സാമൂഹ്യ - പരിസ്ഥിതി പ്രവർത്തകർക്കെതിരായ അക്രമം; സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്




മലപ്പുറം ജില്ലയുടെ കിഴക്കൻ അതിർത്തിയിലുള്ള  കൂടരഞ്ഞി പഞ്ചായത്തിൽ കഴിഞ്ഞ മഴക്കാലത്ത്  അര ഡസൻ മണ്ണിടിച്ചിലുകൾ ഉണ്ടായി.പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലി മലയുടെ അടിവാരത്ത്  മലമൂത്തന്മാർ വിഭാഗത്തിലെ  ആദിവാസി കളാണ് താമസിക്കുന്നത്. കരിമ്പ , കൈനക്കാട് മുതലായവയാണ് പ്രധാന കോളനികൾ. 15 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴികൾ  കുത്തെരുതെന്ന നിർദ്ദേശം കൃഷി വകുപ്പ് സാധാരണ നൽകാറുണ്ട്..10 മീറ്റർ ഉയരത്തിൽ താഴെ ആറ് മീറ്ററും മുകളിൽ  12 മീറ്റർ വീതിയിലും  നിർമ്മിച്ച തടയണ  60 മുതൽ 70 ഡിഗ്രി ചരിവുള്ള ചീങ്കണ്ണിപ്പാലി മലയിൽ നിർമ്മിച്ചിട്ട് 4 വർഷങ്ങൾ കഴിഞ്ഞു. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് നടത്തിയ തടയണ നിർമ്മാണം പൊളിച്ചു മാറ്റുവാൻ ഹൈക്കോടതി ,മലപ്പുറം ജില്ലാ കളക്ടർക്ക്  നിർദ്ദേശം നൽകിയത് 2018 ജൂലൈയിലായിരുന്നു. വിധി നടപ്പാക്കത്ത വിവരം ബോധ്യപ്പെട്ട കോടതി 2019 മെയിലും ആഗസ്റ്റിലും അന്ത്യശാസനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. 


കൂടരഞ്ഞി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളുടെ ഭാഗമാണ് പോത്തുകല്ല് പഞ്ചായത്തും അതിന്റെ ഭാഗമായ കവളപ്പാറയും. 59 ആളുകളുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്ത ഭൂമിക്ക് വടക്കു കിഴക്കാണ് 1300 അടി ഉയരത്തിൽ മേപ്പാടി പഞ്ചായത്ത്  സ്ഥിതി ചെയ്യുന്നത്. 11 മനുഷ്യരുടെ ശവ ശരീരങ്ങൾ തിരിച്ചുകിട്ടാൻ കഴിയാത്ത വിധം  കവളപ്പാറയും സമാന കൂട്ടക്കുരുതി സംഭവിച്ച മേപ്പാടിയും നിലമ്പൂർ കാടുകളുടെ ഭാഗമാണ്. വർഷങ്ങൾക്കു മുൻപ് ഇതേ കാട്ടിൽ ഉണ്ടായ മുണ്ടക്കൈ മണ്ണിടിച്ചിൽ പ്രദേശത്തിന്റെ അസ്ഥിരതക്കു തെളിവായിരുന്നു. 


കഴിഞ്ഞ ഇടവപ്പാതിയിൽ കൂടറഞ്ഞി പഞ്ചായത്തിലാകെ  6 മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. 15 ഡിഗ്രി കൂടുതൽ ചരിവുള്ള പ്രദേശത്ത് മഴക്കുഴികൾ എടുക്കരുത് എന്ന നിഷ്കർഷ പഞ്ചായത്ത് കൊടുക്കാറുണ്ട്. എന്നാൽ 60 ഡിഗ്രി ചരിവിൽ അതും അരുവി തടഞ്ഞു നിർത്തി സ്വകാര്യതാൽപ്പര്യത്തിനായി തടയണ നിർമ്മാണം നടത്തിയ സംഭവം ജനങ്ങളുടെ ജീവനോടും സ്വത്തിനോടുമുള്ള വെല്ലുവിളിയാണ്. 


ചീങ്കണ്ണിപ്പാലി തടയണ PVK Water Theme Park നു വേണ്ടി നിർമ്മിച്ചതായി രേഖകൾ പറയുമ്പോൾ അതിന്റെ ഗുണഭോക്താവ് നിയമ നിർമ്മാണ സഭയിലെ അംഗവും പരിസ്ഥിതി സമിതിയുടെ പ്രതിനിധിയുമാണെന്ന വസ്തുത കേരളത്തെ നാണക്കെടുത്തുന്നു.


സാഹിത്യ പരിസ്ഥിതി പ്രവർത്തകർ നടത്തിയ ഒക്ടോബർ  ആറാം തീയതിയിലെ  ചീങ്കണ്ണിപ്പാലി സന്ദർശനത്തെ കായികമായും മറ്റും ആക്രമിക്കുവാൻ പഞ്ചായത്തു ഭരണ സംവിധാനവും വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളും നടത്തിയ ശ്രമം വടക്കേ ഇന്ത്യയിൽ  നിലനിൽക്കുന്ന ഗുണ്ടാ രാജിനെ ഓർമ്മിപ്പിക്കുന്നു.ഭരണ കക്ഷിയിൽ പെട്ടതും CPI m  MLA യുമായ വ്യക്തിയുടെ നിയമ ലംഘനങ്ങൾ പശ്ചിമഘട്ടത്തിൽ   പോത്തു കല്ലും മേപ്പാടിയും അമ്പൂരും ആവർത്തിക്കുവാൻ ഇടയുണ്ടാക്കും. 


കേരളത്തിന്റെ പ്രകൃതിയെ കൊല്ലാകൊല ചെയ്യുന്ന വ്യക്തികൾക്കും സംഘടനക്കും സർക്കാർ സംവിധാനങ്ങൾക്കും എതിരായ പോരാട്ടമായിരിക്കണം  നവകേരള നിർമ്മാണത്തിന്റെ ആധാരശിലയാകേണ്ടത്..


P. V. അൻവറിന്റെ മാടമ്പിത്തരത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഇന്ന് 11 മണി മുതൽ 2 മണി വരെ.


കക്കടാംപൊയ് P. V. അൻവറിന്റെ ഉട്ടോപ്യയല്ല. 


നിലമ്പൂർ MLA നിയമത്തിനതീതനല്ല.


ചീങ്കണ്ണിപ്പാലി ഹൈക്കോടതി പരിധിക്കു പുറത്തല്ല.


സാഹിത്യ പരിസ്ഥിതി പ്രവർത്തകരെ ആക്രമിച്ച P. V. അൻവറിന്റെ കൂലി പടകളെ അറസ്റ്റു ചെയ്യുക.


നിയമ നിർമ്മാണ സഭാ  പരിസ്ഥിതി സമിതിയിലെ അംഗമായ ഇടതുപക്ഷ MLAക്കെതിരെ  നിയമ നടപടികൾ സ്വീകരിക്കുക .


നിലമ്പൂർ MLA യെ നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്നും പുറത്താക്കുക.


അണിചേരുക, പശ്ചിമ ഘട്ടത്തിന്റെ സംരക്ഷകരാകുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment