ഫി​ലി​പ്പീ​ന്‍​സിനെ തകർത്തെറിഞ്ഞ് ചുഴലിക്കാറ്റ്




മ​നി​ല: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ഫി​ലി​പ്പീ​ന്‍​സി​ല്‍ ആ​ഞ്ഞ​ടി​ച്ച ഫാ​ന്‍​ഫോ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. 12 പേരെ കാണാതായതായും റിപോർട്ടുണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ലോ​ഇ​ലോ, കാ​പി​സ്, ലെ​യ്തെ എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലാ​ണ് കാ​റ്റ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്.

 


മണിക്കൂറില്‍ 195 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശിയത്. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുത തൂണുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. നൂ​റോ​ളം ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

 


ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യി.മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും മറ്റും മിക്ക റോഡുകളും തടസപ്പെട്ടു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment