വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കലഞ്ഞൂരിൽ പാറഖനനം ; ഹൈക്കോടതിയുടെ നിരോധന ഉത്തരവ്.




പത്തനംതിട്ട: കലഞ്ഞൂർ രാക്ഷസൻ പാറയിൽ നിന്നും വിഴിഞ്ഞം പോർട്ടിന് കല്ല് കൊണ്ടു പോകുന്നത് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ്. ഇഞ്ചപ്പാറ സ്വദേശികളായ ചാക്കോ വർഗീസ്, കെ.സി ചെറിയാൻ, എൻ.ജി മാത്യുക്കുട്ടി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നിർമ്മാണ പ്രവർത്തികൾ തടഞ്ഞു കൊണ്ട് 
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയി ,ജസ്റ്റീസ് ജയശങ്കർ നമ്പ്യാർ എന്നിവരുടെ ബഞ്ച്  ഉത്തരവിട്ടത്.


 വിഴിഞ്ഞം പദ്ധതിക്ക് പുലിമുട്ട് നിർമ്മിക്കാൻ വേണ്ടി കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറയും, കിള്ളിപ്പാറയും പൊട്ടിച്ച് മാറ്റാൻ അദാനി കമ്പനി അനുമതി തേടിയിരുന്നു.  വിശ്വാസികളുടെ ആരാധനാ കേന്ദ്രവും പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശവുമാണ് കലഞ്ഞൂർ, കൂടൽ വില്ലേജുകൾ.
കിള്ളിപ്പാറമല പൊട്ടിച്ച് നീക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ നിത്യചൈതന്യയതിയുടെ നേതൃത്വത്തിൽ  ആരംഭിച്ച ജനജാഗ്രത സമിതി രാപകൽ സമരത്തിലാണ്. 

 

ആദ്യം സർവ്വേ നടത്തിയ രാക്ഷസൻ പാറയിലും പ്രദേശവാസികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അനിയന്ത്രിതമായ പാറ ഖനനം കൊണ്ട് തകർന്നു പോയ പ്രദേശമാണ് കലഞ്ഞൂർ പഞ്ചായത്ത്. ഇവിടുത്തെ ക്വാറി വിരുദ്ധ സമരം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്നെ കിള്ളിപ്പാറയുടെ ഒരു വശത്ത് ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ വ്യാപകമായ പരാതി ഉയരുന്ന സമയത്താണ് പാറയെ സമ്പൂർണ്ണമായി പൊട്ടിക്കാനുള്ള അടുത്ത നീക്കം. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ആറു മീറ്റർ വീതിയുള്ള ഇവിടുത്തെ റോഡിലൂടെ 30 ടണ്ണിലധികം കയറ്റിയ ടിപ്പർ ലോറികളാണ് ചീറിപ്പായുന്നത്. അനുവദനീയമായതിന്റെ പതിമടങ്ങു പാറയാണ് ഇവിടെ നിന്ന് പൊട്ടിച്ച് കടത്തികൊണ്ടിരിക്കുന്നത്. വിജയം വരെയും സമരം തുടരുമെന്ന് ജനജാഗ്രത മിഷൻ പ്രസിഡന്റ് കോശിശാമുവേലും കലഞ്ഞൂർവ ശ്വംഭരനും അറിയിച്ചു
 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment