മഹാരാഷ്ട്രയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം




മുംബൈ : മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം. ഇന്ന് മുതൽ പ്ലാസ്റ്റിക് ബാഗുകൾ, ഡിസ്പോസിബിൾ സാധനങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ തുടങ്ങിയവക്ക് സംസ്ഥാനത്ത് ഉടനീളം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഒരു തവണ നിയമം ലംഘിക്കുന്നവർക്ക് 5000 രൂപ, രണ്ടാം തവണ ലംഘിച്ചാൽ 10000 രൂപ, മൂന്നാം തവണ മുതൽ 25000 രൂപ വരെ പിഴയും മൂന്നു മാസം തടവും ശിക്ഷ നൽകാനും തീരുമാനമായി. നിയമം ലംഘിക്കുന്ന വൻകിട പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സാധാരണ മനുഷ്യരും ചെറുകിട കച്ചവടക്കാരും മാത്രമായി ശിക്ഷിക്കപ്പെടില്ലെന്നും മഹാരാഷ്ട്ര പരിസ്ഥിതി വകുപ്പ് മന്ത്രി രാംദാസ് കദം ഉറപ്പ് നൽകി. അടുത്ത എട്ടു ദിവസങ്ങളിൽ നിരോധനത്തെ കുറിച്ച് ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. 

 

ഓരോ ദിവസവും 500 മെട്രിക് ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ് മുംബൈ നഗരത്തിലുണ്ടാവുന്നത്. മൊത്തം മാലിന്യത്തിന്റെ പത്ത് ശതമാനമാണിത്. ഈ പ്ലാസ്റ്റിക് മാലിന്യം ഓടകളിലും മാലിന്യക്കൂമ്പാരങ്ങളിലും അടിഞ്ഞു കൂടുന്നതും ഒഴുകി കടലിലേക്ക് എത്തുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് ഉണ്ടാക്കുന്നത്. മുംബൈക്ക് ചുറ്റുമുള്ള കടലിൽ പ്ലാസ്റ്റിക്ക് മാലിന്യം മൂലം ആയിരക്കണക്കിന് സമുദ്രജീവികൾക്കാണ് മരണം സംഭവിക്കുന്നത്. 

 

ജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്താനും ബദലുകൾ പരിചയപ്പെടുത്താനുമാണ് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ നീക്കം. സെലിബ്രിറ്റികൾ അടക്കമുള്ളവർ പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment