കൊടും തണുപ്പും പിന്നാലെ ഭൂചലനവും; ഷിക്കാഗോ തണുത്ത് വിറക്കുന്നു




യുഎസിലെ മധ്യമേഖലകള്‍ കടുത്ത ശൈത്യത്തിന്റെ പിടിയിലാണ്. പലയിടങ്ങളിലും മൈനസ് 40 ഡിഗ്രി വരെയാണ് താപനില.  ശൈത്യകാലത്തു പരമാവധി 35  ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാറുള്ള ഷിക്കാഗോയില്‍ ഇത്തവണ രേഖപ്പെടുത്തിയത് മൈനസ് 46 ഡിഗ്രി സെല്‍ഷ്യസാണ്. പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് അസാധാരണമാം വിധമുമുള്ള ഈ തണുപ്പ് അമേരിക്കയുടെ മധ്യമേഖലകളിലേക്കെത്താന്‍ കാരണം.


തണുപ്പ് അതികഠിനമായതോടെയാണ് ഷിക്കാഗോ പരിസരങ്ങളിൽ ഭൂചലനവുമുണ്ടായി. പലരും ഭൂചലനം അനുഭവിച്ചറിഞ്ഞില്ലെങ്കിലും ശക്തമായ ശബ്ദം എല്ലാവരും കേട്ടു. ഫ്രോസ്റ്റ് ക്വേക് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഈ ഭൂചലനത്തിനും ശക്തമായ ശബ്ദത്തിനും കാരണമായത്. ഷിക്കാഗോയില്‍ മാത്രമല്ല പെന്‍സില്‍വാനിയ, ഇന്ത്യാനപോളിസ് തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള ഐസ് ക്വേക്സ് പ്രതിഭാസങ്ങള്‍ അനുഭവപ്പെട്ടു. 


ക്രയോസിംസ് അഥവാ ഐസ് ക്വേക്സ് എന്ന പ്രതിഭാസത്തിലേക്ക് കാലാവസ്ഥ മാറുന്നതിന് കാരണം താപനിലയില്‍ കുത്തനെ കുറവുണ്ടാകുമ്പോള്‍ ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്. തണുത്തുറയുന്ന ഭൂഗർഭ ജലം ഈ പ്രതിഭാസത്തിന്റെ ഫലമായി വികസിക്കാനും തുടങ്ങും ഭൂമിക്കടിയിലെ മണ്ണും പാറക്കെട്ടും ഉള്‍പ്പടെയുള്ളവയില്‍ ഇതിന്‍റെ സമ്മർദം അനുഭവപ്പെടുകയും പാറക്കെട്ടുകളും മറ്റും പൊടിയുന്നതിനും സ്ഥാനചലനം ഉണ്ടാകുന്നതിനും കാരണാവുകയും ചെയ്യും. അതോടൊപ്പം, ഭൗമോപരിതലത്തില്‍ വരെ ഈ പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലനങ്ങളുണ്ടാകും. അത് ഭൂകമ്പമായി അനുഭവപ്പെടും.


ചിക്കാഗോയിലെ അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടായ കുറവു കണക്കിലെടുത്താല്‍ ഇവിടെ ഐസ് ക്വേക്സ് പ്രതിഭാസമുണ്ടായതില്‍ അദ്ഭുതപ്പെടാനില്ലെന്നാണ് വിലയിരുത്തൽ. ഇപ്പോള്‍ ഇത്തരം പ്രതിഭാസങ്ങള്‍ അദ്ഭുതപ്പെടുത്തുമെങ്കിലും കാലാവസ്ഥയുടെ ഇപ്പോഴത്തെ ഗതിയനുസരിച്ചു ഭാവിയില്‍ ഐസ് ക്വേക്സുകള്‍ സാധാരണമാകാനാണ് സാധ്യതയെന്നു ഗവേഷകര്‍ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment