ഇ​ന്തോ​നേ​ഷ്യ‍​യിൽ മി​ന്ന​ല്‍ പ്രളയം: 50 മരണം; നിരവധി പേർക്ക് പരിക്ക്




ഇ​ന്തോ​നേ​ഷ്യ‍​യിൽ മി​ന്ന​ല്‍ പ്ര​ള​ത്തി​ല്‍​പ്പെ​ട്ട് 50 മരണം. കി​ഴ​ക്ക​ന്‍ പാ​പ്പു​വ​യി​ലാ​ണ് പ്ര​ള​യ​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യ്ക്കു​പി​ന്നാ​ലെ​യെ​ത്തി​യ പ്ര​ള​യ​ത്തി​ല്‍ 59 പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയെ പ്രളയം ഏറെ ബാധിച്ചിട്ടുണ്ട്.


മ​രി​ച്ച​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം. രക്ഷാപ്രവർത്തനം നടന്ന് വരികയാണ്. നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പാരിസ്ഥിതികമായി ലോകത്തിലെ തന്നെ ഏറ്റവും ഏറ്റവും പ്രാധാന്യമായ കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ഇവിടെയുണ്ടായ പ്രകൃതി നാശം ഏറെ ആശങ്കയോടെയാണ് കാണേണ്ടത്. 


നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഒ​ലി​ച്ചു​പോ​യ​തെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നെ​ണ്ടെ​ന്നും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 


പ്രളയം മുക്കിയ സെന്റനിയിലും രക്ഷാ പ്രവർത്തനം നടന്ന് വരികയാണ്.   ജ​നു​വ​രി​യി​ലും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ള​യം നാ​ശ​ന​ഷ്ടം വി​ത​ച്ചി​രു​ന്നു. 70 പേ​രാ​യി​രു​ന്നു അ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment