സംസ്ഥാനത്ത് തീരദേശ നിയമം ലംഘിച്ച് നിർമിച്ച 1800 കെട്ടിടങ്ങൾ ഉണ്ടെന്ന് സർക്കാർ




കൊച്ചി : സംസ്ഥാനത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയ ആയിരത്തി എണ്ണൂറോളം കെട്ടിടങ്ങള്‍ ഉണ്ടെന്നു സര്‍ക്കാര്‍. മരടിലെ നാല് ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.


മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകള്‍ക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഇനി ഇളവുനല്‍കാനാകില്ലെന്ന് സെപ്തംബറില്‍ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.
തീരദേശപരിപാലന നിയമത്തില്‍ പിന്നീട്‌ ഭേദഗതി വന്നെങ്കിലും കെട്ടിടനിര്‍മാണ സമയത്ത്‌ നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തില്‍ ബാധകമായത്. ഭേദഗതിയനുസരിച്ച്‌ നിര്‍മാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോള്‍ ഈ ഫ്ളാറ്റുകള്‍. എന്നാല്‍, ഭേദഗതിയില്‍ പരിസ്ഥിതിവകുപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം.


തീരദേശ പരിപാലനം സംബന്ധിച്ച പ്രത്യേകസമിതിക്ക് രൂപം നല്‍കേണ്ടതുമുണ്ട്. ഇത്തരം നടപടി പൂര്‍ത്തിയാക്കാത്തതിനാല്‍ നിയമഭേദഗതിയുടെ ആനുകൂല്യം ലഭ്യമാക്കാനായില്ല. ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കാനുമാവില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment