പശുവിന്റെ വയറ്റില്‍നിന്ന് പുറത്തെടുത്ത് 52 കിലോ പ്ലാസ്റ്റിക് മാലിന്യം




ചെന്നൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എത്തിച്ച പശുവിന്റെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് 52 കിലോ പ്ലാസ്റ്റിക് മാലിന്യം. തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയിലാണ് സംഭവം.


പശുവിന് മല മൂത്ര വിസര്‍ജനത്തിന് പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയായ മുനിരത്‌നം മൃഗ ഡോക്ടറെ സമീപിച്ചത്. ഒരു മാസം മുമ്പ് പശുക്കിടാവിനെ പ്രസവിച്ചെങ്കിലും പാല്‍ അളവ് ഗണ്യമായി കുറഞ്ഞിരുന്നു.


ആദ്യം സമീപിച്ച പ്രദേശത്തെ മൃഗ ഡോക്ടര്‍ പശുവിനെ തമിഴ്‌നാട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വിവിധ ടെസ്റ്റുകളും എക്‌സറേയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനും ശേഷമാണ് പശുവിന് ശസ്ത്രക്രിയ തീരുമാനിച്ചത്. ഒടുവില്‍ ഡോക്ടര്‍മാരുടെ സംഘം അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 52 കിലോ പ്ലാസ്റ്റിക് വസ്തുക്കള്‍ പുറത്തെടുക്കുകയായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment