ഉരുൾപൊട്ടലിൽ അരുവാപ്പുലത്ത് വ്യാപക നാശനഷ്ടം ; കോന്നിയിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വിദഗ്ദ സംഘം എത്തി




ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമുണ്ടായ ; കോന്നി അരുവാപ്പുലത്ത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വിദഗ്ദ സംഘം എത്തി. കഴിഞ്ഞ ശനിയാഴ്ച്ച 3 മണി മുതൽ പെയ്ത കനത്ത മഴയിലും ഉരുൾപൊട്ടലിലും ഒരു വീട് പൂർണ്ണമായും 50 ഓളം വീടുകൾ ഭാഗികമായും തകർന്നടിഞ്ഞു. 4.30ന് ഊട്ടുപാറ ഗാലക്സി റോക്സിനു സമീപവും കൊല്ലംപടിയിൽ മ്ലാന്താനം അജുവിന്റെ ഉടമസ്ഥതയിലുള്ള പാറമടയ്ക്ക് സമീപത്തായും ഉരുൾപൊട്ടിയതോടെ മലമുകളിൽ നിന്നും വെള്ളം ഇരച്ചിറങ്ങി മംഗലത്ത് കിഴക്കേതിൽ സദാനന്ദന്റെ വീട് പൂർണ്ണമായും തകർന്നു. ഈ സമയം സദാനന്ദന്റെ മകൻ ബിജുവും ഭാര്യ അനിതയും കുഞ്ഞും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് സമീപത്തെ സഹോദരന്റെ വീട്ടിൽ അഭയം തേടിയതിനാൽ വൻദുരന്തം ഒഴിവായി.

 

അരുവാപ്പുലം പഞ്ചായത്തിൽ മുറ്റക്കുഴി, മ്ലാന്തടം ,ഊട്ടുപാറ, മിച്ചഭൂമി, ചെളിക്കുഴി, കൊട്ടാരത്തറ, എന്നീ ഭാഗങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.ശക്തമായ മഴയിൽ പത്തിലേറെ ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ ഉണ്ടായിവൻ പാറക്കഷണങ്ങൾ ചെളിയും ഒലിച്ചിറങ്ങി റോഡുകളാകെ തകർന്നു.

 


 ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിക്കുകയും ചെയ്തു. മിച്ചഭൂമിയിൽ രാജുവിന്റെ വീടിനു മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു.മംഗലത്തു കിഴക്കേതിൽ ബിനു, നടുവിലാത്തറ സരോജിനി, പുതുപറമ്പിൽ കാഞ്ചനാമംഗലത്ത് മേലേതിൽ സുനിൽ, എന്നിവരുടെ വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.82 ലെ ഉരുൾപൊട്ടലിൽ ഇവിടെ മൂന്ന് പേർ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പരിസ്ഥിതികഅനുമതിയും ഖനനഭൂവിജ്ഞാന വകുപ്പ് അനുമതിയുമില്ലാതെ കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ മുൻ ജിയോളജിസ്റ്റ് എം.എം വഹാബ് ലക്ഷങ്ങൾ കോഴവാങ്ങി അനുവധിച്ച മൂമെന്റ് പാസിന്റെ മറയിൽ ലാണ്ഉദ്യോഗസ്ഥരേയും രാഷ്ട്രീയ മേലാളന്മാരേയും സ്വാധീനിച്ച് ഇവിടെ ക്വാറിയക്ക്പഞ്ചായത്ത് ലൈസൻസ് കരസ്ഥമാക്കിയത്.ഗാലക്സി ക്വാറിയക്ക് അനുകൂലമായി  കേരളാഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഉത്തരവ് ജൂലൈ മാസം 20-ാംതീയതി ഉടമ പഞ്ചായത്തിൽ ഹാജരാക്കിയിരുന്നു.29-ാം തീയതി ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ 123 ഇ എസ് എൽ വില്ലേജുകളിൽ ഖനനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.ആഗസ്റ്റ് 8 ന് കൂടിയ പഞ്ചായത്ത് കമ്മറ്റിയിൽ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് കാറ്റിൽ പറത്തി 14 മെമ്പർമാരും ചേർന്ന് അരുവാപ്പുലം പഞ്ചായത്ത് ക്വാറിയ്ക്ക് ലൈസൻസ് അനുവധിച്ചു. ഡിവിഷൻബഞ്ച്ഉത്തരവ് മാനിക്കണമെന്നും അതീവ പരിസ്ഥിതി ദുർബലമേഖലയായ ഇവിടെ ക്വാറിയ്ക്ക് ലൈസൻസ് നൽകാൻ പാടില്ല എന്ന് പഞ്ചായത്ത് കമ്മറ്റിയിൽ 8-ാവാർഡ് അംഗം ബിമൽകുമാർ വാദിച്ചു വിയോജന കുറുപ്പ് സെക്രട്ടറിയക്ക് കൈമാറി.

 

പരിസ്ഥിതി ദുർബല വില്ലേജിൽ ഉൾപ്പെട്ട സ്ഥലത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ വൻ തോതിൽ പാറപൊട്ടിച്ച് അധികൃതരുടെ കൺമുമ്പിലൂടെ കടത്തികൊണ്ടു പോകുന്നത് കാണാതിരുന്നതാണ് ഈ വൻദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത്തരം അനധികൃത ഖനനത്തിനെതിരെ ജില്ലാഭരണകൂടം കണ്ണടച്ചാൽ വരാനിരിക്കുന്നത് വൻദുരന്തങ്ങളാണ് നമ്മെ ഓർമപ്പെടുത്തുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നൽകി. 

 


ഗാഡ്ഗിൽകസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ അതീവ പരിസ്ഥിതി ദുർബല മേഖലയായി രേഖപ്പെടുത്തിയിരിക്കുന്ന അരുവാപ്പുലം വില്ലേജിലിൽ ഉൾപ്പെട്ട സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായി വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്ന സ്ഥലങ്ങൾ കഴിഞ്ഞ ദിവസം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ വിദഗ്ദ സംഘം പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറ, മുതുപേഴുങ്കൽ ,കൊല്ലൻപടി, മുറ്റാക്കുഴി, ചെളിക്കുഴി, പാക്കണ്ടം, കോന്നി പഞ്ചായത്തിലെ പയ്യനാമൺ മേഖലയിലും ചിറ്റാർ, സീതത്തോട്, പ്രമാടം അമ്പാടി ഗ്രാനൈറ്റിലും സംഘം നിരീക്ഷണം നടത്തി സംഘത്തിന്റെ റിപ്പോർട്ട് ഖനന ഭൂവിജ്ഞാന വകുപ്പിനും ജില്ലാ കളക്ടർക്കും കൈമാറുമെന്ന് കോന്നി തഹസിൽദാർ ടി. ജി. ഗോപകുമാർ മാധ്യമങ്ങളോടു പറഞ്ഞു. ജില്ലാ കളക്ടർ ഇടപെട്ട് പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തി വയ്പ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment