ഡാമുകൾ :ലോകം ഉപേക്ഷിക്കുന്നു നമ്മൾ വാഴ്ത്തുന്നു




സ്വതന്ത്രമായ നാളുകളിൽ ഭാരതത്തിന്റെ മഹാക്ഷേത്രങ്ങളായാണ് ഡാമുകളും ആണവനിലയങ്ങളും വിശേഷിപ്പിക്കപ്പെട്ടത് .ആണവ നിലയങ്ങൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ മാത്രാമാണെങ്കിൽ കുടിവെള്ള ക്ഷാമത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക ,കാർഷികാവശ്യങ്ങൾക്ക് ജലം ലഭ്യമാക്കുക ,വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്നൊക്കെയുള്ള സദുദ്ദേശങ്ങളായിരുന്നു ഡാമുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേണയായത്.ഡാമുകൾ പതുക്കെ പൊന്മുട്ടയിടുന്നതറവായി മാറി പത്രപ്രവർത്തകനായ പി സായ്‌നാഥിന്റെ പ്രശസ്തമായ പുസ്തകത്തിന്റെ പേര് ''എല്ലാവരും ഒരു വരൾച്ചയെ ഇഷ്ടപ്പെടുന്ന എന്നാണ് ''എവിടെയും ഡാമുകൾ നിർമിക്കാനുള്ള നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ച് അതിൽ പറയുന്നുണ്ട് .ലോകത്തെ ദരിദ്രങ്ങളെക്കുറിച്ച് അറിയാവുന്നവരിൽ ഏറ്റുവും വിദഗ്ദൻ എന്ന് അമർത്യാസെൻ വിശേഷിപ്പിച്ച സായ്നാഥ് അദ്ദേഹത്തിന്റെ ഗ്രാമീണ ഇന്ത്യയിലൂടെയുള്ള ഒരു യാത്രയിൽ കാൽതെറ്റി ഡാമിൽ വീഴുന്നുണ്ട് .എന്നിട്ടും അദ്ദേഹം മുങ്ങിമരിച്ചില്ല താങ്കൾക്ക് വെള്ളം ഇല്ലാത്ത ഡാമിൽ വീഴാനുള്ള ഭാഗ്യമുണ്ടായി എന്നാണ് അദ്ദേഹത്തോടൊപ്പം നടന്ന ഗ്രാമീണൻ സായ്‌നാഥിനോട് പറഞ്ഞത് .ജലസേചനത്തിന്‌ സാധ്യതയില്ലാത്തിടത്തും നമ്മൾ ഡാമുകൾ പണിയാൻ തുടങ്ങി.അധികാരത്തിലിക്കുന്നവർക്കു വേണ്ടി ജനതയെ സ്വപ്‌നാടകരാക്കുന്ന എ പി ജെ അബ്ദുൾകലാമുമാരും മാധ്യമമുത്തശ്ശിമാരും ആണവ നിലയങ്ങളെയും ഡാമുകളെയും വാഴ്ത്തിക്കൊണ്ടേയിരുന്നു .

 

ലോകരാഷ്ട്രങ്ങളിൽ ആണവ നിലങ്ങളും ഡാമുകളും ഔട്ട് ഫാഷനായിട്ട് കാലങ്ങൾ കുറെയായിട്ടുണ്ട്. വരൾച്ചയെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയവും സ്വപ്നവ്യാപാരികളാൽ വഞ്ചിതരായി യാഥാർഥ്യ ബോധം നഷ്ടപ്പെട്ട ജനതയും വികസനത്തെ തിരിച്ചറിയാതാവുകയുംപരിസ്ഥിതി എന്നുകേട്ടാലുണ്ടാകുന്ന അലർജി ഒഴിവാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു .ഡാമുകൾ എല്ലാം പൊട്ടിത്തകരുമെന്നല്ല പറഞ്ഞുവരുന്നത് പുഴയെത്തടഞ്ഞു നിർത്തി അത് ഉറച്ച് നിൽക്കുന്നത് തന്നെയാണ് പ്രശ്‌നമായി യൂറോപ്യൻ സമൂഹം കാണുന്നത്.

 

സ്‌പെയിനിലെ യെൽകാ ഡി യെൽട്സിലെ ഡാം എക്കാലത്തേക്കുമായി തുറന്നു വച്ചു .യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഡാം ഡിമോളിഷൻ പദ്ധതിയെ ഒരുനാഴികക്കല്ലായാണ് എക്കോളജിസ്റ്റുകൾ വിശേഷിപ്പിച്ചത് ''ഡാമുകൾ പുഴകളുടേ സ്വാഭാവിക ഒഴുക്കിന് എതിരു നിൽക്കുന്നു .ഉത്ഭവസ്ഥാനം മുതൽ അവസാനം വരെ നീണ്ടു നിവർന്നു ഒഴുകിക്കൊണ്ടിരിന്ന നദികളുടെ ഗതിയെ അത് തടഞ്ഞുനിർത്തി കെട്ടിക്കിടക്കുന്ന കുളം പോലെയാക്കി മാറ്റി .ദേശാടന മത്സങ്ങളുടെ ആവാസ വായ്വസ്ഥിതിയെ തകർത്തു ''ഡാം റിമൂവൽ യൂറോപ്പിന്റെ സംഘാടകൻ ജെറോൺ വാൻ ഹെർക് പറയുന്നു 122 കിലോമീറ്റർ നീളമുള്ള യാർഡാ നദിയിൽ സ്ഥിതിചെയ്യുന്ന50 വർഷം മുൻപ് പണികഴിപ്പിച്ച ഡാമാണ് യെൽകാ.

 

ഫ്രാൻസ് സ്വീഡൻ ഫിൻലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിലായി കഴിഞ്ഞ 20 -25 വർഷങ്ങൾക്കുള്ളിൽ 5000 ചെറുതും വലുതുമായ ഡാമുകൾ പൊളിച്ചുകളഞ്ഞിട്ടുണ്ട് .ഡാമുകളുൾപ്പടെ നദീജലപ്രവാഹത്തിന് തടസ്സമായിട്ടുള്ള 1200 നിർമിതികളാണ് അമേരിക്കയിൽ നിർമാർജനം ചെയ്തിട്ടുള്ളത് .38 അംഗരാജ്യങ്ങളിലെ നദീജലപ്രവാഹം സുഗമമാക്കുന്നതിന് വേണ്ടി യൂറോപ്യൻ യൂണിയൻ ആവിഷ്കരിച്ച പദ്ധതിയാണ് അഡോപ്റ്റീവ് മാനേജ്മെ്ന്റ് ഓഫ് ബാരിയേഴ്സ് ഇൻ യൂറോപ്യൻ റിവേഴ്‌സ് AMBER .6.2 മില്യൺ ഡോളറാണ് ഈപദ്ധതിയുടെ ചിലവ് .ഡാമുകളും barriers ഉം നിർമാർജനം ചെയ്യുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും നേട്ടങ്ങളും എക്കോളജിസ്റ്റുകൾ പഠനവിധേയമാക്കുന്നുണ്ട് . ചരിത്രപ്രാധാന്യമുള്ള ഡാമുകൾ നിലനിർത്തുകയും ചെയ്യുന്നു.

 

ഒന്നുകിൽ ഡാം അല്ലെങ്കിൽ ഡാം പൊളിക്കൽ എന്ന സമീപനമല്ല അവർ പിന്തുടരുന്നത് . .എല്ലാ ഡാമുകളും പൊളിക്കുകയല്ല പരിധിയിൽ കൂടുതലായി കെട്ടിപ്പൊക്കിയ ഡാമുകൾ ശാസ്ത്രീയമായി ഇല്ലായ്‌മ ചെയുകയും ഡാമുകളുടെ നിർമ്മാർജ്ജനത്തിനുശേഷം ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠനവിധേയ മാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത് .അതിരപ്പള്ളിയിലുൾപ്പടെ ഇനിയും ഡാമുകൾ നിർമിക്കണമെന്നു ഇവിടെ വാശിപിടിച്ചു കൊണ്ടിരിക്കുമ്പോൾ ലോകത്താകമാനം നദീജലപ്രവാഹത്തിന് തടസ്സമായിക്കൊണ്ടിരുന്ന ഡാമുകലും മറ്റു തടസ്സങ്ങളും എങ്ങനെ ശാസ്ത്രീയമായി നിർമാർജനം ചെയ്യാമെന്ന പഠനങ്ങളായിരുന്നു കഴിഞ്ഞ ദശകങ്ങളിൽ നടന്നുകൊണ്ടിരുന്നത്.

 

പദ്ധതിയെക്കുറിച്ചുള്ള വിശദീകരണത്തിൽ ഇങ്ങനെ കാണാം 
The overall ambition of Dam Removal Europe is to restore rivers in Europe that used to be of high natural or cultural importance. Currently, there are many of these rivers in Europe that are fragmented and disjointed by obsolete dams and weirs. By removing these barriers, we can once again have healthy free-flowing rivers full of fishes for all to benefit.

 

ഡാമുകൾ ഒഴിവാക്കുന്നത് പരിസ്ഥിതിയുടെ പുനർ നിർമ്മിതിക്ക് അനിവാര്യമായ ഒന്നാണെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു . കേരളത്തിന്റെ പുനർനിർമാണ ചർച്ചകളിൽ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നായി ഡാമുകളുടെ പ്രശ്‌നത്തെ കാണേണ്ടതുണ്ട് 
 

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment