ബഹിഷ്ക്കരണമല്ല, പഞ്ചായത്തുകളെ ജനകീയ സമിതികളുടെ വേദിയാക്കി മാറ്റുകയാണ് വേണ്ടത്




ഖനന ലോബികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നടത്തുന്ന കൂട്ടു കച്ചവടത്തെ പ്രതിരോധിക്കുവാൻ പഞ്ചായത്തുകൾക്ക് വേഗം കഴിയുമെന്നിരിക്കെ, പഞ്ചായത്ത് (തെരഞ്ഞെടുപ്പ്) ബഹിഷ്ക്കരണം ഒരുതരത്തിലുമുള്ള പരിഹാരമാകില്ല. ശ്രീ. എം. എൻ. കാരശ്ശേരി തൻ്റെ ഫെയ്സ് ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനം ഭാഗികമായെങ്കിലും അധികാരത്തിൽ നിന്നും അവകാശങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമായി കരുതണം. പ്രാദേശിക വിഭവങ്ങൾക്കു മുകളിൽ ജനങ്ങൾക്കുള്ള അവകാശം ഉറപ്പിക്കുവാൻ പഞ്ചായത്തുകൾക്ക് പരമാവധി അവസരങ്ങളുണ്ടെന്ന് പഞ്ചായത്തീരാജ് / നഗരപാലിക നിയമം വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറകടക്കുവാൻ Ease of Doing Business നിലപാടുകളിലൂടെ സർക്കാർ ശ്രമിക്കുമ്പോഴും ഗ്രാമീണരുടെ സമര രൂപമായി പഞ്ചായത്തുകൾക്ക് പ്രവർത്തിക്കുവാൻ കഴിയും. പ്രദേശിക അധികാര നിയന്ത്രണം ജനകീയ സംഘടനകളുടെ കൈകളിൽ എത്തിച്ചേരുവാൻ കഴിഞ്ഞാൽ, ഖനനം തുടങ്ങിയ അഴിമതി നിറഞ്ഞ വിഷയത്തിൽ പ്രതിരോധങ്ങൾ ഉയർത്തുവാൻ കഴിയും. 


 1. നിർമ്മാണങ്ങൾക്ക് വേണ്ടി ഖനനം വേണ്ടതുണ്ട് എന്ന വാദത്തെ പറ്റി.  എന്തിനു വേണ്ടിയാകണം നിർമ്മാണം ?

15 ലക്ഷം വീടുകൾ കേരളത്തിൽ ഒഴിഞ്ഞു കിടക്കുമ്പോൾ ഫ്ലാറ്റ് പണികൾ കൊഴുക്കുകയാണ്. 12000 മരടു model മാതൃകകൾ പൊളിച്ചടുക്കുവാനായി നാട്ടിലുണ്ട്. അതിന് വേണ്ടി നടത്തിയ പാറ പൊട്ടിക്കലുകൾ ന്യായീകരിക്കാൻ കഴിയില്ല. സമുച്ചയ നിർമ്മാണത്തെ വികസനമായി കാണരുത്. നിർമ്മാണങ്ങളുടെ ഊഹ മൂലധനവുമായുള്ള കൂട്ടികെട്ടലുകൾ അവസാനിപ്പിക്കണം. 


2. റോഡു നിർമ്മാണങ്ങൾക്കു പാറ വേണം. പക്ഷേ   ....


നിലവിലെ റോഡ്, പൊളിച്ചെടുത്ത് ബിറ്റ് മിനാക്കി വീണ്ടും ഉപയോഗിക്കാം. (Raad Planing എന്നു വിളിക്കുന്ന രീതി) അങ്ങനെ ചെയ്താൽ റോഡു നിർമ്മാണത്തിൽ 80 % പാറ ഉൽപ്പന്നങ്ങൾ കുറച്ചുപയോഗിച്ചാൽ മതിയാകും. 4 വരി റോഡിൻ്റെ വീതി 32 മീറ്റർ അല്ല 45 മീറ്റർ വേണമെന്നാഗ്രഹിക്കുന്ന സർക്കാർ വികസനത്തെ തെറ്റായി അവതരിപ്പിക്കുകയാണ്.


തെറ്റായ വിഴിഞ്ഞം പദ്ധതിക്കായി ഒരു കോടി ടൺ പാറ ഉപയോഗിക്കുന്നതിനായി മലകൾ നശിപ്പിക്കുന്നതിനെ ന്യായീകരിക്കുവാൻ കഴിയില്ല.


ഖനനം തുടരണം .പക്ഷേ ..


ഇsതു പ്രകടന പത്രിക പ്രകാരം സർക്കാർ തന്നെ ഖനനം നടത്തണമെന്നു പറഞ്ഞു . എങ്ങനെയാണ് ഖനനം നടത്തേണ്ടത്  ?


1. super Quarrying 
2. Controlled Blasting 
3. Distribution by Quota System in govt. sector .


നിലവിലെ ഖനന നിയമങ്ങളെ വെല്ലുവിളിച്ച് 12000 - 724 ക്വാറികൾ കേരളത്തിൽ പ്രവർത്തിക്കുന്നു. 


സർക്കാരിന് വരുമാനം165.9 കോടി മാത്രം .1000 മുതലാളിമാർ പ്രതി വർഷം കുറഞ്ഞത് 35000 കോടിയുടെ പാറ കച്ചവടം നടത്തുന്നു.


മദ്യ കച്ചവടം സർക്കാരിനു നടത്താമെങ്കിൽ ഏറെ സുരക്ഷിതമാകേണ്ട ഖനനം സർക്കാരിനു നേരിട്ടു നടത്താമെന്ന് ഇടതു പാർട്ടികൾ വ്യക്തമാക്കിയതാണ്.അതിനായി കുടുംബശ്രീ യൂണിറ്റുകളെ പരിഗണിക്കാം.(മഹാരാഷ്ട്രയിൽ പരീക്ഷണം വിജയകരമായിരുന്നു.) 


പരിഹാരങ്ങൾ ഒറ്റ മൂലി പ്രയോഗമല്ല.പഞ്ചായത്തുകൾക്ക് പ്രതിരോധം തീർക്കുവാൻ കഴിയും.(egs. ചെമ്പൻ മുടിയും വെള്ളറടയും). ജനകീയ മുഖങ്ങൾ വാർഡു മെമ്പർമാരാകുമ്പോൾ ,അവർ നാടിൻ്റെ പ്രകൃതി സുരക്ഷക്ക് മുൻഗണന നൽകുമ്പോൾ, ഖനനത്തെ നാട്ടുകാർക്ക് പിടിച്ചു കെട്ടുവാൻ കഴിയും.


ബഹിഷ്ക്കരണം കേവല വൈകാരിക പ്രവർത്തനമാണ്. 


പാറ ഖനനത്തെ മാത്രം ബന്ധപ്പെടുത്തിയുള്ള 13 ആം നിയമസഭാ പരിസ്ഥിതി സമിതി കേരളത്തോടു പറഞ്ഞത് ഇങ്ങനെ ഒക്കെയായിരുന്നു.(2014)


1. അനിയന്ത്രിതമായ ഖനനം ജലക്ഷാമം വർദ്ധിപ്പിച്ചു.
2. പൊടിപടലങ്ങൾ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിതഭാര വണ്ടികൾ അവയെ തകർക്കുന്നു.
5. സ്ഫോടനം വൻ ശബ്ദ മലിനീകരണം വരുത്തി വെക്കുന്നു.
6. ഖനന രംഗത്തെ ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ  നാട്ടിലുണ്ടാക്കുകയാണ്
7. ചരിത്ര സ്മാരകങ്ങൾ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകൾ വകുപ്പുകളുടെ കൈവശമില്ല.
9. പഞ്ചായത്തുകൾക്ക് കേസ്സെടുക്കുവാൻ അവകാശമില്ല.
10. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പരമാവധി 25000 രൂപയെ നിയമ ലംഘകരിൽ നിന്നും ഈടാക്കുന്നുള്ളു.
11. ഖനനത്തിലൂടെ ആർക്കെങ്കിലും കഷ്ട നഷ്ടങ്ങൾ സംഭവിച്ചാൽ ലൈസൻസ്സി പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കണം. (ഇതു വരെ അത്തരം സംഭവമുണ്ടായിട്ടില്ല.)
12. ത്രി വിക്രമൻജി കമ്മീഷൻ മുന്നാേട്ടുവെച്ച ഫെൻസിംഗ്, ബഞ്ച് കട്ടിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല. 
13. അനധികൃത ക്വാറി കണ്ടെത്തുവാൻ സർക്കാർ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവർത്തനത്തിന്റെ ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ല.
15. പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളിൽ നടത്തിയിട്ടില്ല.
16. Explosive ലൈസൻസ്സ് നൽകുവാൻ ചുമതലപ്പെടുത്തിയ  SP, DFO,  അഗ്നിശമനാ സേന, ADO എന്നിവർ സ്ഫോടന വസ്തുക്കൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്നു. അത് ഭീകരവാദികൾക്ക് അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിർണ്ണയിച്ചിരിക്കുന്നു.
18. ക്വഷർ യൂണിറ്റുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു. 
19. 8 മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ 10 ടൺ കപ്പാസിറ്റിക്കു മുകളിൽ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20. പാറമട പ്രവർത്തനം പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് സംവിധാനങ്ങളില്ല.
21. മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലർന്ന വെള്ളം ടാങ്കുകളിൽ തടഞ്ഞു നിർത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങളില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏർപ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.


ഖനന മാഫിയകളെ ഗ്രാമങ്ങളിൽ നിന്നു പുറത്താക്കുവാൻ കഴിയും വിധമുള്ള ജനകീയ സമിതികളുടെ വേദിയാക്കി ത്രിതല പഞ്ചായത്തുകളെ മാറ്റി എടുക്കുവാൻ നാടിനു കഴിയണം. അതിനു വേണ്ടത് ബഹിഷ്ക്കരണമല്ല മറിച്ച് ആവിഷ്ക്കാരങ്ങളാണ് .

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment