ബഫ്ഫർ സോണുകളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംസ്ഥാന സർക്കാർ




ബഫ്ഫർ സോണുകളുടെ പേരിൽ ജനങ്ങളെ 

തെറ്റിദ്ധരിപ്പിക്കുന്ന സംസ്ഥാന സർക്കാർ

 

 

സംരക്ഷിത വനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റർ വീതീയിൽ  ജൈവ സംരക്ഷിത കവചം Ecological Sensitive Zone,ESZ) അനിവാര്യമാണ് എന്ന് ജെ.നാഗേശ്വര റാവു, ഗവൈ,അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബഞ്ച്  വ്യക്ത മാക്കി.രാജ്യത്തെ കാടുകളുടെ  വ്യാപ്തി ദിനം പ്രതി കുറഞ്ഞു വരുമ്പോൾ വനങ്ങളുടെ ബഫ്ഫർ സോണുകൾ  ഒന്ന് മുതൽ 10 കി. മീറ്റർ വരെ ആകാം എന്ന നിർദ്ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ മുന്നോട്ടു വെച്ചിരുന്നു.ആ വിഷയത്തിൽ കേരളം സുരക്ഷാ ഇടമായി തീരുമാനിച്ചത് ഒരു കി.മീറ്റർ കവചം എന്നതായിരുന്നു.ഒരു കി.മീറ്ററിൽ അധികം വീതിയിൽ ESZ നിലനിൽക്കുന്നിടത്ത് അത് തുടരാം എന്നും പരമോന്നത കോടതി വ്യക്തമാക്കി.ടി.എൻ.ഗോദവർമ്മൻ തിരുമുല്പാട് കേസിലെ വിധിയെ മുൻ നിർത്തിയാണ് മൂന്നംഗ ബഞ്ചിന്റെ തീരുമാനം. മൂന്നു മാസത്തിനുള്ളിൽ ഒരു കി.മീ.നുള്ളിലെ അവസ്ഥകൾ സംസ്ഥാന ചീഫ്  കൺസർവേറ്റർ കോടതിയിൽ  റിപ്പോർട്ട് ചെയ്യണമെന്ന്  ബഞ്ച് പറഞ്ഞു.

ബഫ്ഫർ സോണുകൾ തീരുമാനിക്കുവാനും മറ്റും 2002 ൽ ഉണ്ടാക്കിയ Central Empower Committee യുടെ നിർദ്ദേശങ്ങളായിരുന്നു വിധിക്കുള്ള അടിസ്ഥാനം.സമിതിയുടെ രണ്ടാമത്തെ റിപ്പോർട്ട് 2012 ൽ  ഉണ്ടായി.അതിനു മുൻപ് ഗോവ ഫൗണ്ടേഷൻ കൊടുത്ത കേസിൽ(2006)കോടതി ഇത്തരം നിയന്ത്രണങ്ങളെ പരിഗണിച്ചി രുന്നു.ദേശിയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും നടപ്പിലാക്കേണ്ട സുരക്ഷയെ മുൻനിർത്തിയുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ നിർദ്ദേശങ്ങൾ 2011 ൽ ഉണ്ടായി.അത് സാമ്യാനേന മെച്ചമാണ് എന്നാണ് കോടതിയുടെ നിലപാട്.

കോടതിയുടെ വിധിയെ ഇങ്ങനെ ചുരുക്കി പറയാം...


1. ദേശീയ ഉദ്യാനം,വന്യജീവി സങ്കേതം എന്നിവയുടെ ഒരു കി.മീറ്റർ ചുറ്റളവിൽ നിർമ്മാണങ്ങൾ പാടില്ല.

 2 .ഒരു കി.മീ.നു മുകളിൽ സുരക്ഷിത മേഖലയായി അടയാളപ്പെടുത്തിയ ഇടങ്ങളുടെ  നിയന്ത്രങ്ങൾ തുടരാം.

3 .ഇത്തരം പ്രദേശങ്ങളുടെ സുരക്ഷ ചീഫ് കോൺസെർവേറ്റർ,ഹോം സെക്രട്ടറി എന്നിവർക്കാകും.  

4. ദേശിയ പാർക്കിലും വന്യജീവി സങ്കേതത്തിലും ഖനങ്ങൾക്ക് സംപൂർണ്ണ നിരോധനം.

5.പൊതു ആവശ്യങ്ങൾക്കുള്ള പദ്ധതികൾക്ക് ഇളവുകൾ അനുവദിക്കാം.അതിന് Central Empower Committee യുടെയും മന്ത്രലയത്തിന്റെയും അനുവാദത്തോടെ കോടതിയെ സമീപക്കണം.

6.ബഫർ സോണുകളിൽ തീരുമാനം എടുക്കാത്ത സംസ്ഥാനങ്ങളിൽ 10 കി.മീറ്റർ വീതിയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കണം.

സുപ്രീം കോടതിയുടെ തീരുമാനങ്ങൾ ഉണ്ടയത് 2011 ലെ കേന്ദ്ര സർക്കാർ ഇറക്കിയ  ഓർഡറിന്റെ അടിസ്ഥാ നത്തിലാണ്.അതിനു വേദി ഒരുക്കിയതാകട്ടെ 2006 ൽ ഗോവ ഫൗണ്ടേഷൻ നൽകിയ കേസിൻറെ  പശ്ചാത്തലത്തിലും .

2011 ഫെബ്രുവരി 9 നു കേന്ദ്രസർക്കാർ  സംരക്ഷിത വനങ്ങളുടെ ചുറ്റും ഷോക്ക് അബ്സോർബർ എന്ന നിലയിൽ സുരക്ഷ ഉണ്ടാക്കുവാൻ തയ്യാറാക്കായി നിയമത്തിലെ  നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്.

1.ഖനനങ്ങൾ(വ്യവസായ അടിസ്ഥാനത്തിലുള്ള)പൂർണ്ണമായും നിരോധിക്കുന്നു.സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അനുവാദത്തോടെ ഖനനം നടത്താൻ അവസരം ഉണ്ടാകും .

2 .മരങ്ങൾക്ക് സംരക്ഷണം.

3. തടിമില്ലുകൾക്ക് നിരോധനം.

4. ചുവന്ന പട്ടികയിൽ വരുന്ന വ്യവസായങ്ങൾ ഉണ്ടാകരുത്.

5 . വ്യവസായ അടിസ്ഥാനത്തിൽ വിറകുകൾ ഇന്ധനമായി ഉപയോഗിക്കരുത്.

6 .കൃഷിയുടെ സ്വഭാവത്തിൽ അടിമുടി മാറ്റം പാടില്ല(ഏകവിളകളിലേക്ക് ഒറ്റയടിക്ക് മാറുവാൻ നിയന്ത്രണം).

7.മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കരുത്.

8.ജലവൈദ്യതി നിലയങ്ങൾ അനുവദിക്കരുത്.

9.ജൈവകൃഷിക്ക് പ്രോത്സാഹനം,മഴവെള്ളം സംഭരിക്കുവാൻ പദ്ധതി .

10.റോഡുകളുടെ വീതികൂട്ടലുകൾക്ക് EIA യുടെ നിർദ്ദേശങ്ങൾ പാലിക്കണം.

11.ഹോട്ടലുകളും മറ്റും ഹരിത പ്രോട്ടോകോൾ അനുസരിച്ച്.

12.പ്ലാസ്റ്റിക്കുകൾ ഒഴിവാക്കൽ,ശബ്ദ-വായൂ-ജല മലിനീകരണം നിയന്ത്രിക്കൽ .
   
                     മുകളിൽ കൊടുത്തിത്തുള്ള നിഷ്കർഷകളിൽ  ബഫ്ഫർ സോണുകളിൽ താമസിക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും വാഹനം ഉപയോഗി ക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഇല്ലഎന്നത് വ്യക്തമാണ്സാ ധരണ ജീവിതത്തിന് തടസ്സങ്ങൾ ഇല്ല എന്നിരിക്കെ ഈ വിഷയ ത്തിൽ രാഷ്ട്രീയ പാർട്ടികളും മത നേതാക്കളും തെരുവിൽ ഇറങ്ങുന്നതിനു പിന്നിലെ താല്പര്യം മറ്റു ചിലതാണ് .

 
രാജ്യത്തെ ഏറ്റവും വലിയ ജൈവ വൈവിധ്യ ഇടമായ പശ്ചിമ ഘട്ടത്തിൽ തന്നെ 65% വിഭവങ്ങളും സ്ഥിതി ചെയ്യുന്ന കേരള ത്തിലെ കാടിന്റെ  അവസ്ഥ അതി ദയനീയമാണ്.അത്തരം സാഹചര്യങ്ങളിൽ സംസ്ഥാന ത്തെ ദേശിയ ഉദ്യാനങ്ങൾ(6 എണ്ണം=488 ച.km)16 വന്യജീവി സങ്കേതങ്ങൾ(2199ച.km) എന്നിവയു ടെ ബഫ്ഫർ സോണുകൾ(ഷോക്ക് അബ്‌സോർബറുകൾ) സംരക്ഷി ക്കാതെ നാടിനു നിലനിൽക്കുവാൻ കഴിയില്ല.കാടുകളുടെ സുരക്ഷക്ക് 10 കി.മീറ്റർ വരെ വീതിയിൽ ബഫ്ഫർ സോണുകൾ ഉണ്ടാകേണ്ടുന്ന ഇടത്താണു സർക്കാർ ഒരു കി.മീ.പ്രദേശത്തെ നിയന്ത്രണങ്ങളോടെ ഉപയോഗിക്കുവാൻ അവസരം ഒരുക്കിയത്.

ഖനനത്തിൻറെ കാര്യത്തിൽ കേന്ദ്ര നിയമം 500 മീറ്റർ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അകലം ഉണ്ടകണം എന്ന് കേന്ദ്ര നിയമത്തി നെ 50 മീറ്റർ ദൂരപരിധി കൊണ്ട് തൃപ്തി പെടുത്തുവാൻ ശ്രമിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന കാര്യം ഇവിടെയും ബാധകമായിരിക്കുന്നു.10 കി.മീ ദൂരം വരെ ബഫ്ഫർ സോൺ എന്നതിനെ പരമാവധി കുറച്ച് ഒരു കി.മീ.ൽ എത്തിച്ചത് ഖനന മുതലാളിമാരുടെ സൗകര്യത്തെ മാത്രം പരിഗണിച്ചാണ്. സുപ്രീംകോടതി യുടെ പുതിയ വിധി യഥാർഥത്തിൽ പരിമിത മായ നിയന്ത്രണങ്ങൾ എങ്കിലും വനങ്ങൾക്ക് ഉണ്ടാകണം എന്ന് പറയുമ്പോൾ, അതിൽ പ്രതിഷേധിക്കുവാൻ സംസ്ഥാന സർക്കാർ കാട്ടുന്ന താല്പര്യത്തിനു പിന്നിൽ കാടുകൾ മുഴുവനും കൊള്ളക്കാ ർക്ക് എന്നതാണ് ലക്ഷ്യം വെക്കുന്നത് എന്ന് വ്യക്തമാണ്.

ജൂൺ 5 നെ പരിസ്ഥിതി ദിനമായി കൊണ്ടാടുന്ന സർക്കാർ സംവിധാനങ്ങൾ,മറുവശത്തു കാടുകളെയും പുഴകളെയും നെൽപ്പാടങ്ങളെയും കായലുകളെയും തീരങ്ങളെയും വികസനത്തിൻറെ പേരിൽ തകർക്കുന്നു എന്നതിനുള്ള പ്രക്രുതിയുടെ മറുപടിയാണ് കഴിഞ്ഞ നാളുകളിൽ കേരളം ഏറ്റുവാങ്ങേണ്ടി വന്ന മൺസൂൺ കാലത്തെ ദുരന്തങ്ങൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment