അടിച്ചമർത്താനുള്ള ജനാധിപത്യവിരുദ്ധ  നീക്കത്തിനെതിരെയാണ് മാർച്ച് 25 ന് കേരളം കീഴാറ്റൂരിലേക്ക് എന്ന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. "കീഴാറ്റൂര്‍ സമരത്തോട് ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരും മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തളിപ്പറമ്പ് ടൗണില്‍ എത്തിച്ചേരുക. നമുക്കൊന്നിച്ച് കീഴാറ്റൂരിലേക്ക് നടന്നുനീങ്ങാം " കേരളം കീഴാറ്റൂരിലേക്ക് എന്ന പരിപാടിയുടെ ഫെയ്‌സ്ബുക്ക് പേജിൽ പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment