ഇനി വിഎസിന്റേയും ശൈലജ ടീച്ചറുടെയും പേരിൽ കാശിത്തുമ്പ




ഗാർഡൻ ബാൽസം (Garden Balsam) എന്നു ലത്തീൻ ഭാഷയിൽ അറിയപ്പെടുന്ന കാശിത്തുമ്പ മൂന്നു തരമുണ്ടെന്ന് ശാസ്ത്രജ്ഞർ (തിരു: യൂണിവേഴ്സിറ്റി കോളജ് സസ്യശാസ്ത്ര വിഭാഗം) തിരിച്ചറിഞ്ഞു.  പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ,ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാന്‍ എന്നിവരുടെ പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി,ഇന്‍പേഷ്യന്‍സ് ശൈലജേ, ഇന്‍പേഷ്യന്‍സ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശി തുമ്പകള്‍ക്ക് നല്‍കിയ പേരുകള്‍. 


മൂന്നാറിലും മതികെട്ടാന്‍ ചോലയിലും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതി നായി രാഷ്ട്രീയ തീരുമാനമെടുക്കുക വഴി സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും മുന്‍ മുഖ്യമന്ത്രി കാണിച്ച താൽപ്പര്യമാണ് അദ്ദേഹത്തിന്‍റെ പേര് നല്‍കാന്‍ കാരണം. വെള്ളയില്‍ നേരിയ മഞ്ഞ കലര്‍ന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളു മടങ്ങിയ തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി എന്ന പേര് നല്‍കിയത്. 


നിപ്പിക്കും കൊവിഡിനും എതിരെ ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യ മേഖലയ്ക്ക് കരുത്തു പകര്‍ന്ന്,രോഗ്യ വ്യാപനം തടയുന്നതില്‍ ആരോഗ്യ മന്ത്രിയായിരിക്കെ കൈ ക്കൊണ്ട തീരുമാനങ്ങളെ തുടര്‍ന്നാണ് കെ കെ ശൈലജയുടെ പേര് നല്‍കിയത്.പിങ്ക് നിറത്തില്‍ വലിയ പൂക്കളുള്ള നീണ്ട തേന്‍വാഹിയുള്ള തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് ശൈലജേ എന്ന പേർ . 


സസ്യവര്‍ഗീകരണ രംഗത്ത് ഡോ.മാത്യു ഡാന്‍ നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന പേര് നല്‍കി. തൂവെള്ളയില്‍ ചെറിയ പിങ്ക് പൊട്ടുകളുള്ള പൂക്കളും ആനക്കൊമ്പിനെ ഓര്‍മ്മിപ്പിക്കുന്ന വളഞ്ഞ തേന്‍വാഹിനിയുള്ള തുമ്പ ചെടിക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന് പേര് നല്‍കി. 


ഓണ തുമ്പ(Leucas aspera) കാശി തുമ്പയിൽ(Impatiens balsamina)നിന്നു വ്യത്യസ്ഥമാണ്.തുമ്പപ്പൂവില്ലാതെ ഓണപ്പൂക്കളം പാടില്ല എന്തായിരുന്നു പഴയകാലത്തെ സങ്കല്പം.കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾ ക്കായി ഉപയോഗിക്കുന്നുള്ളൂ.കർക്കിട മാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment