നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി നിയമസഭയിൽ ; അട്ടിമറിക്കെതിരെ  നാളെ പ്രതിഷേധദിനം





നെൽവയൽ നീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ നാളെ നിയയമസഭയിൽ.  കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകൾ കൂടി ഇല്ലാതാക്കുന്ന ഭേദഗതി നിയമസഭ അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി അറിയിച്ചു. വിവിധ പരിസ്ഥിതി സംഘടനകളും നാളെ പ്രതിഷേധ പരിപാടികൾ  സംഘടിപ്പിക്കുന്നുണ്ട്. 

 

എൽ ഡി എഫ് സർക്കാരിന്റെ തല തിരിഞ്ഞ വികസന നയങ്ങളുടെ ആവർത്തനമാണ് പുതിയ ഭേദഗതിയെന്നും, ഇത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ നഗ്നമായ  ലംഘനമാണെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജനറൽ കൺവീനർ എസ്. ബാബുജി പറഞ്ഞു. അവശേഷിക്കുന്ന കൃഷി ഭൂമി  സംരക്ഷിക്കുക, ഭക്ഷ്യ രംഗത്ത് സ്വയംപര്യാപ്തമാവുക, കോർപ്പറേറ്റുകളുടെ കച്ചവട താൽപര്യങ്ങൾക്ക്  നാടിനെ വിട്ടു നൽകില്ല തുടങ്ങിയ ഇടത് പക്ഷ ജനപക്ഷ നിലപാടുകളിൽ രൂപപ്പെട്ട പ്രകടനപത്രിക സർക്കാർ കാറ്റിൽ പറത്തിയിരിക്കുന്നു.  

 

എങ്ങും റിയൽ എസ്റ്റേറ്റ് കച്ചവടമാഫിയ പിടിമുറുക്കിയിരിക്കയാണ്. സർക്കാർ അവർക്കൊപ്പമെന്ന് ജനങ്ങൾ വിശ്വസിച്ചു പോകുന്നു. വിഴിഞ്ഞം പദ്ധതിക്ക് ഒപ്പം ഉയരുന്ന ഗൗതം അദാനിയുടെ വൻ ടൂറിസ്റ്റ് സമുച്ചയങ്ങളും, കൊച്ചി മെട്രോക്ക് നിലനിൽക്കാൻ ഒരുക്കുന്ന വില്പന സൗധങ്ങളും , എന്തിന് മലബാർ ഗോൾഡിന്റെ മണിമാളികകളും സമാന  വൻകിട ചെറുകിട സ്വകാര്യ സംരംഭങ്ങ ളും എല്ലാം വികസനമായി കാണുന്ന സർക്കാർ കൃഷിക്കും ഭക്ഷണത്തിനും നല്ല വെള്ളത്തിനും നല്ല വായുവിനും എന്തു വില നൽകുന്നു എന്ന് ഈ ഭേദഗതി ബിൽ ജനങ്ങളെ അറിയിക്കുകയാണ്. ബാബുജി പറഞ്ഞു. 

 

പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നാളെ  കൃഷി, റവന്യൂ മന്ത്രി ഓഫീസുകളിലേക്കും നിയമസഭയിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുമെന്നും പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി അറിയിച്ചു. 
 


Also Read : നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നത് ഇങ്ങനെ


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment