ബ്രഹ്മപുരം അണായൻ മടിക്കുന്നത് അവിചാരിതമല്ല !




ബ്രഹ്മപുരത്ത് വീണ്ടും ഉയർന്നതു വഴി വഴി എറണാകുളത്തു കാരുടെ ബുദ്ധിമുട്ടുകൾ വർധിക്കുകയാണ്.തീ പിടുത്തത്തിൽ  ദുരൂഹതയെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഉറപ്പുകൾ ലംഘിച്ച് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നുണ്ട് എന്നാണ് നാട്ടുകാരുടെ പരിഭവം.മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ഇളക്കി മാറ്റുകയാണ് തീ നിയന്ത്രിക്കാൻ ചെയ്യു ന്നത്.

മാര്‍ച്ച്1വൈകിട്ട് 4 മണിക്കു ശേഷം തുടങ്ങിയ മാലിന്യ കൂമ്പാ രങ്ങളുടെ കത്തൽ 13 ന് അണച്ചശേഷം വീണ്ടും ബ്രഹ്മപുര ത്ത് തീ ഉയർന്നിരിക്കുന്നത് ജനങ്ങളുടെ ഉൽക്കണ്ഠ വർധിപ്പിക്കും. 

സെക്ടർ ഒന്നിൽ കൂട്ടിയിട്ട മാലിന്യത്തിലാണ് തീപ്പിടിച്ചത്. ഭയക്കേണ്ട സാഹചര്യം നിലവിലില്ലെന്നും തീ വേഗത്തിൽ കെടുത്താൻ സാധിക്കുന്നതാണെന്നും ഫയർ ഓഫീസർ അറി യിച്ചു.സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് റിപ്പോർട്ട്. 

ബ്രഹ്മപുരത്തെ പുകയും മാലിന്യത്തിൽ നിന്ന് പുറത്തു വരുന്ന മലിന ജലവും നദികളെ വലിയ തരത്തിൽ ബാധിക്കുന്നു. അരഡസനിലധികം പഞ്ചായത്തുകളുടെ ജല ശ്രോതസ്സായ കടമ്പ്രയാറും ചിത്രപ്പുഴയും മലിനീകരിക്കപ്പെട്ടതിൽ ബ്രഹ്മപുര ത്തിനും പ്രധാന പങ്കുണ്ട്.നിറ്റാ ജലാറ്റിൻ ഫാക്ടറിയും അന്നാ അലൂമിനിയം കമ്പനിയുടെ ഗാർമെന്റ് യൂണിറ്റുകളും പ്രശ്ന ങ്ങളെ രൂക്ഷമാക്കിയിരുന്നു.

എറണാകുളത്തെ വേനൽ മഴ അമ്ലമയമായിരുന്നു എന്ന വാർത്തക്കു പിന്നാലെ ബ്രഹ്മപുരം വീണ്ടും പുകയുന്നത് എറണാകുളം നഗരത്തെയും സമീപ പ്രദേശങ്ങളെയും ഉൽക്കണ്ഠ പെടുത്തുകയാണ്.

മാലിന്യ സംസ്കരണത്തിനായി കേരള സർക്കാർ അടിച്ചേ ൽപ്പിച്ച തെറ്റായ കീഴ് വഴക്കം ഒരു നഗരത്തെയും സമീപ നാടുകളെയും വലിയതരത്തിൽ പ്രതികൂലമായി ബാധിക്കു കയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment