ഒരു മണിക്കൂറിനിടെ ചത്തത് 52 വവ്വാലുകൾ




ഖോരക്പുർ: ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു. ഗൊരക്പൂരിലെ ബേല്‍ഘട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഒരു മണിക്കൂറിനിടെ 52 വവ്വാലുകളാണ് ചത്തുവീണത്. കൊവിഡിനിടെയുള്ള സംഭവം പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.


കടുത്ത ചൂടിനെത്തുടര്‍ന്നാണ് വവ്വാലുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനക്കായി വവ്വാലുകളുടെ ജഡം ബറേലിയിലുള്ള ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.


കൊവിഡിനൊപ്പം കടുത്ത ചൂടും ഉത്തരേന്ത്യയെ വലക്കുകയാണ്. പലയിടത്തും 45 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ 15 നഗരങ്ങളിൽ പത്തും ഇന്ത്യയിലാണ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment