കോർപ്പറേറ്റ് ആഭിമുഖ്യ പുനർനിർമ്മാണമല്ല, പരിസ്ഥിതി സൗഹൃദ ജനപക്ഷ കേരളം കെട്ടിപ്പടുക്കുക : സെക്രട്ടേറിയറ്റിന് മുന്നിൽ ജനകീയ സഭ




കോർപ്പറേറ്റ് ആഭിമുഖ്യ പുനർനിർമ്മാണമല്ല, പരിസ്ഥിതി സൗഹൃദ ജനപക്ഷ കേരളം കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന ആവശ്യമുയർത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ജനകീയ കൂട്ടായ്മ . നിയമസഭയില്‍ നവകേരള നിര്‍മാണത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് രാവിലെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിൽ ജനസഭ സംഘടിപ്പിച്ചത്. സി.പി.ഐ(എം എല്‍) റെഡ്സ്റ്റാര്‍ ജനറൽ സെക്രട്ടറി കെ.എൻ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പ്രളയാനന്തരം കേരളം പുനർനിർമ്മിക്കുന്നത് പാരിസ്ഥിതിക വിവേകത്തോടെയും ജാഗ്രതയോടെയുമായിരിക്കണമെന്നും, ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പശ്ചിമഘട്ടമേഖലയിലേതുള്‍പ്പെടെ നിയമവിരുദ്ധരായ എല്ലാ കയ്യേറ്റ ഭൂമാഫിയകളെയും പുറത്താക്കുക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളിലെ റിസോര്‍ട്ടുകളും കെട്ടിട സമുച്ചയങ്ങളും പുനര്‍നിര്‍മിക്കാതിരിക്കുകയും അവശേഷിക്കുന്നവ അടച്ചുപൂട്ടുകയും വേണം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി പിന്‍വലിക്കുക. കൃഷിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. 


അനിയന്ത്രിതമായ പാരിസ്ഥിതിക ചൂഷണവും വികസനത്തിന്റെ പേരിൽ നടപ്പിലാക്കിയ തലതിരിഞ്ഞ നയങ്ങളും പ്രളയത്തിന്റെ ആഘാതങ്ങൾ വർദ്ധിപ്പിച്ചത് ചൂണ്ടിക്കാട്ടുന്ന ചിത്രപ്രദർശനവും ജനസഭയോടനുബന്ധിച്ച് സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ജനസഭ സംഘടിപ്പിക്കാനാണ് പരിസ്ഥിതി സൗഹൃദത്തിനും ജനപക്ഷ വികസനത്തിനുമായുള്ള ജനകീയ കൂട്ടായ്മ അറിയിച്ചു. 


പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കൺവീനർ ഇ.പി അനിൽ, കെ.ശിവരാമൻ, സാമ്പത്തിക വിദഗ്ദൻ ഡോ. ജയകുമാർ, പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ ജനകീയ സമരസമിതി നേതാവ് എം.ബി ജയഘോഷ്‌, സി.കെ വിജയൻ, പെരിങ്ങമ്മല മാലിന്യ പ്ലാന്റ്  വിരുദ്ധ സമരസമിതി നേതാവ് സാലി പാലോട്, ലെഫ്റ്റ് ബഹുജൻ ഫോറം പ്രതിനിധി തോമസ് മാത്യു,  അഖിലേന്ത്യാ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി  പ്രതിനിധി ഡോ.പ്രസാദ്, വെൽഫെയർ പാർട്ടി തിരുവനന്തപുരം വനിതാ ജില്ലാ കൺവീനർ ആരിഫാ ബീവി, സനാതനൻ, ഗ്രെഷ്യസ് ജോൺ, അരിപ്പ ഭൂസമര സമിതി നേതാവ് ഓമന, എ.ഐ.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ്  എം.പി കുഞ്ഞിക്കണാരൻ, സിപിഐഎം.എൽ റെഡ്സ്റ്റാർ നേതാവ് ഡോ.പി.ജെ ജെയിംസ്, പ്രസാദ് സോമരാജൻ തുടങ്ങിയവർ സംസാരിച്ചു. 

 

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fgreenreporter.in%2Fvideos%2F1070041046496836%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment