വിഴിഞ്ഞം പദ്ധതി : പരിസ്ഥിതി ആഘാതം പഠിക്കാൻ ജനകീയ പഠനസംഘം




തിരുവനന്തപുരം (11. 06. 18 ) : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പശ്ചാത്തലത്തിൽ പ്രധാന പദ്ധതി പ്രദേശമായ കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രദേശം നേരിടാനിടയുള്ള  സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ആരായുന്നതിന്  ജനകീയ പഠനസംഘം രൂപീകരിച്ചു. പരിസ്ഥിതി പഠനത്തിന്റെ രൂപരേഖയുണ്ടാക്കുന്നതിനായി വിഷയ വിദഗ്ധരുടെ പഠനസംഘം ജൂൺ 15, 24 തിയതികളിൽ കോട്ടുകാൽ പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിക്കും. 

 

തിരുവനന്തപുരം പെരുന്താന്നി മിത്ര നികേതൻ സിറ്റി സെന്ററിൽ നടന്ന യോഗത്തിൽ ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ അജിത് വെണ്ണിയൂർ അദ്ധ്യക്ഷത വഹിച്ചു. JNTBGRI  മുൻ ഡയറക്ടർ  ഡോ. എ.ജി. പാണ്ഡുരംഗൻ, മലബാർ ബോട്ടാണിക്കൽ ഗാർഡൻ എമിരറ്റസ് സയൻറിസ്റ്റ്  ഡോ. പി.എൻ. കൃഷ്ണൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര പഠന വിഭാഗം ചെയർമാൻ വി. ഹരിലാൽ, പശ്ചിമഘട്ട രക്ഷാസമിതി പ്രതിനിധികളായ പ്രസാദ് സോമരാജൻ, സി.എസ്. യേശുദാസൻ, എൽ.ഡി. ഗ്രേഷ്യസ്, ഹാബിറ്റാറ്റ് പ്രതിനിധി എം. എൽ. കുമാരദാസ്,  ലൈറ്റ് & ഷെയിഡ് അസോസിയേഷൻ ഓഫ് ഫൈൻ ആർട്സ് ഫോട്ടോഗ്രാഫേഴ്സ് പ്രതിനിധി ബിജു കാരക്കോണം, തിരുവനന്തപുരം എഞ്ചിനീയറിംഗ്  കോളേജ് പ്രതിനിധികളായ എസ്. ഗോപീകൃഷ്ണൻ, സി.കെ.രോഹിത്, പി.അശ്വതി, കെ.എസ്. ഉത്തര, മിത്രനികേതൻ അഡ്വ. ആർ.സജു, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

കൂടുതൽ പരിസ്ഥിതി വാർത്തകൾ തത്സമയം അറിയാൻ ഗ്രീൻറിപ്പോർട്ടർ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

Welcome Initiative

  • 2018-06-13

Leave your comment