ആലപ്പാട്: ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ലെന്ന് വിവരാവകാശ രേഖ




മന്ത്രി ഇ പി ജയരാജന്റെ പ്രസ്‌താവന കള്ളമെന്ന് തെളിയിച്ച് വിവരാവകാശ രേഖ. വെള്ളനാതുരുത്തിൽ ഐ ആർ ഇ നടത്തുന്ന കരിമണൽ ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ലെന്ന് സംസ്ഥാന സർക്കാരിന്റെ വിവരാവകാശ രേഖ പുറത്ത്. മന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് വിവരാവകാശ രേഖ പുറത്ത് വന്നത്.


കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ വെള്ളനാതുരുത്തിലെ ഐ ആർ ഇ ഖനനത്തിന് പാരിസ്ഥിതികാനുമതിയുണ്ടെന്ന് ചോദ്യോത്തര വേളയിൽ പ്രസ്‌താവിച്ചിരുന്നു. ഈ പ്രസ്താവനയാണ് ഇടയിലവീട്ടിൽ സജീഷ് നൽകിയ വിവരാവകാശ രേഖാപ്രകാരം കള്ളമാണെന്ന് തെളിഞ്ഞത്.


റീസർവേ ബ്ലോക്ക് നമ്പർ 8/70 മുതൽ 8/175 വരെയുള്ള ഭൂമിയിൽ ഖനനത്തിന് പാരിസ്ഥിതിക സംസ്ഥാന പരിസ്ഥിതി ആഘാത നിർണായ അതോറിറ്റി പാരിസ്ഥിതിക അനുമതി നൽകിയിട്ടില്ലെന്ന് 
പാരിസ്ഥിതിക വകുപ്പ് മെമ്പർ സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ഉഷാ ടൈറ്റസ് നൽകിയ വിവരവകാശത്തിൽ പററയുന്നു. ഇതോടെ പ്രദേശത്ത് അനുമതിയില്ലാതെയാണ് ഖനനം നടക്കുന്നതെന്ന് വ്യകതകമായി.


അതേസമയം, ചെറിയഅഴീക്കൽ നവംബർ ഒന്നിന് ആരംഭിച്ച കരിമണൽ വിരുദ്ധ നിരാഹാര സമരം തുടരുകയാണ്. സമരം 143 ദിവസം പിന്നിട്ടിട്ടും ഇതുവരെ ഖനനം പൂർണമായി നിർത്തുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ പുറത്ത്‌വന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ഖനനം നിർത്താൻ നടപടിയുമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment