എലിപ്പനി പൂര്‍ണ്ണമായും നിയന്ത്രിക്കാം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ




എലിയുടെ വിസര്‍ജ്ജ്യത്തിലൂടെ പടരുന്ന രോഗമാണ് എലിപ്പനി എന്ന Leptospirosis. പേര് സൂചിപ്പിക്കുന്നത് പോലെ അതുണ്ടാക്കുന്ന ബാക്റ്റീരിയകള്‍  spirilosis എന്നും strepto bacillus എന്നും പേരുള്ളവയാണ്. 

 

രോഗം പടര്‍ത്തുന്ന എലികളുടെ വിസര്‍ജ്ജ്യം, കടി മൂലം  മനുഷ്യരിലേക്ക് രോഗം  എത്തിച്ചേരും. എലി മാത്രമല്ല നാല്‍കാലി, പന്നി പട്ടി,കുറുക്കന്‍ മുതലായ ജീവികളും രോഗകാരണമായ ബാക്ടീരികളുടെ വാഹകരാണ്.(Vectors) അവക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കില്ല. രോഗത്തെ ശ്രദ്ധിച്ചില്ല എങ്കില്‍ ഒട്ടേറെ ആരോഗ്യ വിഷയങ്ങള്‍ ഉണ്ടാക്കാം.

 

പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്(prophylaxis) Doxycycline 100 mg ഗുളികയാണ്. 12 വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് രണ്ടു ഗുളികകള്‍ ആഴ്ച്ചയില്‍ ഒരു നേരം ഒന്നിച്ച് 6 ആഴ്ച്ചയില്‍ കഴിക്കണം. 2 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ ആഴ്ച്ചയില്‍ ഒരണ്ണം കഴിക്കണം. കൊച്ചു കുട്ടികള്‍ 2 വയസ്സ് വരെ Azhithromicine syrup 10 mg /kg body weight ദിവസം ഒരു നേരം ആഹാരത്തിന് മുന്‍പ് മൂന്ന് ദിവസം കഴിക്കേണ്ടതുണ്ട്.
 

Doxycycline എന്ന ഗുളിക tetracycline വിഭാഗത്തില്‍ (4 benzene വളയങ്ങള്‍ ഉണ്ട് എന്നര്‍ഥം) പെടുന്നു. പ്രധാനമായി കിഡ്നിയിലൂടെയും, മൂത്രം, മലം മുതലായവയിലൂടെയാണ് പുറത്തേക്കുതള്ളുന്നത്. 

 

ഗുളിക കഴിക്കുന്നവര്‍  പാല്‍, കാൽസ്യം ,അയൺ  ഗുളികകള്‍ മുതലായവ ഒപ്പം കഴിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നത് നന്നായിരിക്കും. ഗുളിക കഴിച്ചു വരുമ്പോള്‍ കൂടുതല്‍ നേരം വെയിലില്‍ അലയരുത്. Doxcycline ഗുളിക photo sensitivity കാട്ടുവാന്‍ കഴിവുള്ളതാണ്. ഗര്‍ഭിണികള്‍, പാലൂട്ടുന്നവര്‍ ഗുളിക ഒഴിവാക്കണം. കൂടുതല്‍ നാള്‍ ഗുളിക അധിക അളവില്‍ കഴിച്ചാല്‍ പല്ലിന്‍റെ നിറം മാറുവാന്‍ സാഹചര്യം ഉണ്ടാകും.    

 

Skin infection,മുഖക്കുരു, ആമാശയ സംബന്ധിയായ അണുബാധ, മുറിവുകളെ ഉണങ്ങുവാന്‍ സഹായിക്കൽ  ഒക്കെ ഈ ഗുളികയുടെ ചികിത്സാ സാധ്യതകള്‍ ആണ്. എലി പനിയും ജല ജന്യ രോഗങ്ങളും പടരാതെ സൂക്ഷിക്കുവാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനും വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ വേണ്ട ജാഗ്രത കാട്ടുമെന്നു പ്രതീക്ഷിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment