ദേശാടനക്കാരൻ തിരമുണ്ടിയെ പരിചയപ്പെടാം




തിരമുണ്ടി / Western Reef - Egret (Egretta gularis)


ആകൃതിയിലും, വലുപ്പത്തിലും, ചിന്നമുണ്ടിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത പക്ഷിയാണ് തിരമുണ്ടി. എന്നാൽ ചിന്നമുണ്ടിയെ പോലെ കേരളത്തിലെ സ്ഥിരം താമസക്കാരല്ല ഇവർ. ദേശാടനപക്ഷികൾ എത്തുന്ന സമയങ്ങളിലാണ് ഇവയെ കേരളക്കരയിൽ സാധാരണയായി കണ്ടുവരുന്നത്.


ഇവയുടെ ഒരു പ്രത്യേകത, തൂവലുകൾ ഭൂരിഭാഗവും ചാരനിറക്കാരാണെങ്കിലും, ചിലത് തൂവെള്ളയായിരിക്കുമെന്നതാണ്. പല വർണ്ണങ്ങളും ഈ പക്ഷികളിൽ കാണാം. നീല കലർന്ന ഭസ്മ വർണ്ണമുള്ളവ മുതൽ, ശോഭയില്ലാത്തതെങ്കിലും, നല്ല കറുപ്പുനിറമുള്ളവ വരേ ഉണ്ട്. ഇരുണ്ട നിറമുള്ള പക്ഷികൾക്കെല്ലാം താടിയും, തൊണ്ടയും വെള്ളയായിരിക്കും. 


തൂവെള്ള നിറക്കാരെ ചിന്നമുണ്ടിയിൽ നിന്നും തിരിച്ചറിയുക എളുപ്പമല്ല. ഇവയ്ക്കും ചിന്നമുണ്ടികളെ പോലെ മഞ്ഞക്കാലുകൾ ഉണ്ടെന്നു മാത്രമല്ല, തലയിൽ നിന്നും രണ്ടു നാടതൂവലുകളും കാണും. ഇവയെ തിരിച്ചറിയാൻ പക്ഷിനീരിക്ഷകർക്കേ കഴിയൂ. 


കടൽ തീരങ്ങളിലും, തണ്ണീർതടത്തങ്ങളിലും, മത്സ്യങ്ങളെയും, ചെമ്മീനുകളെയും, ചെറുഞണ്ടുകളേയും കൊത്തി തിന്നു നടക്കുന്ന ഈ പക്ഷികൾ കുതുകകരമായ ഒരു കാഴ്ചയാണ്. 

Green Reporter

Basil Peter

Visit our Facebook page...

Responses

0 Comments

Leave your comment