വന്യ ജീവി നിയമം (1972) ഭേദഗതി ചെയ്യപ്പെടുമ്പോൾ ....




1972 മുതൽ രാജ്യത്തു നിലവിലുളള വന്യ ജീവി സംരക്ഷണ നിയമം(Wild Life (Protection)Act,1972) ദേശീയ സർക്കാർ ഭേദഗതി ചെയ്യുമ്പോൾ, അതിന്റെ പിന്നിൽ Convention on International trade in Endangered Species of Wild Fauna and Flora(the Convention)എന്ന അന്തർ ദേശീയ കരാറിനോടുള്ള ഉത്തരവാദിത്തമാണ് നിറവേറ്റാൻ ശ്രമിക്കുന്നത്.ലോകത്തെ വൈവിധ്യങ്ങളുടെ കലവറകളിൽ പെട്ട ആമസോൺ ജൈവ ലോകം കഴിഞ്ഞാൽ ശ്രദ്ധ നേടിയ പശ്ചിമഘട്ടവും സുന്ദർ ബാനും ഹിമാലയവും ബർമ്മീസ്-അരുണാചൽ മുതലായ ഇടങ്ങളും മഹത്തരമായ സ്ഥാനം അലങ്കരിക്കുന്നവയാണ്.തകർന്നു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ ഇടങ്ങളെ സൂചിപ്പിക്കുന്ന Hotspot എന്ന പേരിന് അർഹത നേടിയ പശ്ചിമ ഘട്ടത്തിന്റെ അവസ്ഥ പരിതാപകരമാണ് എന്ന് 2018 മുതലുള്ള ദുരന്തങ്ങൾ വിളിച്ചറിയിക്കുന്നുണ്ട്.അന്യം നിന്നു പോയ ജീവി വിഭാഗങ്ങൾ,ഭീഷണി നേരിടുന്നവ എന്നീ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവയുടെ പേരുകൾ വളരെ നീണ്ടതാണ്.വടക്കേ ഇന്ത്യയിൽ വ്യാപകമായിരുന്ന കഴുകന്മാർ മുതൽ വേഴാമ്പൽ വരെ വിരളമായി ക്കഴിഞ്ഞു.കടുവ,ആന മുതലായവയുടെ എണ്ണത്തിൽ മാത്രം മെച്ചപ്പെട്ട കണക്കുകൾ ഉള്ളപ്പോൾ ,ഗീർ വനത്തിലെ സിംഹവും ശുദ്ധ ജല ഡോൾഫിനുകളും മറ്റും അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ്.ഈ സാഹചര്യങ്ങളെ ഗൗരവതരമായി കാണുവാൻ കേന്ദ്ര സർക്കാർ ഇന്നും തയ്യാറല്ല എന്ന് ദേശീയ പരിസ്ഥിതി ആഘാത രംഗത്തെ ഭേദഗതികളിൽ കണ്ടു(Enviornment Impact Assesment Amenment 2020). വന നിയമത്തിന്റെ ഭേദഗതി നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ സ്വകാര്യ ഭൂമിയിലെ കാടുകളെ സുരക്ഷിക്കുവാനുള്ള ശ്രമത്തിനെ അട്ടിമറി ക്കും വിധമായിരുന്നു.റെയിൽ മുതലായ വകുപ്പിന്റെ കൈ വശ ഭൂമിയിലെ കാടുകൾ സുരക്ഷിതമല്ലാതെയാകുകയാണ്. 

Convention on International trade in Endangered Species of Wild Fauna and Flora(the Convention) നിലവിൽ വന്നത് അന്തർദേശീയമായി നടക്കുന്ന വന്യജീവികളുടെ കൈമാറ്റത്തെ നിയന്ത്രിക്കുവാനായിരുന്നു.1975 ജൂലൈ ഒന്നു മുതൽ 184 രാജ്യങ്ങൾ അംഗങ്ങളായ സമിതി 35000 ജീവി വർഗ്ഗങ്ങളുടെ സുരക്ഷയും കൈമാറ്റവും ശ്രദ്ധിക്കുന്നു. GATT (Gerenal Agreement on Tariff & Trade) നിയമവും വന്യജീവികളുടെ കൊമറ്റ നിർദ്ദേശത്തെ ഗൗരവതരമായി പരിഗണിക്കുന്നുണ്ട്.

കാടുകൾ വർധിക്കുന്നു എന്ന സർക്കാർ കണക്കുകൾ പൊള്ളയാണ്.പ്രകൃതി ദുരന്തങ്ങൾ ശക്തമായി.ലോകത്ത് അധികം പ്രകൃതി ദുരന്തങ്ങ ളാലുളള മരണവും ഇന്ത്യയിൽ സംഭവിക്കുന്നു. അന്തർദേശീയ കരാറുകളെ വേണ്ട വിധത്തിൽ രാജ്യം പരിഗണിക്കുന്നില്ല.ഐക്യ രാഷ്ട്ര സഭയുടെ 17 ഇന നിർദ്ദേശങ്ങളെ മറക്കുവാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. പരിസ്ഥിതി ആഘാത നിയമ ഭേദഗതിയിലും വന നിയമം മാറ്റി എഴുതുന്നതിലും തുടരുന്ന തെറ്റായ നീക്കത്തിൽ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല വന്യജീവി സംരക്ഷണത്തിൽ വരുത്തുന്ന മാറ്റങ്ങളും .

പുതിയ ഭേദഗതിയിൽ നിലവിലുള്ള ഷെഡ്യുൾഡ്കളെ(Schedule 1 to 4)ചുരുക്കുന്നു പുതിയ ഭേദഗതിയിൽ.കൂടുതൽ കൃത്യതക്കു വേണ്ടി എന്നാണ് സർക്കാർ വാദം പറയുന്നത്.സംസ്ഥാന വന്യജീവി ബോർഡ് (State Boards for Wild Life)സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കും.ആദിവാസികൾക്ക് നാൽക്കാലികളെ മേയിക്കാൻ അവസരം,നാടൻ ആനകളെ കൊണ്ടു പോകുവാൻ ഇളവുകൾ ,വന്യ മൃഗങ്ങൾ എന്ന പേരിൽ മൃഗങ്ങളെയും പക്ഷിക ളെയും ഉൾപ്പെടുത്തൽ,വന്യ ജീവികളിൽ വന്യ മൃഗങ്ങൾ + സസ്യങ്ങൾ എന്നിവ ഉണ്ടാകും.വൈസ് ചെയർമാനിന് 10 അംഗങ്ങളിൽ അധികം ഉൾപ്പെടു ത്തുവാൻ അവകാശമില്ല മുതലായവയാണ് പുതിയ നിർദ്ദേശങ്ങൾ .

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം അവസാനമവതരിപ്പിച്ച ഭേദഗതിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മാത്രംഭേദഗതികൾ  അവതരിപ്പിക്കാം എന്നു പറയുമ്പോൾ രാജ്യത്തെ വന്യജീവി സംരക്ഷണ ഭേദഗതികൾ ജനകീയ വിരുധമായി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാ ക്കുകയാണ് എന്നു കരുതണം.രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ശോഷിച്ചു കൊണ്ടിരിക്കെ , കാലാവസ്ഥാ വ്യതിയാനങ്ങൾ ഹിമാലയം മുതൽ കടലു കളുടെ സ്വഭാവത്തെ വരെ മാറ്റി എഴുതുമ്പോൾ, ഇന്ത്യ അതിന്റെ നിലവിലുള്ള കാടുകളെ സംരക്ഷിക്കുന്ന നിയമങ്ങളെ അശക്തമാക്കുകയാണ്. വിഷയങ്ങളിൽ മാധ്യമങ്ങൾ കാട്ടുന്ന നിരന്തരമായ താൽപ്പര്യക്കുറവ് മറ്റൊരു തിരിച്ചടിയായി തുടരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment