ഫിലിപ്പീന്‍സില്‍ അഗ്നിപർവത പൊട്ടിത്തെറിക്ക്​ സാധ്യത; ലാവപ്രവാഹം 




മനില: ഫിലിപ്പീന്‍സ്​ തലസ്ഥാനമായ മനിലയിലെ താല്‍ അഗ്​നിപര്‍വതത്തില്‍ നിന്ന്​ ലാവ പ്രവാഹം. തിങ്കളാഴ്​ചയാണ്​ ലാവ പ്രവാഹം തുടങ്ങിയത്​. മനിലയി​ല്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി​. പർവതം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുൻനിർത്തി ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 8000 പേരെ 38 ദുരിതാശ്വാസ ക്യാമ്പുകളിലെ​ മാറ്റിയെന്ന്​ അധികൃതര്‍ അറിയിച്ചു. 


അഗ്​നിപര്‍വതത്തി​ന്റെ പുക മൂലം ചില ഗ്രാമങ്ങളിലുള്ളവര്‍ക്ക്​ ദുരിതശ്വാസ ക്യാമ്പുകളിലേക്ക്​ മാറാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്ക്​ വാഹനം സൗകര്യം ലഭ്യമായിട്ടില്ലെന്നാണ്​ റിപ്പോര്‍ട്ട്​. ചിലര്‍ കൃഷിയടിവും വീടും വിട്ട്​ ക്യാമ്പുകളിലേക്ക്​ മാറാന്‍ തയാറാവുന്നില്ലെന്നും അധികൃതര്‍ വ്യക്​തമാക്കി.


ലോകത്തെ സജീവമായ ഏറ്റവും ചെറിയ അഗ്നിപര്‍വതങ്ങളിലൊന്നാണ്​ ഫിലിപ്പീന്‍സിലെ താല്‍. രാജ്യതലസ്ഥാനത്ത്​ നിന്ന്​ 70 കിലോ മീറ്റര്‍ മാത്രം അകലെയാണ്​ ഇത്​ സ്ഥിതി ചെയ്യുന്നത്​.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment