മഴവില്ലഴകുള്ള പാമ്പ് മൂന്നാറിൽ 
മൂന്നാർ ടൗണിനോടുചേർന്ന പാറക്കൂട്ടങ്ങളിൽനിന്ന് അപൂർവ നിറമുള്ള പാമ്പിനെ കണ്ടെത്തി.മണ്ണിനടിയിൽ കഴിയുകയും രാത്രികാല ങ്ങളിൽമാത്രം പുറത്തു വരുകയും ചെയ്യുന്ന ഈ പാമ്പിന്റെ ചിത്രം അപൂർവമായേ ലഭിക്കാറുള്ളൂ. മെലാനോഫിഡിയം (Melanophidium) വർഗത്തിൽപ്പെട്ട ഇവ ഷീൽഡ് ടെയിൽ സ്നേക്ക്സ് എന്ന പൊതുവിഭാഗത്തിലും ഉൾപ്പെടുന്നു. വിഷമില്ലാത്ത ഈ ജാതിയിലെ നാലിനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ഇതേ പാമ്പുകളിലെ ആദ്യയിനമായ 'വിയനാടുൻസെ'യെക്കുറിച്ച് രേഖപ്പെടുത്തിയത് 1863-ൽ ആയിരുന്നു. വയനാടുമുതൽ കർണാടക അഗുമ്പെവരെയുള്ള പ്രദേശത്ത് കാണുന്നു എന്നാണ് അന്ന് കണ്ടെത്തിയത്.


1870-ൽ മാനന്തവാടിയിൽ കറുത്ത ഇരട്ടവരയനായ 'ബിലിനിയേറ്റം' ദൃശ്യമായി . പുള്ളിക്കുത്തുള്ള ഇനമായ 'പംക്റ്റാറ്റം' 1871-ൽ തമിഴ്നാട് ആനമല ഭാഗത്താണ് കണ്ടെത്തിയത്. 144 വർഷങ്ങൾക്കുശേഷം 2016-ൽ ഗോവ-മഹാരാഷ്ട്ര എന്നിവിട ങ്ങളിൽനിന്ന് നാലാമത്തെ ഇനത്തെ കണ്ടെത്തി. 'മെലാനോഫിഡിയം ഖായിറിനോട് സമാനമാണ് ഇപ്പോൾ മൂന്നാറിൽ കണ്ടെത്തിയിരിക്കുന്ന പാമ്പ്. 


ഇതിനു മുൻപ് പെരിയാർ കടുവ സങ്കേതത്തിൽ നിന്നും പീരുമേട് കുട്ടിക്കാനം പ്രദേശത്തുനിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഉരഗ ഗവേഷകൻ സന്ദീപ് ദാസ് പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment