ലോക സൈക്കിൾ ദിനവും കാലാവസ്ഥയും




 

ഹരിതവാതകങ്ങളുടെ ബഗിർഗമനം പരമാവധി കുറച്ചുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് വർധനയെ 1.5 ഡിഗ്രി ക്കുള്ളിൽ നിർത്തുന്ന കാര്യത്തിൽ ലോക രാജ്യങ്ങൾ ഭാഗികമായി തോൽവി സമ്മതിച്ചിരിക്കുകയാണ്.യാത്ര യിലൂടെയുള്ള ഹരിത വാതകം പുറം തള്ളലിനുള്ള ശാസ്ത്രീയ ബദലായി സൈക്കിളിംഗിനെ ചില രാജ്യങ്ങൾ എങ്കിലും ഗൗവരവതാരമായി എടുക്കുന്നുണ്ട് .2018 മുതൽ ജൂൺ 3 നെ സൈക്കിൾ സവാരിദിനമായി കൊണ്ടാ ടുമ്പോൾ അതിനു വേണ്ടത്ര പ്രാധാന്യം നൽകുവാൻ നമ്മുടെ രാജ്യം വേണ്ടത്ര താല്പര്യം കാട്ടുന്നില്ല.

200 കോടി ജനങ്ങൾ ലോകത്ത് ഇപ്പോൾ സൈക്കിൾ ഉപയോഗിക്കു ന്നുണ്ട്. ഉഗാണ്ട,ടാൻസാനിയ,ശ്രീലങ്ക എന്നിടങ്ങളിലെ വീടുകളി ലേക്കു സൈക്കിൾ നൽകിയതിലൂടെ അവരുടെ കുടുംബ വരുമാന ത്തിൽ 35% വർദ്ധനവു ണ്ടായതായി നേരത്തെയുള്ള കണക്കുകൾ കാണിക്കുന്നു.ഇന്ത്യയിലെ ഗ്രാമങ്ങളിൽ പാമ്പരാഗതമായി സൈക്കിൾ ഉപയോഗിക്കുന്ന ശീലം ഇന്നും തുടരുമ്പോൾ നഗരങ്ങ ളിൽ നിന്നും സൈക്കിൾ അപ്രത്യക്ഷമായിട്ട് ദശകങ്ങൾ കഴിഞ്ഞു. കുറഞ്ഞ  ചെലവിൽ ഗതാഗത്തിനായുള്ള മികച്ച വാഹനം സൈക്കിളാണ് ഇന്നും . റോഡുകളുടെ വികസനം ചെറിയ രീതിയിൽ സൈക്കിൾ ഗതാഗത്തേയും സ്വാധീനിച്ചു.കുറഞ്ഞ രീതിയി ലെങ്കിലും സൈക്കിൾ ദാരദ്ര്യത്തെ നീക്കുവാൻ കഴിഞ്ഞ കാലമുണ്ടായിരുന്നു .

സൈക്കിൾ തന്നെയാണ് കുറഞ്ഞ കാർബൺ പുറത്തുവീട്ട് യാത്ര ചെയ്യുന്ന ഏക വാഹനം.ഒരു നിരപ്പിലൂടെ ശരാരശരി വേഗതയിൽ (16-24 km/h)സൈക്കിൾ ഓടിക്കുന്ന ആൾക്ക് അയാൾ നടക്കാൻ ഉപയോഗിക്കുന്ന പ്രവൃത്തിയെ ചെയ്യേണ്ടിവരുന്നുള്ളു.

ഓരോ മനുഷ്യർക്കും പ്രതിവർഷം 2000 കി.ഗ്രാം (2K)കാർബൺ ഡിഓക്‌സൈഡ് പുറത്തുവിടുവാൻ അവസരം ഉണ്ട്.അത്രയും ഹരിതവാതകത്തെ സുരക്ഷിതമാക്കി വെക്കുവാൻ ഭൂമിക്ക് കഴിയും എന്നിരിക്കെ ശരാശരി കാർബൺ ബഹിർഗമനം 4.8 K (4800 കി.ഗ്രാം) വെച്ച് ലോകത്തു നടക്കുകയാണ്.ഇതിലൂടെ അന്തരീക്ഷത്തിൽ കാർബനിന്റെ സാന്നിധ്യം വർധിച്ചു. ഇവിടെയാണ് സീറോ കാർബൺ എന്ന ലക്ഷ്യം 2050 കൊണ്ട് ലോകം നേടുവാൻ പദ്ധതികൾ തുടങ്ങിയത്.2030 ആകുമ്പോ ഴേക്കും പുറംതള്ളൽ പകുതിയായി കുറക്കുവാൻ കഴിയില്ല എന്നാണ്  ജപ്പാനിൽ നടന്ന സമ്മേളനത്തിൽ നിന്നും ഐ.പി.സി. സി റിപ്പോർട്ടിൽ നിന്നും ഒക്കെ അറിയുവാൻ കഴിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹനങ്ങൾ പരമാവധി കുറക്കുവാൻ ലോക രാജ്യങ്ങൾ നിർബന്ധിതമാണ്.കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ഫോസിൽ ഇന്ധന വാഹനങ്ങൾക്ക് പകരം തീവണ്ടിയും ജല ഗതാഗതവും പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന പോംവഴി. അവിടെയാണ് സൈക്കിൾ സവാരിയെ പരമാവധി ആകർഷകമാക്കുവാൻ  യൂറോപ്പും ചൈനയും ഒക്കെ ശ്രമിക്കുന്നത് .

ലോകത്താകെ കാർബൺ പുറന്തള്ളലിൽ  ഊർജ്ജ രംഗത്തിന് 32% പങ്കുണ്ട്.,കെട്ടിടങ്ങൾക്ക് 18.1%,യാത്രക്ക് 14.5%,കൃഷിക്ക് 12% എന്നിങ്ങനെയാണ് അളവുകൾ.ഇന്ത്യയുടെ കാര്യത്തിൽ കൃഷിക്കും ഭക്ഷണത്തിനും കൂടുതൽ സ്ഥാനമാണ് ഉള്ളത്. യാത്രയിൽ തന്നെ റോഡിനായി 72% ബഹിർഗമനവും നടക്കുന്നു. പൊതുവേ ഒരു കി.മീറ്റർ കാർ യാത്രക്ക് വേണ്ടി വരുന്ന ഹരിത പാതുകം(കാർബൺ പുറം തള്ളുന്നതിലെ അളവ്)271 ഗ്രാമും ബസ്സിന് 105 ഗ്രാമും സൈക്കിളിന് 5 ഗ്രാം മാത്രവുമാണ്. ഒരു സൈക്കിൾ ഉത്‌പാദിപ്പിക്കുമ്പോൾ പുറത്തുവിടുന്ന കാർബണിന്റെ അളവ് 96 കി.ഗ്രാമായി തിട്ടപ്പെടുത്തയിട്ടുണ്ട്. ശരാശരി ഒരു സൈക്കിൾ 19200 കി.മീറ്റർ യാത്രക്ക്  ഉപകരിക്കും  എന്ന കണക്കു വെച്ചു കൊണ്ടാണ് 5 ഗ്രാം ഹരിതവാതകം വെച്ച് പുറം തള്ളും എന്ന കണക്ക് പറയുന്നത്.ഇതിന്റെ പശ്ചാത്തല ത്തിൽ ഫിന്ലാന്ഡിലെ ഹെൽസിങ്ക്,ഡെന്മാർക്കിലെ കോപ്പൻ ഹൈഗൻ ,ഹോളണ്ടിലെ ആംസ്റ്റർടാം, ചൈനയിലെ നഗരങ്ങളിൽ  സൈക്കിൾ സവാരിക്ക് വലിയ സൗകര്യങ്ങൾ ഒരുക്കിയിരി ക്കുന്നു.ഫിൻലൻഡിൽ 1300 കി.മി നീളത്തിൽ സൈക്കിൾ ട്രാക്ക്, ചൈനയിൽ 7 .6 കി.മീറ്റർ  ആകാശപാത തയ്യാറാണ്.അവിടെ ആകെ 90  ലക്ഷം സൈക്കിൾ ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

2022 ലെ ലോക സൈക്കിൾ ദിനം ഇന്നലെ(ജൂൺ 3) കഴിഞ്ഞു പോയപ്പോൾ പൊതുവേ ഹ്രസ്വ ദൂര യാത്രകൾ ഏറെ ചെയ്യുന്ന മലയാളികളുടെ ഇടയിൽ കഴിഞ്ഞ കാലത്തുണ്ടായിരുന്ന സൈക്കിളിംഗ് ശീലം  തിരിച്ചു കൊണ്ടുവരുവാൻ പ്രത്യേകം പദ്ധതികൾ ത്രിതല പഞ്ചയത്തുകളും മറ്റു സർക്കാർ സവിധാ നങ്ങളും പ്രാദേശിക ആരോഗ്യ സംഘടനകളുടെയും വായനശാല കളുടെയും ഒക്കെ നേതൃത്വത്തിൽ ഉണ്ടാകേണ്ടി ഇരിക്കുന്നു. നമ്മുടെ എല്ലാ റോഡുകളിലും സൈക്കിൾ ട്രാക്കുകളും അത് സൂക്ഷിക്കുവാൻ സംവിധാനവും ഉണ്ടാകണം.സൈക്കിൾ യാത്രയെ സുരക്ഷിതമാക്കുവാൻ ഉതകുന്ന ട്രാഫിക് നിയമങ്ങൾ  നടപ്പിലാക്കുവാൻ ശുഷ്‌കാന്തി ബന്ധപെട്ടവർ കാട്ടണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment