തീരത്തടിയുന്ന കപ്പലുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ 




കടല്‍തീരത്ത് മണ്ണിലുറയുന്ന കപ്പലുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച്‌ റീ സൈക്ലിംഗ് ഓഫ് ഷിപ്പ് ബില്‍ മൗനം പാലിക്കുന്നുവെന്ന് കെ. സോമപ്രസാദ് എം പി. കൊല്ലം ഇരവിപുരത്ത് കടല്‍ തീരത്ത് അടിഞ്ഞ ഹന്‍സിത എന്ന കപ്പല്‍ മൂലം പ്രദേശവാസികള്‍ക്കും, പരിസ്ഥിതിക്കു മുണ്ടാക്കിയ പ്രത്യാഘാതത്തെ ചൂണ്ടികാട്ടിയാണ് എം പി യുടെ ഇടപെടല്‍.


രാജ്യ സഭയില്‍ ഈ മാസം 10 ന് അവതരിപ്പിച്ച റീസൈക്ലിംഗ് ഓഫ് ഷിപ്പ് ബില്ലിനെ അംഗീകരിച്ച കെ.സോമപ്രസാദ് എം.പി പക്ഷെ ബില്ല് അപൂര്‍ണ്ണമാണെന്ന് രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞിരുന്നു. ഷിപ്പ് യാര്‍ഡുകളില്‍ മാത്രം കപ്പലുകള്‍ പൊളിക്കുമ്പോൾ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങള്‍ ഉള്‍പ്പെട്ടതാണ് ബില്‍, എന്നാല്‍ തീരത്ത് അടിഞ്ഞ് മണ്ണിലുറക്കുന്ന കപ്പലുകള്‍ പൊളിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങള്‍ ബില്ലില്‍ പറയുന്നില്ലെന്ന് എം പി ചൂണ്ടികാട്ടി.


2016 ല്‍ കൊല്ലം കാക്കതോപ്പില്‍ ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ അടിഞ്ഞതുമുതല്‍ പൊളിച്ച്‌ നീക്കുന്നതുവരെ തീരത്തുണ്ടായ പ്രത്യാഘാതങ്ങളെ കെ സോമപ്രസാദ് വിവരിച്ചു.  മത്സ്യത്തൊഴിലാളികളുടെ നിരവധി വീടുകള്‍ തകരുകയും തീരദേശ റോഡ് കടലെടുക്കുകയും ചെയ്തിരുന്നു. തീര നിവാസികളുടെ ആശങ്കയും പ്രതിഷേധം ഉള്‍പ്പടെ എം.പി രാജ്യസഭയെ ധരിപ്പിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment