മണൽ മാഫിയയോട് പോരാടാൻ ആയുധധാരികൾ വേണം ; പഞ്ചാബ് എം.എൽ.എ




മണൽ മാഫിയയെ നിയന്ത്രിക്കാൻ ആയുധധാരികളായ ഗാർഡുകളെ ആവശ്യപ്പെട്ട് പഞ്ചാബ് എം.എൽ.എ. മൊഹാലി ജില്ലയിലെ ജയന്തി മജ്‌രി ഡാമിന് സമീപത്തുള്ള അനധികൃത മണൽ ഖനന കേന്ദ്രങ്ങളിലേക്ക് മാധ്യമങ്ങൾക്കൊപ്പം എത്തിയപ്പോഴാണ് ഖരാർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി എം.എൽ എ കാർവാർ സന്ധു എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. മെയിൻ റോഡുകളിലും ഖനന മാഫിയ വെട്ടിയുണ്ടാക്കിയ റോഡുകളിലും ആയുധധാരികളായ ഗാർഡുകളുള്ള ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണം എന്നാണ് എം.എൽ.എയുടെ ആവശ്യം. 

 

മണൽ മാഫിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ ദേവീന്ദർ സിങ് എന്ന ഉദ്യോഗസ്ഥൻ ജീവന് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. കർണയിൽ സിംഗ് എന്ന മറ്റൊരു ഉദ്യോഗസ്ഥനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടർന്ന് നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിക്കൊണ്ട് പോകാനായി മണൽ മാഫിയ ഉണ്ടാക്കിയിട്ടുള്ള താൽക്കാലിക റോഡുകൾ വനം വകുപ്പ് അടച്ചിരിക്കുകയാണ്. ഈ ആവശ്യം കഴിഞ്ഞ ആറു മാസമായി താൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഗവണ്മെന്റ് ഉറങ്ങുകയായിരുന്നോ? എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. 

 

പോലീസ് ടിപ്പർ, ട്രാക്ടർ ഡ്രൈവർമാരെ മാത്രം അറസ്റ്റ് ചെയ്താൽ പോരെന്നും ഈ മാഫിയക്ക് പിന്നിലുള്ളവരെ കൂടി കണ്ടെത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കോൺഗ്രസടക്കമുള്ള രാഷ്ട്രീയ പാർട്ടികളിലെ ഉന്നതന്മാരുടെ അറിവോടെയാണ് അനധികൃതഖനനം നടക്കുന്നതെന്നും കാർവാർ സന്ധു ആരോപിക്കുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment