ലോകത്ത് ഏറ്റവുമധികം പുലികളുള്ള യാല ദേശീയ ഉദ്യാനം




ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ ദേശീയ ഉദ്യാനമായ Yala (National Park) ഇന്ത്യൻ ഉൾക്കടലുമായി തീരം പങ്കുവെക്കുന്നു. 5 ബ്ലോക്കുകളായി തിരിച്ചിട്ടുള്ള പാർക്കിന്റെ മറ്റൊരു പേരാണ് Ruhuna National Park. 979 sq. m. വിസ്താരത്തിൽ വ്യാപിച്ചിരിക്കുന്ന ഈ കാടിന് പ്രഥാനമായി മഴ ലഭിക്കുന്നത് വടക്കു പടിഞ്ഞാറൻ മൺസൂണി ലൂടെയാണ്. പ്രതിവർഷം 2500 mm വാർഷിക പാതം ഇവിടെ ലഭിക്കുന്നു. 


1900 മുതൽ വന്യ ജീവി സങ്കേതമായി സംരക്ഷിക്കുന്ന Yala യിൽ 70 പക്ഷി തീരങ്ങളുണ്ട്.(Bird Areas (IBAs)) 215 പക്ഷികളിൽ 6 എണ്ണവും വംശ നാശ ഭീഷണി നേരിടുന്നു. 44 തരം സസ്തനികളിൽ ആനയും പുലിയും പ്രധാനമാണ്. ലോകത്തെ ഏറ്റവുമധികം പുലികൾ ഇവിടെയാണ് കഴിയുന്നത്. കുംബികൻ, മെനിക്ക് നദികളും അവയുടെ ഉപചാലുകളും കൊണ്ട് വനം ചതുപ്പ് സ്വഭാവം നിലനിർത്തി വരുന്നു. 


2004 ലെ സുനാമി അപകടകരമായി ബാധിച്ച Yala പാർക്കിൽ 20 അടി ഉയരത്തിൽ വെള്ളം പൊങ്ങി 250 ആളുകൾ മരണപ്പെട്ടു. 1.5 Km ഉള്ളിലേക്ക് കടൽ ഒഴുകി എത്തിയിരുന്നു. കടലിന്റെ സ്വഭാവ വ്യത്യാസം മനസ്സിലാക്കി മൃഗങ്ങൾ മാറി പോയി എന്ന് പിന്നീട് രേഖപ്പെടുത്തിയിരുന്നു.


മുത്തുകളുടെ ഖനനം കുംബികൻ, മെനിക്ക് തുടങ്ങിയ നദികളെ തകർത്തുകൊണ്ടി രിക്കുകയാണ്. 30 മീറ്റർ ആഴത്തിൽ വരെ നദികൾ തുരന്നതിനാൽ അവയുടെ നിലനിൽപ്പ് രൂക്ഷമായ പ്രതിസന്ധിയിലായിക്കഴിഞ്ഞു. വനത്തിനുള്ളിൽ വ്യാപകമായി നടത്തുന്ന ഗഞ്ജാവ് കൃഷി മറ്റൊരു ഭീഷണിയാണ്.


 വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന Yala National Park, പുരാണ കഥാപാത്രം രാവണന്റെ  കോട്ടയുടെ ഭാഗമായിരുന്നു എന്ന് കരുതി വരുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment